- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവകാരുണ്യ സംഘടനകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുസംഘം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
ദുബായ്: റംസാൻ മാസത്തിൽ ജീവകാരുണ്യ സംഘടനകളുടെ സൈബർ തട്ടിപ്പുകാർ രംഗത്തെത്ത് അബുദാബി പൊലീസ്. സോഷ്യൽ മീഡിയയിലൂടെയും മറ്റും നടത്തുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പാലിക്കാൻ പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. റംസാൻ മാസത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന നൽകണമെന്നാവശ്യപ്പെട്ടാണ് സൈബർ യാചകർ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം ഓൺലൈൻ മാഫിയയ്‌ക്കെതിരേ മുൻകരുതൽ സ്വീകരിക്കണമെന്നും ഒരുകാരണവശാലും ഇക്കൂട്ടർക്ക് സംഭാവനകൾ നൽകരുതെന്നും പൊലീസ് നിർദേശിക്കുന്നു. സൈബർ യാചകർക്കെതിരേ ഇപ്പോൾ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇക്കൂട്ടരിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ബോധവത്ക്കരണം നടത്താൻ അധികൃതരോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്.
ദുബായ്: റംസാൻ മാസത്തിൽ ജീവകാരുണ്യ സംഘടനകളുടെ സൈബർ തട്ടിപ്പുകാർ രംഗത്തെത്ത് അബുദാബി പൊലീസ്. സോഷ്യൽ മീഡിയയിലൂടെയും മറ്റും നടത്തുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പാലിക്കാൻ പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. റംസാൻ മാസത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന നൽകണമെന്നാവശ്യപ്പെട്ടാണ് സൈബർ യാചകർ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം ഓൺലൈൻ മാഫിയയ്‌ക്കെതിരേ മുൻകരുതൽ സ്വീകരിക്കണമെന്നും ഒരുകാരണവശാലും ഇക്കൂട്ടർക്ക് സംഭാവനകൾ നൽകരുതെന്നും പൊലീസ് നിർദേശിക്കുന്നു.
സൈബർ യാചകർക്കെതിരേ ഇപ്പോൾ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇക്കൂട്ടരിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ബോധവത്ക്കരണം നടത്താൻ അധികൃതരോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്.
Next Story