- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ അദ്ധ്യാപകർക്ക് സൈബർ സുരക്ഷയിൽ പരിശീലനം; പങ്കെടുക്കുന്നവർക്ക് യുഎഇ സൈബർ സി3 സർട്ടിഫിക്കേഷൻ
അബുദാബി: ഡിജിറ്റൽ സാക്ഷരത വ്യാപകമാക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ അദ്ധ്യാപകർക്ക് സൈബർ സുരക്ഷയിൽ പരിശീലനം നൽകി. അബുദാബി എഡ്യൂക്കേഷൻ കൗൺസിൽ (അഡെക്), നാഷണൽ ഇലക്ട്രോണിക് സെക്യൂരിറ്റി അഥോറിറ്റി യുഎഇ എന്നിവ സംയുക്തമായാണ് ഇരുനൂറോളം ടീച്ചർമാർക്കും അഡ്‌മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനും പരിശീനം സംഘടിപ്പിച്ചത്. ഇത്തരത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു പരിശീലനം നടത്തുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. പങ്കെടുക്കുന്നവർക്ക് സൈബർ സി3 സർട്ടിഫിക്കേഷൻ നൽകും. ഡിറ്റർ സാക്ഷരത വളർത്തുന്നതിന്റെയും ഉത്തരവാദിത്വമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായാണ് സൈബർ സി3 അഥവാ സൈബർ കമ്യൂണിക്കേഷൻ കൾച്ചർ സർട്ടിഫിക്കറ്റ് യുഎഇ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രൊഫഷണൽ ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗാമായാണ് അദ്ധ്യാപകർക്കും സ്റ്റാഫിനും ട്രെയിനിങ് നടത്തിയത്.
അബുദാബി: ഡിജിറ്റൽ സാക്ഷരത വ്യാപകമാക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ അദ്ധ്യാപകർക്ക് സൈബർ സുരക്ഷയിൽ പരിശീലനം നൽകി. അബുദാബി എഡ്യൂക്കേഷൻ കൗൺസിൽ (അഡെക്), നാഷണൽ ഇലക്ട്രോണിക് സെക്യൂരിറ്റി അഥോറിറ്റി യുഎഇ എന്നിവ സംയുക്തമായാണ് ഇരുനൂറോളം ടീച്ചർമാർക്കും അഡ്‌മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനും പരിശീനം സംഘടിപ്പിച്ചത്. ഇത്തരത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു പരിശീലനം നടത്തുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. പങ്കെടുക്കുന്നവർക്ക് സൈബർ സി3 സർട്ടിഫിക്കേഷൻ നൽകും.
ഡിറ്റർ സാക്ഷരത വളർത്തുന്നതിന്റെയും ഉത്തരവാദിത്വമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായാണ് സൈബർ സി3 അഥവാ സൈബർ കമ്യൂണിക്കേഷൻ കൾച്ചർ സർട്ടിഫിക്കറ്റ് യുഎഇ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രൊഫഷണൽ ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗാമായാണ് അദ്ധ്യാപകർക്കും സ്റ്റാഫിനും ട്രെയിനിങ് നടത്തിയത്.
Next Story