- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിൽ ആന്റണി 'പാഴ്' ആണെന്ന് കോൺഗ്രസ് സൈബർ ടീം പോരുതുടരുന്നതിനിടെ എ.കെ.ആന്റണിയുടെ മകന് പിന്തുണയുമായി ശശി തരൂർ; തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ നിർണായക ആഴ്ചയിൽ സിപിഎമ്മിനെ മറികടന്ന് കോൺഗ്രസ് ഫേസ്ബുക്ക് പേജ് ഒന്നാമത്; അനിൽ ആന്റണി നയിക്കുന്ന സോഷ്യൽ മീഡിയ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് തരൂർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔദ്യോഗിക സൈബർടീമിന്റെ പ്രകടനം മോശമെന്ന് ആരോപിച്ച് അനുഭാവ ഗ്രൂപ്പായ കോൺഗ്രസ് സൈബർ ടീം എഐസിസി സോഷ്യൽ മീഡിയ സെൽ കോർഡിനേറ്റർ അനിൽ കെ.ആന്റണിയെ അധിക്ഷേപിച്ചിരുന്നു. പാഴ് എന്നി വിളിച്ചായിരുന്നു സോഷ്യൽ മീഡിയയിലൂടെ അതിരുവിട്ട വിമർശനം. കോൺഗ്രസ് സൈബർ ടീമിന് ഔദ്യോഗിക പദവി നൽകാത്തതിന്റെ ഈർഷ്യയാണ് കോൺഗ്രസ് സൈബർ ടീം കാട്ടുന്നതെന്നായിരുന്നു അനിൽ ആന്റണിയുടെ മറുപടി. ഇതിന് പിന്നാലെ വീണ്ടും സൈബർ പോര് മുറുകുന്നതിനിടെ, ശശി തരൂർ എംപി അനിലിന് പിന്തുണയുമായി രംഗത്തെത്തി.
Pleased to see that in the crucial week of the Kerala election, Indian National Congress - Kerala had the best...
സമൂഹമാധ്യമത്തിൽ സ്ക്രീൻഷോട്ട് സഹിതം പങ്കിട്ടാണ് തരൂരിന്റെ അഭിനന്ദനക്കുറിപ്പ്. തിരഞ്ഞെടുപ്പ് പോരാട്ടം ഏറ്റവും രൂക്ഷമായ അവസാന ആഴ്ചയിൽ ഇന്ററാക്ഷനിൽ പേജിന്റെ പ്രകടന റിപ്പോർട്ടാണ് പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് കേരള പേജാണ് മറ്റു പാർട്ടികളേക്കാൾ മികച്ച രീതിയിൽ പ്രകടനം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു-തരൂർ കുറിച്ചു.
അനിൽ ആന്റണി-കോൺഗ്രസ് സൈബർ ടീം യുദ്ധം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസ് സൈബർ ടീമും കെപിസിസി മീഡിയാ സെൽ കോർഡിനേറ്ററും മുതിർന്ന കോൺഗ്രസ് നേതാവുമായി അനിൽ ആന്റണിയും തമ്മിലുള്ള സോഷ്യൽ മീഡിയ പോര് മുറുകിയത്. കഴിഞ്ഞ ദിവസം അനിൽ ആന്റണിയെ 'പാഴ്' എന്ന് വിളിച്ച സൈബർ ടീം, അനിലിന്റെ മറുപടിക്ക് ശേഷം രൂക്ഷ വിമർശനം വീണ്ടും ആവർത്തിച്ചു.
ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടി എന്ന തലക്കെട്ടിൽ നൽകിയിരിക്കുന്ന പോസ്റ്റിൽ അനിലിനെ രൂക്ഷമായിട്ടാണ് വിമർശിച്ചത്. അനിലിന്റെ ഔദാര്യം പറ്റിയല്ല കോൺഗ്രസ് സൈബർ ടീം പ്രവർത്തിക്കുന്നതെന്നും ഒരു മാസം കൊണ്ട് ഒരു കോടി ആൾക്കാരിലേക്ക് കോൺഗ്രസിന്റെ വാർത്ത എത്തിച്ച തന്തയ്ക്ക് പിറന്ന നിലപാടാണ് സൈബർ ടീം സ്വീകരിച്ചതെന്നും പറയുന്നു.
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും എ.കെ. ആന്റണിയുടെ മകനുമായ അനിൽ കെ. ആന്റണിക്കായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ ഡിജിറ്റൽ പ്രചാരണത്തിന്റെ മേൽനോട്ടം. കോൺഗ്രസ് സൈബർ ടീം എന്ന ഫേസ്ബുക് പേജിന് കോൺഗ്രസിന്റെ ഔദ്യോഗിക സൈബർ ടീമുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അനിലിനെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് സൈബർ ടീം എന്ന ഫേസ്ബുക് പേജ് രംഗത്തെത്തിയത്. ഔദ്യോഗിക അംഗീകാരം വേണമെന്ന് ആവശ്യപ്പെട്ടിട്ട് നൽകാത്തതിന്റെ പ്രതികാരമാണ് അവർ കാണിക്കുന്നതെന്നാണ് അനിലിന്റെ വിശദീകരണം.
