- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയ്ക്കുക; കോലീബി സഖ്യത്തിന്റെ പേരിൽ മാത്രം വിമർശനം; ബാക്കിയെല്ലാം വികസന തള്ളുകൾ; രാഹുലും പ്രിയങ്കയും എത്തുമ്പോൾ തിരിഞ്ഞു പോലും നോക്കരുത്; ട്രോളുകൾക്ക് സമ്പൂർണ്ണ വിലക്ക്; തെരഞ്ഞെടുപ്പിനെ നേരിടാൻ സൈബർ അടിമകൾക്ക് സിപിഎമ്മിന്റെ കൽപ്പനങ്ങൾ ഇങ്ങനെ
കോഴിക്കോട്: ട്രോളുകൾ വേണ്ടെന്ന് സൈബർ സഖാക്കളോട് സിപിഎം. പിണറായിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയ്ക്കാനാണ് ഇവർക്ക് നൽകുന്ന നിർദ്ദേശം. കോലീബി സഖ്യത്തിന്റെ പേരിൽ മാത്രം രാഷ്ട്രീയ വിമർശനം മതിയെന്നാണ് ആവശ്യം.
ബാക്കിയെല്ലാം സോഷ്യൽ മീഡിയയിലെ വികസന തള്ളുകൾ ആകണം. രാഹുലും പ്രിയങ്കയും എത്തുമ്പോൾ തിരിഞ്ഞു പോലും നോക്കരുതെന്നും പറയുന്നു. തെരഞ്ഞെടുപ്പിനെ നേരിടാൻ സൈബർ അടിമകൾക്ക് സിപിഎമ്മിന്റെ കൽപ്പനങ്ങൾ വിവാദങ്ങൾ ഒഴിവാക്കാൻ കൂടിയാണ്. എതിരാളികൾക്ക് ഒരു പബ്ലിസിറ്റിയും നൽകരുതെന്നാണ് നിർദ്ദേശം. പോരാളി ഷാജി അടക്കമുള്ളവരുടെ ട്രോളുകൾ സിപിഎമ്മിന്റെ വിജയ സാധ്യതയെ ബാധിക്കുന്നില്ലെന്നും ഉറപ്പാക്കും. ഇത്തരം ട്രോളുകൾ സൈബർ സഖാക്കൾ ഇനി ഷെയർ ചെയ്യില്ല.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ തിരിഞ്ഞു പോലും നോക്കരുതെന്നാണ് സൈബർ സഖാക്കൾക്കു സിപിഎം ഗ്രൂപ്പുകളിൽ നിർദ്ദേശം എത്തുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തിയാൽ ഇവരുമായി ബന്ധപ്പെട്ട ഫോട്ടോ, വിഡിയോ, ട്രോളുകൾ ഒന്നും ഷെയർ ചെയ്യരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇവരുടെ പരിപാടികളുടെ വിവരങ്ങൾ വരുന്ന ചാനലുകളുടെ വാർത്താ ലിങ്കുകളിൽ അനാവശ്യമായി കമന്റ് ഇടരുത്. എന്തു വന്നാലും ആ വിഷയമേ തിരിഞ്ഞു നോക്കരുത്.
കമന്റ് ചെയ്താൽ ആ പോസ്റ്റുകൾക്ക് റീച്ച് കൂടും. അത് മനസ്സിലാക്കിയാണ് നിർദ്ദേശം. തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ചയേ ഉള്ളൂ എന്നും എതിരാളികൾക്കു വേണ്ടി നമ്മൾ പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കരുതെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മോദിയും അമിത് ഷായുമെല്ലാം കേരളത്തിൽ എത്തും. ഇവർക്കും പരിഗണന നൽകേണ്ടതില്ലെന്നാണ് നിർദ്ദേശം.
വികസനവും ക്ഷേമവും വേണം ചൊവ്വാഴ്ച മുതൽ തുടർച്ചയായി സമുഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ. കോൺഗ്രസ് ലീഗ് ബിജെപി സഖ്യത്തെക്കുറിച്ചു പരമാവധി പോസ്റ്റുകൾ ഇടണം. പിണറായി വിജയന്റെ ഫോട്ടോകളും വിഡിയോയും കൊണ്ട് പരമാവധി സോഷ്യൽ മീഡിയ നിറയ്ക്കാനും ആഹ്വാനം നൽകിയിട്ടുണ്ട്.