തിരുവനന്തപുരം: കെ എം മാണിയുടെ ബജറ്റ് നിയമസഭയിൽ ഭരണപക്ഷത്തിനെയും പ്രതിപക്ഷത്തെയും സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമായിരുന്നു. യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് കെ എം മാണി ബജറ്റ് അവതരിപ്പിച്ചെന്ന് വരുത്തിയപ്പോൾ എംഎൽഎമാർ തമ്മിൽ പിച്ചലും മാന്തലും പോർവിളികളും അരങ്ങേറി. എന്നാൽ കേരള നിയമസഭയിലെ സംഭവങ്ങൾ കണ്ട് കുടുകുടാ ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഭരണ-പ്രതിപക്ഷ എംഎൽഎമാരെ ശരിക്കും കളിയാക്കി കൊണ്ടായിരുന്നു സൈബർ ലോകം മാണിയുടെ പതിമൂന്നാമത്തെ ബജറ്റിനെ വീക്ഷിച്ചത്.

സംഘർഷത്തിന് ഒടുവിൽ ബജറ്റ് അവതരിപ്പിച്ചെന്നും ഇല്ലെന്നും പറഞ്ഞ് പ്രതിപക്ഷ-ഭരണപക്ഷങ്ങൾ തമ്മിൽ വാഗ്വാദം മുറുകുകയുമാണ്. ഇതിനിടെയാണ് സഭയിൽ അരങ്ങേറിയ ഓരോ രംഗങ്ങളെയും കളിയാക്കി സൈബർ ലോകം എത്തിയത്. ശിവൻകുട്ടിയെ കീരിക്കാടൻ ജോസും കിലുക്കത്തിലെ കഥാപാത്രമായും മറ്റും അവതരിപ്പിച്ചുകൊണ്ടാണ് സൈബർ ലോകത്തിന്റെ കളിയാക്കൽ.

മലയാള സിനിമയിലെ കോമഡി രംഗങ്ങളുമായി കോർത്തിണക്കിക്കൊണ്ടായിരുന്നു പോസ്റ്റുകൾ. ഇത് വാട്‌സ്ആപ്പിലും ഫേസ്‌ബുക്കിലുമായി നിറയുകയാണ്. ശിവദാസൻ നായരെ കടിച്ച നളിനി പ്രകാശ്, കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത്, ശിവൻകുട്ടിയുടെ പ്രകടനം, സ്പീക്കർ ബജറ്റ് അവതരിപ്പിക്കാൻ ക്ഷണിച്ചത്... ഇങ്ങനെ എണ്ണമറ്റ ആക്ഷേശരങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

കെ.എം മാണി ബജറ്റ് മേശപ്പുറത്ത് വച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വി. ശിവൻകുട്ടിയെ മേശപ്പുറത്ത് വച്ചുവെന്നായിരുന്നു ഒരു പോസ്റ്റ്. സ്പീക്കർ മാണിയെ ആംഗ്യത്തിലൂടെ ക്ഷണിച്ചതിനെ ഗോഡ്ഫാദറിലെ രംഗമാണ് ഉപയോഗിച്ചത്. നിയമസഭയിൽ ഷിബു ബേബി ജോൺ ബിജിമോളെ തടയുന്നതിനെ ബന്ധിപ്പിച്ചത് ബാംഗ്ലൂർ ഡേയ്‌സിലെ പ്രണയ രംഗത്തോടാണ്. മീശമാധവനും പോക്കിരിരാജയും കിലുക്കവുമൊക്കെ സൈബർലോകത്തെ കോമഡിയിൽ ഇടംപിടിച്ചു. 

ജമീല പ്രകാശം ശിവദാസൻ നായരെ കടിച്ചത് സുവാരസ് ലോകകപ്പിൽ കടിച്ചതുമായാണ് താരതമ്യപ്പെടുത്തിയത്. ശിവൻകുട്ടിയെ സഭയിൽ നിന്നും മാറ്റിയത് മിന്നാരം സിനിമയിലെ രംഗവുമായാണ് താരതമ്യം ചെയ്തത്.

 

ബജറ്റ് തമാശകളുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇങ്ങനെ: