- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണ ഗുരുവിനെ എസ്എൻഡിപി കുരിശിലേറ്റുന്ന ഘോഷയാത്രയിലെ നിശ്ചലദൃശ്യം; സഖാവ് കൃഷ്ണന് സിന്ദാബാദ് വിളിച്ച് വാട്‌സ് ആപ്പ് മെസേജുകൾ! പർദ്ദയിട്ട ഉണ്ണിക്കണ്ണനെ യാത്രയാക്കുന്ന മാതാവ്: സൈബർ ലോകത്തെ സിപിഐ(എം) - ബിജെപി ജന്മാഷ്ടമി ആഘോഷം ഇങ്ങനെ
തിരുവനന്തപുരം: ഇന്നലെ സിപിഎമ്മും ബിജെപിയും ഒരുപോലെ രാഷ്ട്രീയ ബലാബലത്തിന് കരുവാക്കിയത് ഉപയോഗിച്ചത് ശ്രീകൃഷ്ണ ജയന്തി ആഘോഷമായിരുന്നു. കണ്ണൂരിൽ ശക്തിപരീക്ഷണമായി മാറിയ കാര്യം ഘോഷയാത്രകൾ നടന്നതെങ്കിൽ ഇതിന്റെ അനുരണനങ്ങൾ സോഷ്യൽ മീഡിയയിലും ഉണ്ടായി. അതിനിടെ കണ്ണൂരിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ എസ്എൻഡിപിയെ വിമർശിക്കുന്ന വിധത്തിലുള്ള ന
തിരുവനന്തപുരം: ഇന്നലെ സിപിഎമ്മും ബിജെപിയും ഒരുപോലെ രാഷ്ട്രീയ ബലാബലത്തിന് കരുവാക്കിയത് ഉപയോഗിച്ചത് ശ്രീകൃഷ്ണ ജയന്തി ആഘോഷമായിരുന്നു. കണ്ണൂരിൽ ശക്തിപരീക്ഷണമായി മാറിയ കാര്യം ഘോഷയാത്രകൾ നടന്നതെങ്കിൽ ഇതിന്റെ അനുരണനങ്ങൾ സോഷ്യൽ മീഡിയയിലും ഉണ്ടായി. അതിനിടെ കണ്ണൂരിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ എസ്എൻഡിപിയെ വിമർശിക്കുന്ന വിധത്തിലുള്ള നിശ്ചലദൃശ്യം ഉണ്ടായത് സൈബർ ലോകത്തെ ഒരു വിഭാഗത്തെ ശരിക്കും പ്രകോപിപ്പിക്കുയും ചെയ്തു. ശ്രീനാരായണ ഗുരുദേവനെ അപമാനിച്ചുവെന്ന ആരോപണം ഉയർത്തി രംഗത്തെത്തിയത് എസ്എൻഡിപിയുടെ സൈബർ വിഭാഗമാണ്.
ശ്രീനാരായണഗുരുദേവനെ എസ്എൻഡിപിക്കാരനും ആർഎസ്എസ് കാരനും കൂടി കുരിശിലേറ്റുന്നതായുള്ള നിശ്ചലദൃശ്യമാണ് സിപിഐ(എം) ഘോഷയാത്രയിൽ അവതരിപ്പിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരു വാക്യത്തിന്റെ സ്ഥാനത്ത് പലജാതി, പല മതം, പല ദൈവം മനുഷ്യന് എന്നെഴുതിയും രംഗത്തെത്തി. ഇത് ഗുരുവിനെ അപമാനിക്കലാണെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്നിരിക്കുന്ന വിമർശനം. അതിനിടെ ഘോഷയാത്രയിൽ പലയിടങ്ങളിലും അമ്പാടി കണ്ണനൊപ്പം ചെഗുവേരയുടേയും ചിത്രങ്ങളും വച്ചിരുന്നു.
അതേസമയം വാട്‌സ് ആപ്പ് വഴിയും ഫേസ്‌ബുക്കിലും സിപിഐ(എം) സംഘടിപ്പിച്ച പരിപാടിയുടെ പേരിലുള്ള വിമർശനം കൊഴുക്കുകയാണ്. ശ്രീകൃഷ്ണനെ സഖാവാക്കിയുള്ള മുദ്രാവാക്യങ്ങളും ഫേസ്‌ബുക്ക് വഴി കൊഴുക്കുകയായിരുന്നു. വാട്‌സ് ആപ്പ് വഴി വ്യാപകമായി പ്രചരിച്ച ഒരു മുദ്രാവാക്യം ഇങ്ങനെ:
'പണ്ടൊരു നാട്ടിൽ മഗധാപുരിയിൽ...
