റിയിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിനു പിന്നാലെയായിരുന്നു പാക് സൈനികന്റെ ഫേസ്‌ബുക്ക് പേജിൽ മലയാളികൾ കമന്റുകളുടെ പൊങ്കാലയഭിഷേകം നടത്തിയത്. സൈനികന്റെ പേജിൽ നിറഞ്ഞ ജനവികാരം ദേശീയ മാദ്ധ്യമങ്ങൾ ഉൾപെടെ വലിയ വാർത്തയാക്കുകയും ചെയ്തു.

ഇപ്പോൾ പാക്കിസ്ഥാനികൾ തിരിച്ചു പണി തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ദേശീയ മാദ്ധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ, എൻഡിടിവി തുടങ്ങി എല്ലാ പ്രമുഖ മാദ്ധ്യമങ്ങളുടേയും ഫേസ്‌ബുക്കിൽ പാക് അനുകൂല വാചകങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴും തുടരുകയാണ്. പാക് സൈബർ ഉപയോക്താക്കളാണ് പൊങ്കാലയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യാവിരുദ്ധ കമന്റുകളാണ് പേജിൽ കൂടുതലും കാണുന്നത്. ഇന്ത്യൻ സൈനികരെ പട്ടിയോടും പന്നിയോടുമെല്ലാമാണ് ഇത്തരം കമന്റുകളിൽ താരതമ്യം ചെയ്തിരിക്കുന്നതു കാണാം..

കമ്മട്ടിപ്പാടത്തെ പിള്ളേരോടാണോ നിന്റെയൊക്കെ കളി, മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോയെന്നുവരെ മലയാളികൾ പാക്കിസ്ഥാന്റെ ഈ ഉന്നത സൈനിക ഉദ്യോഗസ്ഥനോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് പാക്കിസ്ഥാനികൾ ദേശീയ മാദ്ധ്യമങ്ങളുടെ ഫേസ്‌ബുക്ക് പേജുകളിൽ ആക്രമണം നടത്തുന്നത്.