- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപരിചിത വീഡിയോ കോൾ എടുത്താൽ കാണുക നഗ്നത; ഇത് സ്‌ക്രീൻ ഷോട്ടാക്കി പിന്നെ പണം തട്ടൽ; ബ്ലാക് മെയിലിംഗിന് ദൃശ്യങ്ങൾ കൂട്ടുകാരുടെ ഫോണിലും എത്തും; ചാറ്റ് ചെയ്യുന്നവരും സൂക്ഷിക്കണം; ഉത്തരേന്ത്യൻ വിരുതൻ കേരളത്തിൽ നിന്ന് തട്ടുന്നത് കോടികൾ; അശ്ലീലതയിൽ കുടുങ്ങാതിരിക്കാൻ മുന്നറിയിപ്പുമായി പൊലീസ്
കൊച്ചി: അപരിചിത നമ്പറുകളിൽനിന്നുള്ള വിഡിയോ കോൾ എടുത്താൽ പണി കിട്ടും. പലരും ഈ കുരുക്കിൽ പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അപരിചതരുടെ വീഡിയോ കോൾ എടുക്കുതെന്നു സൈബർ പൊലീസ് മുന്നറിയിപ്പു നൽകുന്നത്. വാട്‌സാപ്, ഫേസ്‌ബുക് മെസഞ്ചർ വിഡിയോ കോളിൽ നഗ്‌നദൃശ്യം കാണിച്ച് ചാറ്റുകൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്നെന്ന പരാതികളേറുന്നതിനിടെയാണു മുന്നറിയിപ്പ്.
വിഡിയോ കോളിലൂടെ നഗ്‌നദൃശ്യം കാട്ടുകയും ഇര അതു കാണുന്നതടക്കമുള്ള സ്‌ക്രീൻ ഷോട്ടുകളോ വിഡിയോയോ പകർത്തുകയുമാണു തട്ടിപ്പുകാർ ചെയ്യുന്നത്. സ്ത്രീയാണ് ഇരയെങ്കിൽ പുരുഷന്റെ ദൃശ്യമാണു കാണിക്കുക; പുരുഷനെയാണു ലക്ഷ്യമിടുന്നതെങ്കിൽ തിരിച്ചും. ഇതിന് ശേഷം വീഡിയോ കോളിൽ നഗ്നത കണ്ടു രസിച്ചുവെന്ന് വരുത്തി തീർക്കും. പിന്നെ ബ്ലാക് മെയിലിംഗും. ഇത്തരം കേസുകൾ കൂടുന്നതു കൊണ്ടാണ് പൊലീസ മുന്നറിയിപ്പ് നൽകുന്നത്.
സ്‌ക്രീൻഷോട്ട് ഇരയ്ക്കുതന്നെ അയച്ചുകൊടുത്തു പണം ആവശ്യപ്പെടും. നാണക്കേടോർത്തു പണം കൊടുത്താൽ കൂടുതൽ പണം വേണമെന്ന ആവശ്യമുയരും. പണം നൽകാൻ വിസമ്മതിച്ചാൽ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാട്‌സാപ്പിലേക്കോ ഫേസ്‌ബുക് മെസഞ്ചറിലേക്കോ ദൃശ്യങ്ങൾ അയച്ചുകൊടുക്കും. തുടർച്ചയായി പണം നൽകിയ ശേഷമാണു പലരും പരാതി നൽകുന്നതെന്ന് പൊലീസ് പറയുന്നു. ആളുകളെ വ്യക്തമായി മനസ്സിലാക്കിയാണ് ഇരകളെ കണ്ടെത്തുന്നത്. അതുകൊണ്ടാണ് കൂട്ടുകാരുടെ നമ്പർ പോലും ഈ സംഘത്തിന് അറിയാവുന്നതിന് കാരണമെന്ന് പൊലീസ് തിരിച്ചറിയുന്നു.
അന്വേഷണം ഒരു ഘട്ടത്തിലും മുമ്പോട്ട് പോകുന്നില്ല. ഉത്തരേന്ത്യയിലെടുത്ത ഫോൺ നമ്പറുകളിൽനിന്നാണു കോളുകളെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും തട്ടിപ്പുകാരെ കണ്ടെത്തുക പ്രയാസമാണെന്നും പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ ചതിയിൽ വീഴരുതെന്നാണ് നിർദ്ദേശം. അപരിചിത നമ്പറിൽ നിന്നുള്ള വാട്‌സാപ്, മെസഞ്ചർ വിഡിയോ കോൾ എടുക്കരുത്. അപരിചിതരുമായി വാട്‌സാപ്പിലോ മെസഞ്ചറിലോ ചാറ്റ് ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെടുന്നു.
ഫേസ്‌ബുക് പ്രൊഫൈൽ സുഹൃത്തുക്കൾക്കു മാത്രം കാണാവുന്ന തരത്തിൽ ലോക്ക് ചെയ്യുക. തട്ടിപ്പുകാർ പണം ആവശ്യപ്പെട്ടാൽ നൽകരുത് എന്ന നിർദ്ദേശവും പൊലീസ് മുമ്പോട്ട് വയ്ക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