തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസത്തിന് ഇരയായ അഷ്മിതയ്ക്കു നേർക്ക് രൂക്ഷമായ സൈബർ ആക്രമണം അരങ്ങേറുന്നു. കൊച്ചിയിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസവും യൂണിവേഴ്‌സിറ്റി കോളജിൽ നടന്ന സംഭവവും ഒന്നുതന്നെയാണെന്ന് അഷ്മിത ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് അഷ്മിതയുടെ ഫേസ്‌ബുക് പേജായ ജാനകി രാവണിൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.

അർജ്ജുൻ ആയങ്കി എന്നയാളുടെ മോശം പരാമർശത്തോടു കൂടിയ കമന്റും അഷ്മിത തന്റെ ഫേസ്‌ബുക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അർജുന്റെ കമന്റ് ഇങ്ങനെ-'പത്തുരൂപയ്ക്ക് പബ്ലിക്കായി മൂത്രമൊഴിക്കുന്ന തറക്കൂതറയായ നീയൊക്കെ ഫേസ്‌ബുക്കിൽ തല്ല് വാങ്ങി മോങ്ങിയപ്പോ, തലോടാനും തലേൽ ഉമ്മവെക്കാനും കുറേയെണ്ണം വന്നിട്ടുണ്ടാകും. വന്നവന്മാർക്കറിയില്ലല്ലോ വാനരന്മാരോടൊപ്പം കിടന്ന് ശീലിച്ച മരംകേറിപ്പെണ്ണാണെന്നും മഞ്ച് മാമന്മാർക്ക് കുടപിടിച്ച് കഴപ്പിന് കാവലിരിക്കുന്നവളാണെന്നും. ഉളുപ്പില്ലെന്നറിയാം, എങ്കിലും അമാനവ അസ്‌കിതുള്ള ആക്രിക്കുട്ടീ.. ലവ് യൂ ഡാ, ലവ് വാട്ട് യു ആർ''. ഈ രീതിയിലാണ് കമന്റുകളിലധികവും. പെണ്ണ് പെണ്ണായി നിൽക്കണമെന്നും ഇല്ലെങ്കിൽ തങ്ങൾ ഇടപെടുമെന്നും സൈബർസഖാക്കൾ ഉപദേശിക്കുന്നു.

യൂണിവേഴ്സിറ്റി കൊളേജിൽ പരാതിയുമായി മുന്നോട്ടുവന്നപ്പോൾ തന്നെ സൈബറിടങ്ങളിൽ സി.പി.എം അണികൾ ഇവർക്കെതിരെ പ്രചരണമാരംഭിച്ചിരുന്നു. അടുത്തിയെ കേരളത്തിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട ബാലബീഡനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആരോപണ വിധേയരെ അഷ്മിത ന്യായീകരിച്ചുവെന്നും ആരോപിക്കപ്പെടുന്നുണ്ട്.

കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണ് അറിയപ്പെടുന്ന സിപിഐഎം പ്രൊഫൈലുകളുൾപ്പെടെ അഷ്മിതയ്‌ക്കെതിരേ നടത്തുന്നത്. മറൈൻ ഡ്രൈവിലെ സദാചാരവേട്ടയ്ക്കെതിരെ സ്നേഹഇരിപ്പിന് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ, യൂണിവേഴ്സിറ്റി കോളേജിലും ഇതിന് തയ്യാറുണ്ടോ എന്നും ജാനകി ചോദിച്ചിരുന്നു. ഇതും ആക്രമണത്തിന് പുതിയ കാരണമാകുന്നുവെന്നാണ് ജാനകിയെ പിന്തുണയ്ക്കുന്നവരുടെ വാദം.

അഷ്മിതയെ സപ്പോർട്ട് ചെയ്തു കമന്റിടുന്നവർക്കെതിരേയും
ഇവർ ഇത്തരത്തിൽ തന്നെയാണ് നേരിടുന്നത്. പെണ്ണെന്ന് കേൾക്കുമ്പോൾ വാലും പൊക്കിവരുന്ന കന്നിമാസത്തിലെ പട്ടികളെന്നാണ്, തെറി വിളി നിർത്തണമെന്ന് ആവശ്യപ്പെടുന്നവരെ സൈബർസഖാക്കൾ വിശേഷിപ്പിക്കുന്നത്. ഈ തെമ്മാടികൾ തങ്ങളിൽപെട്ടവരല്ലെന്ന് അവകാശപ്പെട്ട് ചില സൈബർസഖാക്കൾ രംഗത്തെത്തുന്നുണ്ടെങ്കിലും, ഇവർക്കും തെറിവിളി തന്നെയാണ് മറുപടി. തെറിവിളിക്ക് നേതൃത്വം നൽകുന്നവരെല്ലാം, സിപിഎമ്മിന്റെ കൊടിയും ചിഹ്നങ്ങളും ഉപയോഗിക്കുന്ന സൈബറിടത്തെ സജീവസാന്നിധ്യങ്ങളാണ്. തെറിവിളിക്ക് മാത്രമായുള്ള ചില ഫെയ്്ക്ക് ഐഡികളും തെറിവിളിക്ക് മുന്നിൽ നിൽക്കാനുണ്ട്.