തിരുവനന്തപുരം: സ്വന്തം ഭാര്യയുടെ നഗ്നത പകർത്തി പോൺസൈറ്റിൽ ഇട്ട ഹൈദരാബാദ് സ്വദേശിയായ ഭർത്താവും തൃശൂർ സ്വദേശിയായ യുവാവും പിടിയിലായ വാർത്തയുടെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഹൈദരാബാദിലെ എൻജിനീയർ തൽസമയം അപ്ലോഡ് ചെയ്ത ദൃശ്യം പകർത്തിയെടുത്ത് മറ്റൊരു അശ്ലീല സൈറ്റിൽ ചേർത്തതിനാണു തൃശൂർ സ്വദേശി പിടിയിലായിരിക്കുന്നത്. ഇതോടൊപ്പം പുറത്തുവരുന്നത് കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

സ്വന്തം ലൈംഗിക കേളികൾ പോൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത് ഇന്ത്യക്കാർ ലക്ഷക്കണക്കിനു രൂപ സമ്പാദിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ വെളിച്ചത്തുവന്നുകൊണ്ടിരിക്കുന്നത്. അതും ദമ്പതികൾ തന്നെയാണ് ഇങ്ങനെ സ്വന്തം കേളികൾ മറ്റുള്ളവരെ കാണിച്ചു പണം സമ്പാദിക്കുന്നത്. ബ്രിട്ടനിലെ ഡെയ്‌ലി മെയിൽ പത്രമാണ് ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ടത്.

2000ത്തിലധികം ഇന്ത്യൻ ദമ്പതികൾ സ്വന്തം ലൈംഗിക ദൃശ്യങ്ങൾ തത്സമയം ഇന്റർനെറ്റിലൂടെ മറ്റുള്ളവരെ കാണിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്നതായി ഡെയ്‌ലിമെയിൽ വാർത്തയിൽ പറയുന്നു. 33കാരനായ ഹൈദരാബാദ് സ്വദേശി ഭാര്യയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ലൈവ് ചെയ്തതിന് പൊലീസ് പിടിയിലായതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.

ഇന്റർനെറ്റിലൂടെ ലൈംഗിക കേളികൾ കാണിച്ച് വൻ വരുമാനമാണ് ഇന്ത്യൻ ദമ്പതികൾ നേടിക്കൊണ്ടിരിക്കുന്നത്. തത്സമയം മറ്റുള്ളവരെ ലൈംഗിക കേളികൾ കാണിക്കുന്ന ലൈവ് സ്ട്രീമിംഗിന് കൂടുതൽ വരുമാനം ലഭിക്കും. ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്നാണ് വിദഗ്ദർ മുന്നറിയിപ്പു നല്കുന്നത്.

ലോകത്തിന്റെ ഏത് ഭാഗത്തുമിരുന്ന് ഒരു ദമ്പതികൾക്ക് ഇങ്ങനെ പ്രതിദിനം 35,000 മുതൽ 60,000 വരെ രൂപ സമ്പാദിക്കാനാകുമെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. ഇത്തരത്തിൽ വലിയ വരുമാനം ലഭിക്കുന്നതിനാൽ കൂടുതൽ ഇന്ത്യൻ ദമ്പതികൾ ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നതായി റിപ്പോർട്ട് പറയുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികൾക്ക് ഇന്ത്യൻ നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാത്തതും പ്രചോദനമാകുന്നുണ്ട്.

33കാരനായ ഹൈദരാബാദ് സ്വദേശി ഭാര്യയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് നടത്തുകയായിരുന്നു. ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇയാൾ പോൺ സൈറ്റിൽ ലൈവ് സ്ട്രീമിങ് നടത്തിയത്. ഹൈദരാബാദ് സ്വദേശിനിയുടെ ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ കണ്ടതിനെത്തുടർന്ന് കേരളത്തിലുള്ള ഒരു സഹപ്രവർത്തക ഈ വിവരം അവരെ അറിയച്ചതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

ഹൈദരാബാദിലെ എൻജിനീയർ തൽസമയം അപ്ലോഡ് ചെയ്ത ദൃശ്യം പകർത്തിയെടുത്ത് മറ്റൊരു അശ്ലീല സൈറ്റിൽ ചേർത്തതിനാണു തൃശൂർ സ്വദേശിയെ പിടികൂടിയത്. സൈബർ സെൽ നടത്തിയ പരിശോധനയിലാണു തൃശൂരിലുള്ള കംപ്യൂട്ടറിന്റെ ഐപി അഡ്രസിൽനിന്നാണ് അപ്ലോഡ് ചെയ്തതെന്നു കണ്ടെത്തിയത്. ഈ കംപ്യൂട്ടർ ഉപയോഗിച്ച ആളെ ചോദ്യം ചെയ്തതിൽനിന്നാണു യുവതിയുടെ ഭർത്താവുതന്നെയാണു ചതിച്ചതെന്നു മനസിലായതെന്നും പൊലീസ് പറഞ്ഞു.