- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർസെല്ലിലെ ഏമാൻ ചോദിച്ചത് സർക്കാർ സൈറ്റ് സ്‌കാൻ ചെയ്യാൻ നീയൊക്കെ ആരാടാ ?നിന്നെയൊക്കെ ആരാ ഇതിനു ഏർപ്പെടുത്തിയത് എന്നാണ്; കേരള സർക്കാരിന്റെ വെബ്‌സൈറ്റുകളുടെ സുരക്ഷാപിഴവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ ലഭിച്ച പ്രതികരണത്തെ കുറിച്ച് കേരള സൈബർ വാരിയേഴ്സ്
തിരുവനന്തപുരം: കേരള സർക്കാരിന്റെ വെബ്‌സൈറ്റുകളുടെ സുരക്ഷാപിഴവുകൾ പരിഹരിക്കുന്നതിൽ അധികൃതർ വേണ്ട ജാഗ്രത കാട്ടുന്നുണ്ടോ?കേരള ടെക്‌നിക്കൽ എഡ്യുക്കേഷന്റെ വെബ്‌സൈറ്റിന്റെ സുരക്ഷാവീഴ്ച ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആരും വകവച്ചില്ലെന്നാണ് കേരള സൈബർ വാരിയേഴ്‌സിന്റെ പരാതി. ഹാക്കർമാരുടെ ആക്രമണസാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നടപടിയെടുക്കാതെ അനാസ്ഥ തുടരുന്ന സ്ഥിതിവിശേഷത്തെ കുറിച്ച് സൂചിപ്പിക്കുകയാണ് ഈ ഫേസ്‌ബുക്ക് പോസ്റ്റ് "ഇന്ത്യ ഡിജിറ്റൽ മണി അടക്കമുള്ള ടെക്‌നോളജിയുടെ കുതിച്ചുചാട്ടത്തിലാണ്. ഇതിൽ സങ്കടകരമായ അവസ്ഥ ഇന്ത്യയിലെ എ ക്ലാസ് വെബ്‌സൈറ്റ് പോലും ഇന്നും സെക്യൂർഡ് അല്ല എന്നതാണ്. ആർക്കും എവിടെ നിന്നും നുഴഞ്ഞു കയറാൻ പാകത്തിനാണ് വെബ്‌സൈറ്റിന്റെ രൂപ കല്പന.കേരള ടെക്‌നിക്കൽ എഡ്യൂകേഷന്റെ വെബ്‌സൈറ്റിന്റെ കാര്യം തന്നെ പറയാം ഇപ്പൊ,കഴിഞ്ഞ ഒരുവർഷമായി നിരന്തരം റിപ്പോർട്ട് ചെയ്യുകയുണ്ടായി വെബ്സൈറ്റിന് സെക്യൂരിറ്റി ഇല്ല എന്ന് പറഞ്ഞു.ആരും വകവെച്ചില്ല. കഴിഞ്ഞ തവണ പാക്കിസ്ഥാൻ അറ്റാക്ക് ഉണ്ടാകുന്നതിനു മുൻപ് മ
തിരുവനന്തപുരം: കേരള സർക്കാരിന്റെ വെബ്‌സൈറ്റുകളുടെ സുരക്ഷാപിഴവുകൾ പരിഹരിക്കുന്നതിൽ അധികൃതർ വേണ്ട ജാഗ്രത കാട്ടുന്നുണ്ടോ?കേരള ടെക്‌നിക്കൽ എഡ്യുക്കേഷന്റെ വെബ്‌സൈറ്റിന്റെ സുരക്ഷാവീഴ്ച ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആരും വകവച്ചില്ലെന്നാണ് കേരള സൈബർ വാരിയേഴ്‌സിന്റെ പരാതി. ഹാക്കർമാരുടെ ആക്രമണസാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നടപടിയെടുക്കാതെ അനാസ്ഥ തുടരുന്ന സ്ഥിതിവിശേഷത്തെ കുറിച്ച് സൂചിപ്പിക്കുകയാണ് ഈ ഫേസ്‌ബുക്ക് പോസ്റ്റ്
"ഇന്ത്യ ഡിജിറ്റൽ മണി അടക്കമുള്ള ടെക്‌നോളജിയുടെ കുതിച്ചുചാട്ടത്തിലാണ്. ഇതിൽ സങ്കടകരമായ അവസ്ഥ ഇന്ത്യയിലെ എ ക്ലാസ് വെബ്‌സൈറ്റ് പോലും ഇന്നും സെക്യൂർഡ് അല്ല എന്നതാണ്.
ആർക്കും എവിടെ നിന്നും നുഴഞ്ഞു കയറാൻ പാകത്തിനാണ് വെബ്‌സൈറ്റിന്റെ രൂപ കല്പന.കേരള ടെക്‌നിക്കൽ എഡ്യൂകേഷന്റെ വെബ്‌സൈറ്റിന്റെ കാര്യം തന്നെ പറയാം ഇപ്പൊ,കഴിഞ്ഞ ഒരുവർഷമായി നിരന്തരം റിപ്പോർട്ട് ചെയ്യുകയുണ്ടായി വെബ്സൈറ്റിന് സെക്യൂരിറ്റി ഇല്ല എന്ന് പറഞ്ഞു.ആരും വകവെച്ചില്ല.
