- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിമ്മി ജോർജിന്റെ ഭാര്യയാണ് അഞ്ജു ജോർജ്; ഇവരുടെ അമ്മാവനാണു സ്ഫടികം ജോർജ്; ഇളയാപ്പയാണു പി സി ജോർജ്!!! ഇ പി ജയരാജന്റെ കൈയിലിരുന്ന പ്രതിമ കെ സുധാകരനെ ഏൽപ്പിച്ചു സോഷ്യൽ മീഡിയ; ട്രോളന്മാർക്കു ചാകര
തിരുവനന്തപുരം: 'ജിമ്മി ജോർജിന്റെ ഭാര്യയാണ് അഞ്ജു ജോർജ്. ഇവരുടെ അമ്മാവനാണു സ്ഫടികം ജോർജ്; ഇളയപ്പയാണു പി സി ജോർജ്!!!'. ട്രോളന്മാർക്കു ചാകരയാണിപ്പോൾ. ഇ പി ജയരാജന്റെ കൈയിലിരുന്ന 'ജൂനിയർ മാൻഡ്രേക്ക് പ്രതിമ' കെ സുധാകരനെ ഏൽപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. കാലാവസ്ഥയിപ്പോൾ ട്രോളന്മാർക്ക് അനുകൂലമെന്നു ജ്യോതിഷികളും പ്രവചിച്ചേക്കുമെന്ന നിലയിലാണു കാര്യങ്ങൾ. കായികമന്ത്രി ഇ പി ജയരാജനു പറ്റിയ ഭീമാബദ്ധം ആഘോഷിച്ചു ചിരിനിർത്തും മുമ്പിതാ മറ്റൊരു വെടിപൊട്ടിക്കാനുള്ള മരുന്നു കിട്ടിയിരിക്കുകയാണ് സൈബർ ലോകത്തിന്. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിഷയത്തിൽ കടുത്ത പ്രതിഷേധമുയർത്തി മുൻ കായികമന്ത്രി കെ സുധാകരൻ നടത്തിയ വാർത്താസമ്മേളനമാണു ട്രോളന്മാർക്ക് ഇരട്ടിമധുരമായത്. പ്രശസ്ത കായികതാരം അഞ്ജു ബോബി ജോർജിന്റെ ഭർത്താവാണു ജിമ്മി ജോർജെന്ന പ്രസ്താവനയാണു സുധാകരനെയും കുടുക്കിയത്. ചാനലുകളിലൂടെ ലൈവായി ലോകം മുഴുവൻ കണ്ടതോടെ സംഗതി ട്രോളന്മാർക്കു കുശാലായി. ജിമ്മി ജോർജിന്റെ ഭാര്യയായ അഞ്ജു ജോർജിന്റെ അമ്മാവൻ സ്ഫടികം ജോർജാണെന്നും ഇള
തിരുവനന്തപുരം: 'ജിമ്മി ജോർജിന്റെ ഭാര്യയാണ് അഞ്ജു ജോർജ്. ഇവരുടെ അമ്മാവനാണു സ്ഫടികം ജോർജ്; ഇളയപ്പയാണു പി സി ജോർജ്!!!'. ട്രോളന്മാർക്കു ചാകരയാണിപ്പോൾ. ഇ പി ജയരാജന്റെ കൈയിലിരുന്ന 'ജൂനിയർ മാൻഡ്രേക്ക് പ്രതിമ' കെ സുധാകരനെ ഏൽപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
കാലാവസ്ഥയിപ്പോൾ ട്രോളന്മാർക്ക് അനുകൂലമെന്നു ജ്യോതിഷികളും പ്രവചിച്ചേക്കുമെന്ന നിലയിലാണു കാര്യങ്ങൾ. കായികമന്ത്രി ഇ പി ജയരാജനു പറ്റിയ ഭീമാബദ്ധം ആഘോഷിച്ചു ചിരിനിർത്തും മുമ്പിതാ മറ്റൊരു വെടിപൊട്ടിക്കാനുള്ള മരുന്നു കിട്ടിയിരിക്കുകയാണ് സൈബർ ലോകത്തിന്.
ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിഷയത്തിൽ കടുത്ത പ്രതിഷേധമുയർത്തി മുൻ കായികമന്ത്രി കെ സുധാകരൻ നടത്തിയ വാർത്താസമ്മേളനമാണു ട്രോളന്മാർക്ക് ഇരട്ടിമധുരമായത്. പ്രശസ്ത കായികതാരം അഞ്ജു ബോബി ജോർജിന്റെ ഭർത്താവാണു ജിമ്മി ജോർജെന്ന പ്രസ്താവനയാണു സുധാകരനെയും കുടുക്കിയത്.
ചാനലുകളിലൂടെ ലൈവായി ലോകം മുഴുവൻ കണ്ടതോടെ സംഗതി ട്രോളന്മാർക്കു കുശാലായി. ജിമ്മി ജോർജിന്റെ ഭാര്യയായ അഞ്ജു ജോർജിന്റെ അമ്മാവൻ സ്ഫടികം ജോർജാണെന്നും ഇളയാപ്പ പി സി ജോർജാണെന്നും നാക്കുപിഴയിൽ സൈബർ ലോകം പരിഹസിക്കുന്നു. കൈയിലിരുന്ന ബാറ്റണും കാലക്കേടിന്റെ ജൂനിയർ മാൻഡ്രേക്ക് പ്രതിമയും ജയരാജൻ സുധാകരനു കൈമാറിയെന്നും ട്രോൾ വിരുതന്മാർ പരിഹസിക്കുന്നു.
ഇതാ ആഘോഷത്തിന്റെ ചില ഭാഗങ്ങൾ...