- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിംഗവിവേചന വിവാദത്തിൽ എം എ ബേബിയുടെ അഭിപ്രായത്തെ ശക്തമായി എതിർത്ത് സൈബർ ലോകം; ഫാറൂഖ് കോളേജ് മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള നടപടിയെന്നു വിമർശനം
ലിംഗവിവേചന വിവാദം ഫാറൂഖ് കോളേജും കടന്നു മഹാരാജാസ് കോളേജിൽ എത്തിനിൽക്കവെ ഇക്കാര്യത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച എം എ ബേബിക്കെതിരെ സൈബർ ലോകത്തിന്റെ വിമർശനം. ഫാറൂഖ് കോളേജ് മാനേജ്‌മെന്റിനെ സംരക്ഷിക്കാനുള്ള നീക്കമാണു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം നടത്തുന്നതെന്നാണു സോഷ്യൽ മീഡിയ പറയുന്നത്. ഫാറൂഖ് കോളേജിനെ അപമാനിക്കാൻ
ലിംഗവിവേചന വിവാദം ഫാറൂഖ് കോളേജും കടന്നു മഹാരാജാസ് കോളേജിൽ എത്തിനിൽക്കവെ ഇക്കാര്യത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച എം എ ബേബിക്കെതിരെ സൈബർ ലോകത്തിന്റെ വിമർശനം. ഫാറൂഖ് കോളേജ് മാനേജ്‌മെന്റിനെ സംരക്ഷിക്കാനുള്ള നീക്കമാണു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം നടത്തുന്നതെന്നാണു സോഷ്യൽ മീഡിയ പറയുന്നത്.
ഫാറൂഖ് കോളേജിനെ അപമാനിക്കാൻ ഹിന്ദുത്വവർഗീയ വാദികളിൽ നിന്നും ശ്രമമുണ്ടായെന്നും അത് ചെറുക്കപ്പെടേണമെന്നുമുള്ള പോസ്റ്റിലെ പരാമർശങ്ങളാണ് അണികളുടെ പ്രകോപനത്തിന് കാരണമായത്. ഫാറൂഖ് കോളേജിലെ ലിംഗവിവേചന പ്രശ്‌നത്തിൽ ഏറ്റവുമധികം പിന്തുണ നൽകിയിരുന്നത് എസ്.എഫ്.ഐ ഉൾപ്പടെയുള്ള സംഘടനകളായിരുന്നു. പ്രശ്‌നത്തിൽ ഹിന്ദുത്വവാദികളുടെ ഇടപെടലുകൾ കുറവായിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണു വിമർശനം.
ഇക്കാര്യത്തെ വലിയൊരു വിവാദമാക്കി ഫറൂഖ് കോളേജിനെ അപമാനിക്കാൻ ഹിന്ദുത്വ വർഗീയവാദികളിൽ നിന്ന് പ്രത്യേകിച്ചും ശ്രമമുണ്ടായി. അത് ചെറുക്കപ്പെടേണ്ടതാണെന്ന പരാമർശമാണു വിമർശനത്തിന് ഇടയാക്കിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് സമചിത്തതയോടെയും മിതത്വത്തോടെയുമുള്ള ഒരു സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രസ്താവനയിലായിരുന്നു ബേബിയുടെ പരാമർശം.
പിന്തിരിപ്പന്മാരായ ഹിന്ദുത്വ വർഗീയവാദികളുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയാകെ സ്ത്രീകളെ അടിച്ചമർത്തുന്ന ശക്തികൾക്ക് പുത്തൻ ഉണർവാണ് ലഭിച്ചിരിക്കുന്നത്. ആ ചൂട്ടിന് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് പോലുള്ള സ്ഥാപനങ്ങൾ കാറ്റൂതരുത്. ഫറൂഖ് കോളേജ് ഒരു മതപഠനസ്ഥാപനമല്ല. പൊതുവിദ്യാലയമാണ്. അതിനെ ഒരു ആധുനിക പൊതുവിദ്യാലയമായി നടത്തുന്നതാണ് കേരളത്തിലെ മുസ്ലിം സമുദായത്തിനും ക്ഷേമകരമാവുക. മദ്രസ വേറെ നടത്താമല്ലോയെന്നും ബേബി പറഞ്ഞു.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആൺകുട്ടികളും പെൺകുട്ടികളും തൊട്ടിരിക്കാമോ ഇല്ലയോ എന്ന പഴഞ്ചൻ ചർച്ചയിൽ പെട്ടു കിടക്കേണ്ടി വരുന്നത് കേരളത്തിന്റെയും ഇന്ത്യയുടെയും പ്രശ്‌നമാണ് ഫറൂഖ് കോളേജിന് മാത്രമായുള്ള ഒരു പ്രശ്‌നമല്ല. ഇക്കാര്യത്തിൽ ഫറൂഖ് കോളേജിനെ ഒറ്റപ്പെടുത്തി മാനംകെടുത്താൻ നടത്തിയ ശ്രമത്തെ ഞാൻ അപലപിക്കുന്നുവെന്നും ബേബി പറഞ്ഞു.
