- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്വാളിറ്റി'യുള്ള സണ്ണി ലിയോണിനെ പുകഴ്ത്തിയ ജയസൂര്യക്കു സൈബർ ലോകത്തിന്റെ തെറിവിളി; സണ്ണിയോടു റെസ്‌പെക്ട് കാണിച്ചതോടെ ജയസൂര്യയോടുള്ള റെസ്‌പെക്ട് പോയെന്നു് വിമർശനം
സണ്ണി ലിയോണിനെ കണ്ട കാര്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ജയസൂര്യക്ക് സൈബർ ലോകത്തിന്റെ തെറിയഭിഷേകം. വനിത ഫിലിം അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോഴാണു ജയസൂര്യ സണ്ണിയെ കണ്ടതും സെൽഫി എടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതും. ഇതിനൊപ്പം കൊടുത്ത കുറിപ്പാണ് ജയസൂര്യക്കു വിനയായത്. സണ്ണി ലിയോണിന്റേയത് നല്ല വ്യക്തിത്വമാണെന്നും, ഏറ്റവും ക
സണ്ണി ലിയോണിനെ കണ്ട കാര്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ജയസൂര്യക്ക് സൈബർ ലോകത്തിന്റെ തെറിയഭിഷേകം. വനിത ഫിലിം അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോഴാണു ജയസൂര്യ സണ്ണിയെ കണ്ടതും സെൽഫി എടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതും. ഇതിനൊപ്പം കൊടുത്ത കുറിപ്പാണ് ജയസൂര്യക്കു വിനയായത്.
സണ്ണി ലിയോണിന്റേയത് നല്ല വ്യക്തിത്വമാണെന്നും, ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീയാണെന്നും ഒക്കെ ജയസൂര്യ സെൽഫിയ്‌ക്കൊപ്പം എഴുതിയിരുന്നു. രണ്ടു മിനിട്ടുകൊണ്ട് സണ്ണിയെക്കുറിച്ചുണ്ടായിരുന്ന ധാരണകളൊക്കെ മാറിമറിഞ്ഞെന്നും ജയസൂര്യ പറഞ്ഞിരുന്നു.
ഇതിനെ രൂക്ഷമായ ഭാഷയിലും രസകരമായും വിമർശിച്ചതിനൊപ്പം തെറിവിളിയിലൂടെയും ആരാധകർ പ്രതികരിച്ചു. 'രണ്ട് മിനിറ്റ് സണ്ണി ലിയോണിനോട് സംസാരിച്ചു എന്നല്ലേ പറഞ്ഞത്. നിങ്ങളെന്താ പറഞ്ഞത്? സണ്ണിയുടെ ആക്ടിങ് ഭയങ്കര ഇഷ്ടമാണ്, എല്ലാ സിനിമേം കാണാറുണ്ട് എന്നൊക്കെയാണോ' എന്നാണ് ഒരു വിരുതൻ ചോദിച്ചത്.
ഷക്കീലയോട് അയിത്തം കാണിച്ചവരാണ് ഇപ്പോൾ സണ്ണി ലിയോൺ വന്നപ്പോൾ ഭയങ്കര സ്‌നേഹം കാണിക്കുന്നത് എന്നും വിമർശനം ഉയർന്നു. സണ്ണി ലിയോൺ ആണോ ക്വാളിറ്റി ഉള്ള സ്ത്രീ? മാനം മര്യാദയ്ക്ക് തുണിയുടുത്ത് നടക്കുന്നവരൊക്കെ ക്വാളിറ്റി ഇല്ലാത്ത മന്ദബുദ്ധികളാണോ എന്നാണ് മറ്റൊരാളുടെ ചോദ്യം. ഫോട്ടോ എടുത്തതും അത് ഫേസ്‌ബുക്കിൽ ഇട്ടതും ഒക്കെ കൊള്ളാം. പക്ഷേ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ എന്നൊക്കെ പറയുന്നത് കഷ്ടം തന്നെ എന്നാണ് മറ്റൊരാളുടെ അഭിപ്രായം. സണ്ണി ലിയോണിനൊപ്പം ഫോട്ടോ എടുത്തത് പോലെ ഒരു തെരുവ് വേശ്യയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുമോ എന്നും ചോദ്യമുയർന്നു. 'അപ്പോ തന്നെ ജയേട്ടൻ ഫോണിലെ മെമ്മറി കാർഡ് ഫോർമാറ്റ് ചെയ്ത് പൊട്ടിക്കരഞ്ഞു'വെന്നായിരുന്നു മറ്റൊരു കമന്റ്.