താങ്കൾ കോൺഗ്രസിന്റെ കൊടി പിടിച്ച് തുടങ്ങുന്നതിനു മുൻപേ പാർട്ടിക്ക് വേണ്ടി സൈബർ പോരാട്ടം തുടങ്ങിയ പേജ് ആണ് കോൺഗ്രസ് സൈബർ ടീം എന്നും എ കെ ആന്റണി എന്ന തങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നതുകൊണ്ടാണ് അനിലിന് മറുപടി പറയാത്തതെന്നും സൈബർ ടീം പറയുന്നു. അനിൽ ആന്റണിക്ക് മാത്രം ഒന്നും അറിയില്ല. എന്നും ഒരു വലിയ തിരഞ്ഞെടുപ്പ് നേരിടുമ്പോൾ 20 ദിവസം മുൻപ് വാർ റൂം തുറന്ന താങ്കൾ വിഡ്ഢികളുടെ ലോകത്തിലെ കൺവീനർ ആണെന്ന് ഞങ്ങൾ തീർത്തു പറയുമെന്നും സൈബർ ടീം വിമർശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം സൈബർ ടീമാണ് വാഗ്വാദം തുടങ്ങിവെച്ചത്. 'കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ കെ ആന്റണി എന്ന് അവർ വിമർശിച്ചു. എസി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നതല്ല സൈബർ പോരാട്ടം.
ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെൽ പിരിച്ചു വിടുന്നത് ആണ് നല്ലതെന്നും പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും എന്നും കോൺഗ്രസ് സൈബർ ടീം ഫേസ്ബുക്കിൽ വിമർശനമുന്നയിച്ചു.
സൈബർ ടീമിനെതിരേ അനിൽ ആന്റണി തൊട്ടുപിന്നാലെ രംഗത്ത് വന്നു. കോൺഗ്രസ് സൈബർ ടീം എന്ന പേജ് അനൗദ്യോഗികവും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതുമാണ് എന്നായിരുന്നു അനിലിന്റെ പ്രതികരണം. ഔദ്യോഗിക അംഗീകാരം നൽകാത്തതിൽ അഡ്മിൻ നടത്തിയ പ്രതികാരമാണ് തനിക്കെതിരെ ഉയർന്നതെന്നും പറഞ്ഞു. '
10-12 പേജുകളുമായി ഡിജിറ്റൽ മീഡിയ സഹകരിക്കുന്നുണ്ട്. ഇവരൊന്നും തന്നെ ഔദ്യോഗികമായി സൈബർ ടീമിന്റെ ഭാഗമല്ല. എന്നാൽ കോൺഗ്രസ് സൈബർ ടീം എന്ന പേജിന്റെ അഡ്മിൻ എന്നെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബന്ധപ്പെട്ടിരുന്നു. അവർക്ക് ഔദ്യോഗിക അംഗീകാരം വേണമെന്ന് ആവശ്യപ്പെട്ടു. അത് ഒരിക്കലും സാധിക്കില്ല. കാരണം കെപിസിസി നേതൃത്വം ഇക്കാര്യത്തിൽ പ്രത്യേക മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ പ്രതികാരമാണ് അവർ കാണിക്കുന്നത്. 2019-ൽ ഞാൻ സൈബർ ടീമിന്റെ ചാർജ് ഏറ്റെടുത്തപ്പോൾ തന്നെ ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരുന്നു. അതിൽ പ്രധാനമായി പറഞ്ഞിരുന്നത് സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നാണ്. ഇന്ന് എനിക്കെതിരെ അവർ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ അധിക്ഷേപകരമാണ്. കോൺഗ്രസുമായോ സൈബർ ടീമുമായോ യാതൊരു ബന്ധവുമില്ലാത്തവരായതിനാൽ അവർക്കെതിരെ നടപടിക്ക് ഒന്നും നീങ്ങുന്നില്ല' അനിൽ പറയുന്നു.
അനിൽ ആന്റണിയുടെ പ്രതികരണത്തിന് മറുപടിയായിട്ടാണ് സൈബർ ടീം വീണ്ടും രംഗത്ത് എത്തിയത്.
