- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൊ! ഒടുവിൽ പ്രിയങ്കയുടെ ആ സുന്ദരനെ സൈബർ ലോകം കണ്ടെത്തി; ട്വിറ്റർ ട്രെൻഡിങ് ലിസ്റ്റിൽവരെ ഇടംനേടിയ ചെറുപ്പക്കാൻ ഡൽഹി സ്വദേശി വിനയ് റാവത്ത്
ഗുഡ്ഗാവ്: മുംബൈ സ്വദേശിയും ഗായികയുമായ ആർ പി പ്രിയങ്കയുടെ അലച്ചിലിന് ശുഭാന്ത്യം. വഴിയിൽ കണ്ടുമുട്ടിയ ചുള്ളൻ ചെക്കനെ തേടി ട്വിറ്ററിൽ ചിത്രം പോസ്റ്റ് ചെയ്ത പ്രിയങ്കയുടെ മുമ്പിൽ ആ സുന്ദരക്കുട്ടപ്പൻ എത്തി. ഡൽഹി സ്വദേശി വിനയ് റാവത്ത് എന്ന ചെറുപ്പക്കാരനാണ് സൈബർ ലോകം തെരഞ്ഞുനടന്ന ആ ചുള്ളൻ ചെക്കൻ. പ്രിയങ്കയുടെ ട്വീറ്റ് ട്വിറ്ററിൽ ട്രെൻ
ഗുഡ്ഗാവ്: മുംബൈ സ്വദേശിയും ഗായികയുമായ ആർ പി പ്രിയങ്കയുടെ അലച്ചിലിന് ശുഭാന്ത്യം. വഴിയിൽ കണ്ടുമുട്ടിയ ചുള്ളൻ ചെക്കനെ തേടി ട്വിറ്ററിൽ ചിത്രം പോസ്റ്റ് ചെയ്ത പ്രിയങ്കയുടെ മുമ്പിൽ ആ സുന്ദരക്കുട്ടപ്പൻ എത്തി.
ഡൽഹി സ്വദേശി വിനയ് റാവത്ത് എന്ന ചെറുപ്പക്കാരനാണ് സൈബർ ലോകം തെരഞ്ഞുനടന്ന ആ ചുള്ളൻ ചെക്കൻ. പ്രിയങ്കയുടെ ട്വീറ്റ് ട്വിറ്ററിൽ ട്രെൻഡിംഗായതോടെ സംഭവം വിനയും അറിഞ്ഞു. ഇതോടെ ചിത്രത്തിലുള്ളത് താൻ തന്നെയെന്ന് വെളിപ്പെടുത്തി വിനയ് രംഗത്തു വരികയായിരുന്നു.
'ഗുഡ്ഗാവിൽ വച്ച് എടുത്ത ചിത്രമല്ലേ? ചിത്രത്തിലുള്ളത് ഞാൻ തന്നെ എന്നായിരുന്നു വിനയ് ട്വീറ്റ് ചെയ്തത്. വിനയിനെ കണ്ടെത്തിയതോടെ ഒട്ടും വൈകിയില്ല കക്ഷിയെ നേരിട്ട് കാണാൻ പ്രിയങ്ക ഡൽഹിക്ക് വിമാനം കയറുകയും ചെയ്തു. ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റിന്റെ ചിത്രവും പ്രിയങ്ക ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുഡ്ഗാവിലെ എം.ജി റോഡിൽ കണ്ടെത്തിയ യുവാവിനെ തേടി ട്വീറ്റ് ചെയ്തതോടെയാണ് അപൂർവ പ്രണയകഥ മാദ്ധ്യമങ്ങളും ഏറ്റെടുത്തത്. ക്യൂട്ട് ഗയ് അലർട്ട് എന്ന ഹാഷ് ടാഗിൽ പ്രിയങ്ക ഞായറാഴ്ച പോസ്റ്റ് ചെയ്ത ചിത്രം മണിക്കൂറുകൾക്കകം ട്രെൻഡിംഗായി. ഇതോടെ പ്രിയങ്കയെ സഹായിക്കാൻ നിരവധി ട്വിറ്ററിൽ നിരവധി പേരാണ് രംഗത്തു വന്നത്.
തനിക്ക് ചെറുക്കനെ പെരുത്തിഷ്ടമായെന്നും അവനെ കണ്ടെത്താൻ സഹായിക്കാമോയെന്നും ട്വിറ്ററിൽ അഭ്യർത്ഥന നൽകിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് കിട്ടിയത്. എന്നാൽ ഒരു സുപ്രഭാതത്തിൽ ക്യൂട്ട് ചെക്കനോടു തോന്നിയ ഇഷ്ടം നാടുമാത്രമല്ല ആ സുന്ദരചെക്കനും അറിഞ്ഞതോടെയാണ് പുള്ളി നേരിട്ട് രംഗത്തെത്തിയത്.
തുടർന്ന് മെസേജുകളുടെയും ആശംസകളുടെയും പ്രവാഹമായി. സുന്ദരൻചെക്കനെ കാണാൻപോകുവാണെന്നുള്ള പ്രിയങ്കയുടെ ട്വീറ്റോടെ ഉറക്കം കളഞ്ഞ് ആ പയ്യനെ തിരഞ്ഞ എല്ലാവർക്കും സമാധാനമായി. ഇരുവർക്കും ഇപ്പോൾ ആരാധകരും ഏറെയാണ്.