- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് പാത്തും പതുങ്ങിയുമാകരുത്; രണ്ടുആക്ടിവിസ്റ്റ് യുവതികളെ മല കയറാൻ അനുവദിച്ചത് യഥാർഥ ഭക്തർക്ക് വേദനയുണ്ടാക്കുന്നു; ഇതു തടയാൻ ആർഎസ്എസും-ബിജെപിയും ആർജവം കാണിക്കാതിരുന്നത് എന്തുകൊണ്ട്? നട്ടെല്ലില്ലാത്തവർ നയിക്കുന്നതാണ് ഹിന്ദുസമൂഹം നേരിടുന്ന ഇന്നത്തെ പ്രശ്‌നം; മറുകണ്ടം ചാടി നവോത്ഥാന മതിൽ ജോയിന്റ് കൺവീനറും ഹിന്ദു പാർലമെന്റ് നേതാവുമായ സി.പി.സുഗതന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ കയറിയതിനെ അപലപിച്ച് ഹിന്ദു പാർലമെന്റ് സംസ്ഥാന ജന.സെക്രട്ടറിയും, നവോത്ഥാന മതിലിന്റെ ജോയിന്റ് കൺവീനറുമായ സി.പി.സുഗതൻ. തുലാമാസ പൂജാ കാലത്ത് പമ്പയിൽ യുവതികളെ തടയാൻ മുന്നിട്ടിറങ്ങിയ സുഗതനും ഹിന്ദു പാർലമെന്റ് അംഗങ്ങളും പിന്നീട് നിലപാട് മാറ്റിയിരുന്നു. ഹിന്ദു പാർലമെന്റ് ഇനി ഒരിക്കലും തീവ്രഹിന്ദു ലൈൻ സ്വീകരിക്കില്ലെന്നും, മുൻകാല നിലപാടുകൾ തിരുത്തിയാണ് ഇനി മുന്നോട്ടു പോവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ ലൈനാണ് ഇനി കേരളത്തിൽ ഹിന്ദു പാർലമെന്റ് സ്വീകരിക്കുകയെന്നും പറഞ്ഞിരുന്നു. എന്നാൽ, തന്റെ ഏറ്റവും പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ സി.പി.സുഗതൻ ഒരേസമയ, യുവതീ പ്രവേശനത്തിന് വഴിയൊരുക്കിയ ഇടതുസർക്കാരിനെയും അത് തടയാൻ ശ്രമിക്കാതിരുന്ന ആർഎസ് എസ് -ബിജെപി നേതൃത്വത്തെയും, എൻഎസ്എസിനെയും അദ്ദേഹം പഴിക്കുകയും ചെയ്യുന്നു.
സി.പി.സുഗതന്റെ ഫേസ്‌ബുക്ക് പോസ്റ്റിലേക്ക്:
'സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുതു. ഭക്തർ ശബരിമല കയറുന്നതു ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല ആക്ടിവിസ്റ്റ് യുവതികളെ മല ചവിട്ടാൻ അനുവദിച്ചത് യഥാർത്ഥ ഭക്തർക്ക് വേദനയുണ്ടാക്കുന്നു! ഞങ്ങൾ ആ വേദനക്കൊപ്പം. നവോഥാന മുല്ല്യ സങ്കല്പങ്ങൾ സംരക്ഷിക്കുന്നതിനോപ്പം യഥാർത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാൻ അനുവദിക്കുകയും വേണമല്ലോ!
നവോഥാന നായകരെല്ലാം ഇശ്വര വിശ്വാസികളും ഭക്തന്മാരും ആയിരുന്നു എന്നുള്ള കാര്യം ആരും മറന്നുപോകരുത്. തുലാമാസ പുജക്കു യുവതികൾ എത്തിയപ്പോൾ എന്റെ നേതൃത്വത്തിൽ അവരെ തടഞ്ഞു. പിന്നീട് ഞങ്ങള് തടയാൻ പോകുന്നില്ല എന്നു തീരുമാനിച്ചു. ഗ്രേഡ്-1 ഹിന്ദുക്കളായ ആർഎസ്എസ്-ബിജെപി നേതൃത്വം യുവതികളെ തടയൽ ഏറ്റെടുത്തു.. അവർ മകരവിളക്കുവരെ അവിടെ യുവതികളെ തടയാൻ ആർജവം കാണിക്കാതെയിരുന്നത് എന്തുകൊണ്ടാണ്?. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കേണ്ടവരല്ലേ അവര്.
അതുപോലെ യുവതികള് കയറിയപ്പോൾ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂർ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാൻ തന്ത്രിമാർ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല? വരുമാന നഷ്ടവും ജോലി നഷ്ടവും അവർ ഭയക്കുന്നു അതല്ലേ സത്യം? ഇന്നു മന്നം ജയന്തിയാണ്. പെരുന്നയിൽ കുടിയ ഒരു ലക്ഷം പേരിൽ നിന്നു ഒരു പതിനായിരം ചെറുപ്പക്കാരെ ശബരിമല.യുവതി പ്രവേശം തടയാൻ എൻഎസ്എസിനും അയക്കാമായിരുന്നല്ലോ? ഒന്നും ആരും ചെയ്യില്ല? മൈക്ക് കിട്ടിയാൽ ഉഗ്രൻ പ്രസംഗങ്ങൾ. ചാനൽ ചർച്ചകൾ . കർമ്മം ചെയ്യുന്നവർക്കെതിരെ വ്യാജ വാർത്തകളും കുറ്റപ്പെടുത്തലുകളും മാത്രം. നട്ടെല്ലില്ലാത്തവർ നയിക്കുന്ന ഹിന്ദു സമുഹം. അതാണ് ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്‌നം.'