കഴിഞ്ഞ തവണ പാക്കിസ്ഥാൻ അറ്റാക്ക് ഉണ്ടാകുന്നതിനു മുൻപ് മുന്നറിയിപ് നൽകി വെബ്‌സൈറ്റ് നേരെ അറ്റാക്ക് ഉണ്ടാകും എന്ന്,അതും ആരും വക വെച്ചില്ല.ഇനി ആർക്കാണ് മെയിൽ അയച്ചത് എന്നാവും ചിന്തിക്കുന്നത്.കെൽട്രോണിന് അയച്ചിട്ട് കാര്യം ഇല്ല എന്ന് നല്ല ബോധ്യം ഉള്ളതുകൊണ്ട്, നേരെ ടെക്‌നിക്കൽ എഡ്യൂക്കേഷൻ മേധാവിക്ക് മെയിൽ അയച്ചു.അതിനു മറുപടി ഉണ്ടായില്ല.ഒരു സുഹൃത് മുഖേനെ സൈബർഡോമിനെ അറിയിച്ചു,അതിനും മറുപടി ഇല്ലായിരുന്നു.
സൈബർസെല്ലിലെ ഒരു ഏമാൻ ചോദിച്ചത് സർക്കാർ സൈറ്റ് സ്‌കാൻ ചെയ്യാൻ നീയൊക്കെ ആരാടാ ? നിന്നെയൊക്കെ ആരാ ഇതിനു ഏർപ്പെടുത്തിയത് എന്നാണ് .ഈ പുതുവർഷം ഈ വെബ്സൈറ്റിൽ ആഘോഷിക്കാനായിരുന്നു പാക്കിസ്ഥാൻ ഹാക്കർമാരുടെ പ്ലാൻ.അതിനും മുന്നറിയിപ്പ് കൊടുത്തു ഒരു പ്രതികരണവും ഇല്ല.ഒരുപാട് കുട്ടികളുടെ ഭാവി, പേർസണൽ ഇൻഫർമേഷൻ,ആധാർ , ബാങ്ക് ഡീറ്റെയിൽസ് ,എല്ലാം ഈ ഡാറ്റാബേസിൽ ഉള്ളതുകൊണ്ട് ഈ സൈറ്റിന്റെ സെക്യൂരിറ്റി ഞങ്ങൾ നിരന്തരം നോക്കുമായിരുന്നു.
ഇനിയും വെബ്‌സൈറ്റ് സെക്യൂർഡ് ചെയ്യ്തില്ല എങ്കിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും ഡീറ്റൈൽ നഷ്ടപ്പെടും എന്ന ബോധ്യത്തിൽ നിന്നും വീണ്ടും റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു.ഈ പ്രാവശ്യം രണ്ടു മെയിലുകൾ ഞങ്ങൾ അയച്ചു.
ഒന്ന്
ടെക്‌നിക്കൽ എഡ്യൂക്കേഷൻ മേധാവിക്ക് അതിന്റെ സിസിയിൽ യിൽ കേരളത്തിലെ എല്ലാ പോളിടെക്നിക് കോളജുകളും, തെളിവിനു വേണ്ടി ചോർത്തിയ കുറച്ചു ഡീറ്റൈൽസും.
രണ്ടു,
ടെക്‌നിക്കൽ എഡ്യൂക്കേഷൻ മേധാവിക്കും അതിൽ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി,വിദ്യഭ്യാസ മന്ത്രി,ചീഫ് സെക്രട്ടറി,കേരളത്തിലെ മാധ്യമ സുഹൃത്തുക്കൾ,വിദ്യാർത്ഥി സംഘടനകൾ എന്നിവർക്ക് സിസി.
ഇതിന്റെ കൂടെ ചെറിയ ഒരു കാര്യം കൂടി ഞങൾ അവരെ ബോധിപ്പിച്ചു.
ജനുവരി 2 നു ആണ് മെയിൽ അയക്കുന്നത്.പറഞ്ഞത് ഇതായിരുന്നു, വരുന്ന ശനിയാഴ്ചക്ക് ഉള്ളിൽ tekerala.orgഎന്ന വെബ്‌സൈറ്റ് സുരക്ഷാ പിഴവുകൾ പരിഹരിച്ചില്ല എങ്കിൽ ഞങ്ങൾ തന്നെ അതിന്റെ ഡാറ്റാബേസ് നശിപ്പിക്കുമെന്നും അതിലെ വിവരങ്ങൾ പരസ്യമാക്കും എന്നും.
എന്തായാലും ഈ മെയിൽ ലക്ഷ്യം കണ്ടു ഇന്ന് ശനി(06/01/2018 ) വെബ്‌സൈറ്റ് ഡൗൺ ചെയ്തു സുരക്ഷാ പിഴവുകൾ പരിഹരിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
ഈ വെബ്‌സൈറ്റ് മാത്രമല്ല,കേരള സർക്കാരിന്റെ ഒട്ടുമിക്ക വെബ്‌സൈറ്റുകളും സുരക്ഷിതമല്ല. ഇത് പലപ്പോഴായി റിപ്പോർട്ട് ചെയ്തതാണ്.പക്ഷെ,ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
സൈബർസെല്ലിനോടും സൈബർഡോമിനോടും,
പ്രമുഖ നടിക്കുവേണ്ടി മാത്രം ടൂൾസ് എടുത്താൽപോര, ഇതേപോലെയുള്ള സർക്കാർ സംവിധാനങ്ങളോടും കുറച്ചു കൂറുവേണം.
ഒന്നുമില്ലെങ്കിലും ഏമാന്മാര് ശമ്പളം എണ്ണിമേടിക്കുന്നത് അല്ലെ.(സൈബർസെല്ലിനോട് മാത്രമാണ് കാശിന്റെ കാര്യം പറഞ്ഞിരിക്കുന്നത് )
ഇനിയെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കും എന്ന ശുഭപ്രതീക്ഷയിൽ നിര്ത്തുന്നു.
അഡ്‌മിൻസ്