- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബർഗറിനു വിലകൂട്ടി കാമുകന്മാർക്കു കനത്ത തിരിച്ചടി നൽകിയ ഐസക് സാറിനു വിമർശനം! കഴിഞ്ഞ ബജറ്റ് വേളയിലെ തകർപ്പൻ പ്രകടനം ഓർത്തു 'വി മിസ് യൂ ശിവൻകുട്ടീ' എന്ന് ആരാധകർ: സംസ്ഥാന ബജറ്റിനെയും ട്രോളി സൈബർ ലോകം
തിരുവനന്തപുരം: എന്തു വിഷയം കിട്ടിയാലും ആഘോഷിക്കാനുള്ള വക അതിൽ നിന്നു സൈബർ ലോകം കണ്ടെത്തും. സംസ്ഥാനത്തെ മൊത്തത്തിലുള്ള വരവു ചെലവു കണക്കുമായി ബജറ്റെത്തിയപ്പോൾ അതിനെയും ട്രോളി സോഷ്യൽ മീഡിയ. ബർഗറിനു വിലകൂട്ടിയത് ഏറെ ബാധിച്ചതു കാമുകന്മാരെയാണെന്നാണു ട്രോൾ വിലയിരുത്തൽ. പട്ടിണിയും പരിവട്ടവുമായി നടക്കുന്ന വീട്ടിൽ നിന്നാണെങ്കിൽ പോലും കാമുകന്റെ കൂടെ വന്നാൽ ബർഗർ മാത്രം കഴിക്കുന്ന കാമുകിമാരാണത്രേ ഉള്ളത്. ഈ ചെലവു സർക്കാർ കൂട്ടിയതിലാണു കാമുകന്മാരുടെ പ്രതിഷേധം. കഴിഞ്ഞ ബജറ്റു സമയത്തു സഭയുടെ രോമാഞ്ചമായിരുന്ന വി ശിവൻകുട്ടിയുടെ അസാന്നിധ്യം ഇത്തവണ ഏറെ വിഷമമുണ്ടാക്കുന്നുവെന്നും സൈബർ ലോകം പറയുന്നു. 'വി മിസ് യൂ ശിവൻകൂട്ടി' എന്നു പറഞ്ഞ് ഉറക്കെ കരയുകയാണു സോഷ്യൽ മീഡിയ. ബജറ്റിനെ കുറ്റം പറയുന്ന പ്രതിപക്ഷത്തെയും മുൻ ധനമന്ത്രി കെ എം മാണിയെയും കണക്കിനു പരിഹസിക്കുന്നുണ്ട്. ഈ ബജറ്റൊക്കെ കാണുമ്പോൾ മുൻ ധനമന്ത്രിയെ എടുത്ത് കിണറ്റിലിടാനാണത്രെ തോന്നുന്നതെന്നാണു സോഷ്യൽ മീഡിയ പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ അപേക്ഷിച്ച് നോക്കു
തിരുവനന്തപുരം: എന്തു വിഷയം കിട്ടിയാലും ആഘോഷിക്കാനുള്ള വക അതിൽ നിന്നു സൈബർ ലോകം കണ്ടെത്തും. സംസ്ഥാനത്തെ മൊത്തത്തിലുള്ള വരവു ചെലവു കണക്കുമായി ബജറ്റെത്തിയപ്പോൾ അതിനെയും ട്രോളി സോഷ്യൽ മീഡിയ.
ബർഗറിനു വിലകൂട്ടിയത് ഏറെ ബാധിച്ചതു കാമുകന്മാരെയാണെന്നാണു ട്രോൾ വിലയിരുത്തൽ. പട്ടിണിയും പരിവട്ടവുമായി നടക്കുന്ന വീട്ടിൽ നിന്നാണെങ്കിൽ പോലും കാമുകന്റെ കൂടെ വന്നാൽ ബർഗർ മാത്രം കഴിക്കുന്ന കാമുകിമാരാണത്രേ ഉള്ളത്. ഈ ചെലവു സർക്കാർ കൂട്ടിയതിലാണു കാമുകന്മാരുടെ പ്രതിഷേധം.
കഴിഞ്ഞ ബജറ്റു സമയത്തു സഭയുടെ രോമാഞ്ചമായിരുന്ന വി ശിവൻകുട്ടിയുടെ അസാന്നിധ്യം ഇത്തവണ ഏറെ വിഷമമുണ്ടാക്കുന്നുവെന്നും സൈബർ ലോകം പറയുന്നു. 'വി മിസ് യൂ ശിവൻകൂട്ടി' എന്നു പറഞ്ഞ് ഉറക്കെ കരയുകയാണു സോഷ്യൽ മീഡിയ.
ബജറ്റിനെ കുറ്റം പറയുന്ന പ്രതിപക്ഷത്തെയും മുൻ ധനമന്ത്രി കെ എം മാണിയെയും കണക്കിനു പരിഹസിക്കുന്നുണ്ട്. ഈ ബജറ്റൊക്കെ കാണുമ്പോൾ മുൻ ധനമന്ത്രിയെ എടുത്ത് കിണറ്റിലിടാനാണത്രെ തോന്നുന്നതെന്നാണു സോഷ്യൽ മീഡിയ പറയുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ ബജറ്റ് മെച്ചമാണെന്നാണ് പൊതുവെയുള്ള അഭിപ്രായമെങ്കിലും ട്രോളുന്ന കാര്യത്തിൽ പിന്നോട്ടു പോകാൻ സൈബർ ലോകം ഒരുക്കമല്ല. പ്രഖ്യാപനം കേൾക്കുമ്പോൾ ഇതിനൊക്കെയുള്ള പണം എവിടെ നിന്നു ഒപ്പിച്ചെടുക്കുമെന്ന ചോദ്യവും ട്രോളന്മാർ ഉയർത്തുന്നുണ്ട്.
രസകരമായ ചില ട്രോൾ പോസ്റ്റുകൾ: