- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥി പ്രതിഷേധത്തിന്റെ പുതിയ മുഖം സൈബർ ആക്രമണമോ? പരീക്ഷ നടത്തിപ്പിലെ അപാകവും വാർത്താ അവതാരകന്റെ പരാമർശവും പ്രകോപനമായപ്പോൾ തിരിച്ചടി ഏഷ്യാനെറ്റ് ന്യൂസിന്; റേറ്റിങ് ഇടിച്ചുതാഴ്ത്തി വിദ്യാർത്ഥി പ്രതിഷേധം
കേരളം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ച ചെയ്തിരുന്ന ഒരു വിഷയമായിരുന്നു ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ പരീക്ഷാ നടത്തിപ്പിലെ അപാകത സംബന്ധിച്ച വിദ്യാർത്ഥി പ്രതിഷേധം. ഈ വിഷയത്തിൽ വിദ്യാർത്ഥികൾ പലയിടും പരീക്ഷകൾ തടയുന്ന സംഭവങ്ങൾ വരെയുണ്ടായി. വിദ്യാർത്ഥികൾ പരീക്ഷാ നടത്തിപ്പിലെ അപാകതകളെ കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ കേരളത്തിലെ പല മാദ്ധ്യമ സ്ഥാപനങ്ങളിലേക്ക് സോഷ്യൽ മീഡിയ, ഇ-മെയിൽ തുടങ്ങിയവ വഴി തങ്ങളുടെ ഭാഗം അവതരിപ്പിക്കുകയുണ്ടായി. എന്നാൽ മുഖ്യധാരാ മാദ്ധ്യമങ്ങൾ ഒന്നും തന്നെ ഈ വാർത്ത ഏറ്റെടുക്കാൻ തയ്യാറായില്ല, ഇതേ തുടർന്ന് തുടർച്ചയായി മെയിലുകളായും, പ്രമുഖ മാദ്ധ്യമ പ്രവർത്തകരുടെ മൊബൈലുകളിലേക്കും നിരന്തരം വിളിച്ചും തങ്ങളുടെ പരാതി ആവർത്തിച്ചുകൊണ്ടിരുന്നു. ഈ അവസരത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഡെസ്‌കിലിരുന്ന് വിനു, ഈ നടക്കുന്നത് പ്രതിഷേധമല്ല ഒരു സൈബർ ആക്രമണമാണ് എന്ന നിലയിൽ സംസാരിച്ചത്. ഈ പ്രസ്താവന വിദ്യാർത്ഥി പ്രതിഷേധത്തെ പുതിയ ഒരു തലത്തിലെത്തിച്ചു. പല കോർപ്പറേറ്റ് കമ്പനികളും ശത്രുക്കൾക്കെതിരെ പ്രയോഗിക്ക
കേരളം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ച ചെയ്തിരുന്ന ഒരു വിഷയമായിരുന്നു ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ പരീക്ഷാ നടത്തിപ്പിലെ അപാകത സംബന്ധിച്ച വിദ്യാർത്ഥി പ്രതിഷേധം. ഈ വിഷയത്തിൽ വിദ്യാർത്ഥികൾ പലയിടും പരീക്ഷകൾ തടയുന്ന സംഭവങ്ങൾ വരെയുണ്ടായി.
വിദ്യാർത്ഥികൾ പരീക്ഷാ നടത്തിപ്പിലെ അപാകതകളെ കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ കേരളത്തിലെ പല മാദ്ധ്യമ സ്ഥാപനങ്ങളിലേക്ക് സോഷ്യൽ മീഡിയ, ഇ-മെയിൽ തുടങ്ങിയവ വഴി തങ്ങളുടെ ഭാഗം അവതരിപ്പിക്കുകയുണ്ടായി. എന്നാൽ മുഖ്യധാരാ മാദ്ധ്യമങ്ങൾ ഒന്നും തന്നെ ഈ വാർത്ത ഏറ്റെടുക്കാൻ തയ്യാറായില്ല, ഇതേ തുടർന്ന് തുടർച്ചയായി മെയിലുകളായും, പ്രമുഖ മാദ്ധ്യമ പ്രവർത്തകരുടെ മൊബൈലുകളിലേക്കും നിരന്തരം വിളിച്ചും തങ്ങളുടെ പരാതി ആവർത്തിച്ചുകൊണ്ടിരുന്നു. ഈ അവസരത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഡെസ്‌കിലിരുന്ന് വിനു, ഈ നടക്കുന്നത് പ്രതിഷേധമല്ല ഒരു സൈബർ ആക്രമണമാണ് എന്ന നിലയിൽ സംസാരിച്ചത്.
ഈ പ്രസ്താവന വിദ്യാർത്ഥി പ്രതിഷേധത്തെ പുതിയ ഒരു തലത്തിലെത്തിച്ചു. പല കോർപ്പറേറ്റ് കമ്പനികളും ശത്രുക്കൾക്കെതിരെ പ്രയോഗിക്കുന്ന നെഗറ്റീവ് സൈബർ ആക്രമണം, അതും നിയമപരമായി ഒന്നും ചെയ്യാൻ സാധിക്കാത്ത വിധം.
ഇതിനായി ഇവർ ഏഷ്യാനെറ്റിനെ മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചു. ഇതിനായി ഏഷ്യാനെറ്റ് എന്ന പേരുപയോഗിക്കുന്ന റേറ്റിനിൽ മുൻപിൽ നിൽക്കുന്ന ആൻഡ്രോയിഡ് ആപ്പുകൾ തിരഞ്ഞെടുക്കുകയും (ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ്Live Tv, ഏഷ്യാനെറ്റ് Mobile Tv ) എന്നിവ ഗൂഗിൾ ആപ്പ് സ്റ്റോറിൽ കയറി ഡൗൺലോഡ് ചെയ്ത് , ഏറ്റവും കുറഞ്ഞ റേറ്റിങ് ആയ വൺ സ്റ്റാർ നൽകുകയും കൂടെ കുറെ നെഗറ്റീവ് റിവ്യൂകൾ എഴുതുകയും ചെയ്യുക. ഇത്തരത്തിൽ ദിവസങ്ങൾക്കുള്ളിൽ ആയിരകണക്കിന് റേറ്റിങ് നടന്നു, ഇതേ തുടർന്ന് റേറ്റിംഗിൽ 4.7 ഉണ്ടായിരുന്ന ആപ്പുകളെല്ലാം 1.5 എന്ന റേറ്റിംഗിലേക്ക് കൂപ്പുകുത്തി.
ഗൂഗിളിന് നേരിട്ടല്ലാതെ മറ്റാർക്കും ആപ്പ് റേറ്റിംഗിൽ ഇടപെടാൻ സാധിക്കില്ല എന്നതും, നിയമപരമായി നീങ്ങാൻ കഴിയില്ല എന്നതും മനസ്സിലാക്കിതന്നെയാണ് വിദ്യാർത്ഥികൾ ഇത്തരം നീക്കം നടത്തിയത്. ചില ആപ്പുകൾ ഡവലപ്പർമാർ വഴി റേറ്റിങ് നില മെച്ചപ്പെടുത്തിയെങ്കിലും, ഏഷ്യാനെറ്റ് ന്യൂസ് ഒഫീഷ്യൽ ആപ്പ് ഉൾപ്പെടെ ഇപ്പോഴും 1.7 സ്റ്റാർ കാറ്റഗറിയിലാണ് ഇപ്പോഴും.