ബേബിയുടെ പോസ്റ്റിനെ നിശിതമായി വിമർശിച്ചാണ് ഇതിനു താഴെ മറുപടി കമന്റുകൾ വന്നത്.
ഈ വിഷയത്തിൽ ഇത്രയും ദുർഘടവും, ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമായ ഒരു വിശകലനം അല്ല വേണ്ടിയിരുന്നതെന്നും വിഷയത്തിൽ യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ടുള്ള ഒരു പ്രതികരണം ആണ് ആവശ്യമെന്നും പ്രതികരണം വന്നിരുന്നു. വാക്കുകളിൽ പലതും മനഃപൂർവം വഴിതെറ്റിയിരിക്കുന്നുവെന്നും മറുപടികൾ ചൂണ്ടിക്കാട്ടി.
തെമ്മാടിത്തം ആര് ചെയ്താലും വിമർശിക്കണം അല്ലാതെ വെള്ളതേയ്കാൻ നോക്കരുത്. ഇതുപോലെ ആരെയൊക്കെയോ സുഖിപ്പിക്കാൻ വേണ്ടി തിരുകി കയറ്റിയ വാക്കുകൾ താങ്കളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല സഖാവേ എന്നും ബേബിക്കു മറുപടി ലഭിച്ചിട്ടുണ്ട്. ഇത്തരം പിന്തിരിപ്പൻ നടപടികൾ കേരളവർമ്മയിലായാലും ഫാറൂഖിൽ ആണെങ്കിലും പള്ളിക്കൂടത്തിൽ ആണങ്കിലും ഒരേ രീതിയിൽ തന്നെ എതിർക്കപ്പെടേണ്ടതാണ്. ഇടതുപക്ഷത്തിന് ഫാറൂഖിലും കേരളവർമ്മയിലും ഇരട്ടനിലപാടാണെന്ന ആർഎസ്എസുകാരുടെ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലായി പോയി താങ്കളുടെ പ്രതികരണമെന്നും ദയവായി ഈ പോസ്റ്റ് പിൻവലിക്കണമെന്നും അഭ്യർത്ഥന ഉയർന്നിട്ടുണ്ട്.
ഫാറൂഖ് കോളേജിലെ മതഫാസിസത്തെ അതിനിശിതമായി വിമർശിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ ഇടപെട്ടത് സഖാക്കൾ തോമസ് ഐസക്കും, പി.രാജീവും ആണ്. ഇതിൽ ആരെയാണ് ഞങ്ങൾ ഹിന്ദു വർഗ്ഗീയവാദി ആയി കാണേണ്ടതെന്നും കമന്റിൽ ചോദ്യമുയരുന്നുണ്ട്. ഇതിന്റെ പേരില് ഒരു അദ്ധ്യാപകനെ പുറത്താക്കിയതിനെ കുറിച്ച് സഖാവ് എങ്ങും പരാമർശിച്ചു കണ്ടില്ലെന്നും ചോദിക്കുന്നു. ക്ലാസ് മുറിയിൽ അടുത്തിരിക്കുന്നതല്ല വിഷയം, കോളജിലൊരിടത്തും ആണും പെണ്ണുും അടുത്തിരിക്കരുതെന്നാണ് ഇവിടുത്തെ നിയമം. ആണിനും പെണ്ണിനും എല്ലായിടത്തും പ്രത്യേകം സ്ഥലങ്ങൾ അനുവദിച്ചിരിക്കുന്നു. പരസ്പരം സംസാരിക്കുന്നത് പോലും വിലക്കപ്പെടുന്നു. അടിസ്ഥാനപരമായ വിഷയത്തെ അങ്ങ് അഭിസംബോധന ചെയ്തിട്ടില്ല. ഇതിലും നല്ലത് ഫാറൂഖ് കോളേജിലെ പ്രിൻസിപ്പാളിന്റെ കാല് പിടിക്കുന്നതായിരുന്നുവെന്നും കമന്റിൽ പരിഹസിക്കുന്നുണ്ട്.
കോഴിക്കോട് ഫറൂഖ് കോളേജ് മാനേജ്മെൻറിനോട് ഒരു അഭ്യർത്ഥനആദരണീയരേ,ഫറൂഖ് കോളേജിൽ ഈയടുത്തുണ്ടായ ചില സംഭവവികാസങ്ങൾ കേ...
Posted by M A Baby on Monday, 16 November 2015