- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി സൈബർ സെക്യൂരിറ്റി ജൂനിയർ മത്സരം
അമൃതപുരി: അമൃത യൂണിവേഴ്‌സിറ്റിയുടെ സൈബർ സെക്യൂരിറ്റി വിഭാഗം ഇന്ത്യയിലെ ഹൈസ്‌ക്കൂൾ,ഹയർ സെക്കന്ററി തലത്തിലുള്ള വിദ്യാർത്ഥി കൾക്കായി രണ്ടു മാസം നീണ്ടു നിൽക്കുന്ന ദേശീയതലത്തിലുള്ള ജൂനിയർ ക്യാപ്ച്ചർ ദ ഫ്‌ളാഗ് മത്സരം സംഘടിപ്പിക്കുന്നു.സമൂഹത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷാ വിദഗ്ദ്ധരുടെ അഭാവം പരി
അമൃതപുരി: അമൃത യൂണിവേഴ്‌സിറ്റിയുടെ സൈബർ സെക്യൂരിറ്റി വിഭാഗം ഇന്ത്യയിലെ ഹൈസ്‌ക്കൂൾ,ഹയർ സെക്കന്ററി തലത്തിലുള്ള വിദ്യാർത്ഥി കൾക്കായി രണ്ടു മാസം നീണ്ടു നിൽക്കുന്ന ദേശീയതലത്തിലുള്ള ജൂനിയർ ക്യാപ്ച്ചർ ദ ഫ്‌ളാഗ് മത്സരം സംഘടിപ്പിക്കുന്നു.
സമൂഹത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷാ വിദഗ്ദ്ധരുടെ അഭാവം പരിഹരിക്കുന്നതിന് സ്‌ക്കൂൾ തലം മുതൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ജൂനിയർ ഇഎൻ സി ടി എഫ് മത്സരത്തിലെ വിജയികൾക്ക് അമൃത യൂണിവേഴ്‌സിറ്റി ഡിസംബറിൽ നടത്താനിരിക്കുന്ന സൈബർ ഗുരുകുലം ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ഇതുവഴി സൈബർ ലോകത്തെക്കുറിച്ച് കൂടുതൽ അറിയാനും വിദഗ്ദ്ധരുമായി സംവദിക്കാനും ഒപ്പം ആപ്ലിക്കേഷൻ സെക്യൂരിറ്റി, സൈബർ ഫോറൻസിക്‌സ്, ക്രിപ്‌റ്റോഗ്രഫി തുടങ്ങി നിരവധി സൈബർ മേഖലകളിൽ കൂടുതൽ പഠിക്കാനും സഹായകരമാകും. രണ്ട് മാസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ Junior.inctf.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.