''ശരീരം വിൽക്കുന്നവർ വാഴ്‌ത്തപ്പെട്ടവളും പീഡനത്തിനു ഇരയായവൾ വേശ്യയും ആവുന്നെങ്കിൽ ആ സംസ്‌ക്കാരത്തെ ഞാൻ പുച്ഛിച്ചുതള്ളുന്നു, രണ്ടു മിനിറ്റു കണ്ടപ്പോൾ തന്നെ സണ്ണിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ജയേട്ടന്റെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു. ഒരു തെരുവു വേശ്യയുടെ കൂടെ ഇങ്ങനെ സെൽഫി എടുക്കുവോ ജയേട്ടാ??. അവരും മനസില് നന്മ ഉള്ളവരല്ലേ??.'' സണ്ണിചേച്ചീടെ വീഡിയോ കണ്ട് ഹർഷപുളകിതനാകുന്ന ഒരു പകൽ മാന്യന്റെ പേരിലാണ് ഈ കമന്റ്.
മൊബൈൽ ഫോണിൽ മാത്രം കണ്ട മുഖം തൊട്ടടുത്ത് കണ്ടപ്പോൾ തോന്നിയ അനുഭവം എന്തായിരുന്നു ചേട്ടാ എന്നാണ് ഒരാരാധകന്റെ ചോദ്യം. സണ്ണി ലിയോണിനോട് റെസ്‌പെക്ട് തോന്നുന്നു എന്ന് പറഞ്ഞതോടെ ജയസൂര്യയോടുള്ള റെസ്‌പെക്ട് നഷ്ടപ്പെട്ടുവെന്നും പലരും കുറിച്ചു. സണ്ണി ലിയോൺ ആണ് ലോകത്തിലെ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ എന്നൊക്കെ പറഞ്ഞാൽ മദർ തെരേസയൊക്കെ വെറും തറയായിപ്പോകില്ലേ എന്നും രോഷത്തോടെ സൈബർ ലോകം ചോദിക്കുന്നു.
പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളെ നമ്മുടെ നാട്ടിൽ ആളുകൾ വേശ്യകളായാണ് കാണുന്നത്. അപ്പോഴാണ് സണ്ണി ലിയോണിനെ പോലെ ഒരാളെ ജയസൂര്യ ക്വാളിറ്റിയുള്ള സ്ത്രീ എന്ന് വിശേഷിപ്പിക്കുന്നത്. പലർക്കും ഇതിലാണ് പ്രശ്‌നം. കാശും പ്രശസ്തിയും ഉണ്ടെങ്കിൽ ആരും തന്നെ ക്വാളിറ്റി ഉള്ളവരായി മാറും എന്നാണ് മറ്റ് ചിലരുടെ കണ്ടെത്തൽ.
ഇത്രയും അധ:പതിക്കാൻ പാടില്ലായിരുന്നു എന്നാണ് മറ്റൊരാളുടെ ഉപദേശം. മഹാന്മാരെ അടുത്തറിഞ്ഞാൽ മനസ്സിലെ വിഗ്രഹങ്ങൾ ഉടഞ്ഞുപോകും എന്ന് പറയുന്നത് സത്യമാണല്ലേ എന്ന് മറ്റൊരു കമന്റ്. ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നവർക്ക് ജീവിതത്തിലും അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലല്ലോ എന്നും വിമർശിക്കുന്നുണ്ട്. സണ്ണി ലിയോൺ ജയസൂര്യയുടെ മുന്നിൽ അഭിനയിക്കുകയായിരുന്നു എന്നാണ് മറ്റൊരാളുടെ കണ്ടെത്തൽ. ജയസൂര്യയുടെ ബുദ്ധി വളർച്ചയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട് ചിലരൊക്കെ. ഇതെല്ലാം ജയസൂര്യയുടെ ഒരു ട്രോൾ അല്ലേ എന്നാണ് ചിലരുടെ വാദം.
"സണ്ണി ലിയോൺ "...ഇന്നലത്തെ വനിതാ അവാർഡിൽ എനിക്ക് അവാർഡിന്റെ സന്തോഷത്തിന് പുറമേ മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു സാക്ഷാ...
Posted by Jayasurya on Monday, February 22, 2016