കംസൻ എന്നൊരു ബൂർഷ്വായെ...
തകർത്തെറിഞ്ഞൊരു വിപ്ലവ താരം...
അതാണതാണീ ശ്രീകൃഷ്ണൻ...
ദേവകി സുതനേ സിന്ദാബാദ്...
രാധാ നായകാ സിന്ദാബാദ്....
വാട്‌സ് ആപ്പിലൂടെ ആയിരക്കണക്കിന് പേരാണ് ഈ വാട്‌സ് ആപ്പ് സന്ദേശം പങ്കുവച്ചത്. ഇത് കൂടാതെ കളിയനെ സാമ്രാജ്യത്തിന്റെ ദല്ലാളായും മറ്റുമാണ് മുദ്രാവാക്യം മുഴക്കിയത്. സാമ്രാജ്യത്വ ദല്ലാളാം ... കാളിയൻ എന്നൊരു സാമദ്രോഹിയെ.. ചവിട്ടി കൂട്ടിയ പോരാളീ .... പൂതനയെന്നൊരു ഗുണ്ടാ തലവിയെ... വിപ്ലവ തന്ത്ര പോരാട്ടത്താൽ... അടിയറവാക്കിയ നേതാവേ ... മുത്തേ ..മുത്തേ മണിമുത്തേ ... കണ്ണേ കരളേ ...ശ്രീകൃഷ്ണാ ... എന്നിങ്ങനെ പോകുന്നു മുദ്രാവാക്യം. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ദിവസങ്ങൾക്ക് മുമ്പ് വാട്‌സ് ആപ്പ് വഴി പ്രചരിച്ച ഈ സന്ദേശം അതിവേഗമാണ് സൈബർ ലോകത്ത് വൈറലായത്.
കാളിയമർദ്ദനത്തെ ഒരു സമര പരിപാടിയായാണ് വിശേഷിപ്പിച്ചത്. കാളിയ മർദ്ദനത്തിൽ പങ്കെടുത്ത് പ്രസ്ഥാനത്തിൽ സജീവമാവുകയും പിന്നീട് നടന്ന ഒട്ടേറെ സംഘട്ടനങ്ങളിൽ പാർട്ടിപ്രതിനിധിയായി പോരാടുകയും വിജയം കൈവരിക്കുകയും ചെയ്ത ധീരനായ പോരാളിയായിരുന്നു സഖാവ് കൃഷ്ണൻ. കുളിച്ചുകൊണ്ടിരുന്ന വനിതാ സഖാക്കളുടെ വസ്ത്രങ്ങൾ ഒളിപ്പിച്ച കേസിൽ സഖാവ് സസ്‌പെൻഷനിലായിരുന്നെങ്കിലും പിന്നീടുള്ള ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളിലൂടെ പാർട്ടിയിൽ സജീവമായിരുന്നു, സഖാവ് കുചേലന്റെ അവൽപ്പൊതി സമരത്തിൽ ശ്രദ്ദേയമായ സാന്നിദ്ധ്യമായിരുന്നു സഖാവ് കൃഷ്ണൻ. മഹാഭാരതയുദ്ധകാലത്ത് അർജ്ജുനന്റെ ഡ്രൈവറായി പ്രവർത്തിച്ച് ട്രേഡ് യൂണിയൻ രംഗത്തും സഖാവ് സജീവമായിരുന്നു...''
ഇങ്ങനെ നിരവധി സന്ദേശങ്ങൾ സിപിഎമ്മിനെ ലക്ഷ്യം വച്ച് പ്രവഹിച്ചു. ഇത് കൂടാതെ സിപിഐ(എം) നേതാക്കളെ രാധാകൃഷ്ണന്മാരാക്കിയുള്ള ചിത്രങ്ങളും പ്രചരിക്കുന്നു. അതേസമയം പതിവുപോലെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ മതേതരത്വം കൊണ്ടുവരാൻ വേണ്ടി പർദ്ദയിട്ട സ്ത്രീകൾ കുഞ്ഞുങ്ങളെ ഉണ്ണിക്കണ്ണന്മാരാക്കിയുള്ള ചിത്രങ്ങളും ഫേസ്‌ബുക്ക് വഴി വ്യാപിക്കുന്നുണ്ട്. അതേസമയം ഹൈന്ദവരുടെ ആഘോഷമാക്കിയ സിപിഐ(എം) നടപടിയെ വിമർശിക്കുന്നവരും കുറവല്ല.
അതേസമയം ശ്രീകൃഷ്ണ ജയന്തിക്ക് ആശംസകൾ നേർന്നുള്ള സിപിഐ(എം) നേതാക്കളുടെ പോസ്റ്റുകളും വിവാദത്തിലായിരുന്നു.