- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മർലിൻ മൺറോയുടെ ചിത്രത്തിൽ സോണിയാ ഗാന്ധിയുടെ മുഖം വെച്ച് ബാർ ഡാൻസർ എന്ന് അപമാനിക്കുന്നു; ജന്മദിനത്തെ ബാർഡാൻസർ ഡേ എന്നും, അന്താരാഷ്ട്രീയ ബാർ ഡാൻസർ ദിവസ് എന്നും പരിഹാസം; ജയിംസ് ബോണ്ട് നായിക ഉർസുല ആന്ദ്രേസിനെയും ഫോട്ടോഷോപ്പ് ചെയ്ത സോണിയ ആക്കുന്നു; കോൺഗ്രസ് അധ്യക്ഷക്കെതിരെ സമാനതകൾ ഇല്ലാത്ത സൈബർ ആക്രമണം
ന്യൂഡൽഹി: എക്കാലവും വ്യക്തിഹത്യയുടെയും അപവാദ രാഷ്ട്രീയത്തിന്റെയും ഏറ്റവും വലിയ ഇരകളിൽ ഒന്നായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇന്ത്യൻ പൗരയായിരിക്കെതന്നെ അവർക്ക് ഇറ്റലിയിലും പൗരത്വമുണ്ട് തൊട്ട് ബോഫോഴസ് കേസിൽ ആരോപിതായ ഒക്ടോവിയോ കട്രാച്ചി സ്വന്തം അമ്മാവൻ ആണെന്നുവരെ ഓരോ കാലത്തും ഇന്ത്യയിൽ പ്രചാരണം ഉണ്ടായിരുന്നു. ഇപ്പോഴാകട്ടെ എല്ലാ മാന്യതയും വിട്ട് അവർ ബാർഡാൻസർ ആണെന്ന് വരെയാണ് ട്വിറ്ററിലും മറ്റുമായി വ്യാജ പ്രചാരണം കൊഴുക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിൽ തന്റെ 74-ാം ജന്മദിനം ആഘോഷിച്ച സോണിയാ ഗാന്ധിക്ക് സമൂഹ മാധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള അധിക്ഷേപമാണ് നേരിടേണ്ടി വന്നത്. സോണിയാ ഗാന്ധിയുടെ ജന്മദിനത്തെ ബാർഡാൻസർ ഡേ എന്നും, അന്തർരാഷ്ട്രീയ ബാർ ഡാൻസർ ദിവസ് എന്നുമെല്ലാം വിളിച്ച് അപമാനിക്കുന്ന നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഈ രണ്ട് ഹാഷ്ടാഗുകളും ഏറെ നേരം ഇന്റർനെറ്റിൽ ട്രെൻഡിങ് ആയി നിൽക്കുകയും ചെയ്തു.
പഴയ ചില ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടുള്ള മൊണ്ടാഷുകൾ 1970 ലെ സോണിയാ ഗാന്ധിയുടെ ചിത്രങ്ങളാണെന്ന് അവകാശപ്പെട്ടുണ്ടാണ് പ്രചരിക്കുന്നത്.സോണിയാ ഗാന്ധിയുടെ ചിത്രങ്ങളും ചില പഴയകാല ഹോളിവുഡ് നടികളുടെ ചിത്രങ്ങളും ചേർത്ത് വ്യാജ പോസ്റ്റുകൾ പ്രചരിക്കുന്നത് ഇത് ആദ്യമായല്ല . കഴിഞ്ഞവർഷം മർലിൻ മൺറോയുടെ ചിത്രത്തിൽ സോണിയാഗാന്ധിയുടെ മുഖം വെച്ച് അവരെ ബാർഡാൻസർ എന്ന് വിശേഷിപ്പിച്ച് പ്രചരിപ്പിച്ചിരുന്നു. സ്വിസ്സ് നടിയായ ഉർസുല ആന്ദ്രേസിന്റെ പഴയകാല ചിത്രങ്ങളും സോണിയയുടേതാണെന്ന പേരിൽ പ്രചരിപ്പിക്കുന്നുണ്ട്.ഒരു ചിത്രം ബ്രാന്റ് വി റായ് എന്നയാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതാണ്. ഇതിൽ ഇടത് ഭാഗത്തുള്ളത് സോണിയാ ഗാന്ധിയുടെ തന്നെ പഴയ ചിത്രമാണ് എന്നാൽ വലത് ഭാഗത്ത് നൃത്തം ചെയ്യുന്ന യുവതിയുടെ ചിത്രത്തിലുള്ളത് സോണിയ ഗാന്ധിയല്ല.
മറ്റൊരു ചിത്രം സ്റ്റോക്ക് ഇമേജ് വെബ്സൈറ്റായ അലാമിയിൽ നിന്നുള്ളതാണ്. ഈ ചിത്രത്തിൽ നൃത്തം ചെയ്യുന്ന യുവതിയുടെ ചിത്രമാണ് സോണിയ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പ്രചരിക്കുന്നത്. 1950 കളിലെ നൃത്തം ചെയ്യുന്ന ദമ്പതികൾ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം നൽകിയിരിക്കുന്നത്. 1946 ലാണ് സോണിയാ ഗാന്ധി ജനിച്ചത്.സോണിയാ ഗാന്ധിയുടേതെന്ന പേരിൽ പ്രചരിക്കുന്ന വേറെ രണ്ട് ചിത്രങ്ങളാണിത്. രണ്ടും സോണിയാ ഗാന്ധിയുടേതല്ല. എന്നാൽ രണ്ട് ചിത്രങ്ങളിലുള്ളതും ഒരാൾ തന്നെ.
ജെയിംസ് ബോണ്ട് ചിത്രമായ ഡോ. നമ്പർവണിലൂടെ ശ്രദ്ധേയയായ സ്വിസ് നടി ഉർസുല ആന്ദ്രേസ്. ഇന്ററ്നെറ്റ് മൂവീസ് ഡാറ്റാബേസ് വെബ്സൈറ്റിലും (കങഉയ) ദി പ്ലേസ് (ഠവല ജഹമരല) എന്ന വെബ്സൈറ്റിലും ഈ രണ്ട് ചിത്രങ്ങൾ നൽകിയിട്ടുണ്ട്. ഇങ്ങനെ സോണിയാഗാന്ധിയെ അപമാനിക്കുന്നതിന് പിന്നിൽ ഒരു വലിയ സംഘം തന്നെ ഉണ്ടെന്നാണ് സംശയം. പക്ഷേ ഇതിൽ അവർ പരാതി നൽകയിട്ടുമില്ല. പക്ഷേ കാര്യമറിയായെ കേരളത്തിൽപോലും പലരും സോണിയാഗാന്ധി പണ്ട് ബാർ ഡാൻസറായിരുന്നു എന്നൊക്കെ തട്ടിവിടുകയാണ്.