കോൺഗ്രസ് സൈബർ ടീം ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം
ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടി.....അനിലേ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ആയിരുന്നു നീ കളിച്ച കളിയല്ല കോൺഗ്രസ് സൈബർ ടീം ചെയ്തത് ഒരു മാസം കൊണ്ട് ഒരു കോടി ആളുകളിലേക്ക് കോൺഗ്രസിന്റെ വാർത്തയുടെ റീച് എത്തിച്ച തന്തക്കു പിറന്ന നിലപാട് ആണ് കോൺഗ്രസ് സൈബർ ടീം സീകരിച്ചത്. നിനക്ക് അതുപോലെ വല്ല നിലപാട് കാണിക്കാൻ ഉണ്ടോ കോൺഗ്രസ് പ്രവർത്തകരുടെ അടുത്ത്..
ആദ്യമേ അനിലിനോട് പറയാനുള്ളത് താങ്കളുടെ ഔദാര്യം പറ്റിയല്ല കോൺഗ്രസ് സൈബർ ടീം ഫേസ്ബുക് പേജ് കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത്..താങ്കൾ കോൺഗ്രസിന്റെ കൊടി പിടിച്ച് തുടങ്ങുന്നതിനു മുൻപേ പാർട്ടിക്ക് വേണ്ടി സൈബർ പോരാട്ടം തുടങ്ങിയ പേജ് ആണ് കോൺഗ്രസ് സൈബർ ടീം..
ഇന്ന് കേരളത്തിൽ പേജിനെക്കാൾ ജനപിന്തുണയുള്ള പാർട്ടിയെ സപോർട്ട് ചെയ്യുന്ന ഏറ്റവും വലിയ പേജ് 300.10 . ഇങ്ങനൊരു പേജിനെ താങ്കളുടെ ടീമിന് ഇലക്ഷൻ സമയത്ത് ഉപയോഗിക്കാൻ സാധിച്ചോ?? ഇല്ല എന്ന് ഞങ്ങൾക്ക് തീർത്തു പറയാൻ ആകും കാരണം ഇങ്ങനൊരു പേജിനെ കുറിച്ച് താങ്കൾക്ക് അറിയില്ല, തങ്കൾ ഞങ്ങളുടെ പേജുമായി ബന്ധപ്പെട്ടില്ല എന്നതാണ് സത്യം.. കേരളത്തിലെ കോൺഗ്രസിന്റെ എല്ലാം നേതാക്കൾക്കും ഞങ്ങളുടെ പേജിനെ അറിയാം, ആവിശ്യമായ സപ്പോർട്ട് തരുന്നും ഉണ്ട്. അനിൽ ആന്റണിക്ക് മാത്രം ഒന്നും അറിയില്ല..ഒരു വലിയ തിരഞ്ഞെടുപ്പ് നേരിടുമ്പോൾ 20 ദിവസം മുൻപ് വാർറൂം തുറന്ന താങ്കൾ വിഡ്ഢികളുടെ ലോകത്തിലെ കൺവീനർ ആണെന്ന് ഞങ്ങൾ തീർത്തു പറയും..
വാർറൂം എവിടാ തുറന്നത് എന്ന് ചോദിച്ചു താങ്കളെ ഞങ്ങൾ ബന്ധപെട്ടിരുന്നു റിപ്ലൈ കിട്ടിയില്ല.അനിലേ നിന്റെ കാല് നക്കി ഞങ്ങടെ പേജ് ഒഫീഷ്യൽ ആക്കണ്ട ഒരു കാര്യവും ഇല്ല. ഞങ്ങൾ അങ്ങനെ ആവശ്യപെട്ടു എന്ന് നീ പറഞ്ഞത് പച്ച കള്ളം.. ഈ മിടുക്ക് വാർ റൂമിൽ കാണിച്ചിരുന്നെങ്കിൽ സോഷ്യൽ മീഡിയയിൽ നമ്മൾ ഒരു പടിക്കുടി മുന്നിൽ എത്തിയേനെ... പിന്നെ ഞങ്ങൾ പാർട്ടി വിരുദ്ധ പേജ് ആണെന്ന് നീ പറയുക ഉണ്ടായി അതിന് മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല എ കെ ആന്റണി എന്ന ഞങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നതുകൊണ്ട് തന്നാ.. ആദ്യം നീ ചെയ്ത പ്രവർത്തനങ്ങൾ കോൺഗ്രസ് പ്രവർത്തകരെ ബോധിപ്പിക്ക്. ഞങ്ങൾ പാർട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും, നേതാക്കൾക്കും, സ്ഥാനാർത്ഥികൾക്കും അറിയാം. അത് നിന്നെ ബോധിപ്പിക്കണ്ട കാര്യം ഇല്ല...
കോൺഗ്രസ് സൈബർ ടീം അഡ്മിൻ പാനൽ...
മറുനാടന് മലയാളി ബ്യൂറോ