- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര കോടിയുടെ ബിഎംഡബ്ല്യു 7 സീരിസ് കാറും മൂന്നര ലക്ഷത്തിന്റെ ബൈക്കും; വാഹനപ്രേമിയായ നടൻ ടോവിനോ സ്വന്തമാക്കിയത് ജർമ്മൻ വാഹന ഭീമന്മാരുടെ മുൻനിര മോഡലുകൾ; സ്വപ്നം യാഥാർത്ഥ്യമായെന്ന് പറഞ്ഞ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ;ഭാര്യയും കുഞ്ഞുമായി പുത്തൻ 'കൂട്ടുകാർക്ക് 'മുൻപിൽ താരം നിൽക്കുന്ന ചിത്രം വൈറൽ
മലയാള സിനിമയുടെ പ്രണയ നായകൻ ടോവിനോ തോമസ് ഒരു വാഹന പ്രേമിയാണെന്ന് ഏവർക്കുമറിയാം. എന്നാൽ ഇത്രയമധികം ആരാധന അദ്ദേഹത്തിന് വാഹനങ്ങളോടുണ്ടായിരുന്നുവെന്ന് ആരും കരുതിയില്ല. ജർമ്മൻ വാഹന ഭീമന്മാരായ ബിഎംഡബ്ല്യുവിന്റെ മുൻനിര കാറും ബൈക്കും ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ് താരം. മാത്രമല്ല ഭാര്യയും കുഞ്ഞുമായി വാഹനത്തിന്റെ മുൻപിൽ നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റായിരിക്കുകയാണ്.
ബിഎംഡബ്ല്യുവിന്റെ ആഡംബര സെഡാൻ സെവൻ സീരീസും ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏ310ഏട അഡ്വഞ്ചർ ബൈക്കുമാണ് ടൊവിനോ സ്വന്തമാക്കിയത്. സ്വപ്നം യാഥാർഥ്യമായി എന്ന അടിക്കുറിപ്പോടെ രണ്ട് വാഹനങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും ടൊവിനോ ഇൻസ്റ്റാഗ്രാമിൽ പങ്കിവെച്ചിട്ടുണ്ട്.
ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സെവൻ സീരീസ് നിരയിലെ ഡീസൽ 730 ഘറ ങ സ്പോർട്ട് വകഭേദമാണ് ടൊവിനോ സ്വന്തമാക്കിയത്. 2993 സിസി ഡീസൽ എൻജിനാണ് സെവൻ സീരീസ് എം സ്പോർട്ടിന്റെ ഹൃദയം. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിൻപവർ ടർബോ എൻജിൻ ടെക്നോളജിയാണ് 7 സീരിസിൽ ഉപയോഗിച്ചിരിക്കുന്നത്. 4000 ആർപിഎമ്മിൽ 262 ബിഎച്ച്പി പവറും 2000 ആർപിഎമ്മിൽ 620 എൻഎം ടോർക്കും ഈ എഞ്ചിൻ സൃഷ്ടിക്കും.
ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ അഡ്വഞ്ചർ ബൈക്കായ ഏ 310 ഏടൽ 34 ബിഎച്ച്പി പവറും 28 എൻഎം ടോർക്കും നൽകുന്ന 313 സിസി സിംഗിൾ സിലിണ്ടർ എൻജിനാണുള്ളത്. യൂറോപ്പിനു പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിർമ്മിക്കുന്ന ആദ്യ ബൈക്കുകളിലൊന്നാണിത്. 3.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.
View this post on InstagramDreams do come true !!!! #upgrade #bmwg310gs #bmw7seriesmsport @jyothish_ayyappan_photography
A post shared by Tovino Thomas (@tovinothomas) on
കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർഷിപ്പിൽ നിന്നാണ് രണ്ട് പുതിയ വാഹനങ്ങളും താരം സ്വന്തമാക്കിയത്. ടൊവിനോ മുമ്പ് ഔഡിയുടെ ലക്ഷ്വറി എസ്യുവി ക്യൂ7 ടൊവിനോ സ്വന്തമാക്കിയതും വാഹനത്തിന് കെഎൽ 45 ക്യൂ7 എന്ന ഫാൻസി നമ്പർ സ്വന്തമാക്കിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.