തിരുവനന്തപുരം: കർക്കിടകമാസം എന്ന പഞ്ഞമാസം രാമായണമാസമായാണു ഹൈന്ദവർ ആചരിക്കുന്നത്. ഇപ്പോഴിതാ ബൈബിൾ മാസാചരണമായി ഇത് ആചരിക്കാനുള്ള ക്രൈസ്തവരുടെ നീക്കത്തെ ട്രോൾ ചെയ്യുകയാണ് സൈബർ ലോകം.

ഹൈന്ദവാചാരങ്ങൾ അടിച്ചുമാറ്റി രാമായണമാസാചരണവും അടിച്ചുമാറ്റുന്നുവെന്നാണു സോഷ്യൽ മീഡിയയുടെ വാദം. കാലടി തിരുഹൃദയപ്പള്ളിയിൽ ബൈബിൾ മാസാചരണം തുടങ്ങുന്നു എന്നാതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത. ഇതുസംബന്ധിച്ച് പത്രങ്ങളിൽ നൽകിയിട്ടുള്ള റിപ്പോർട്ടുകളാണ് ട്രോളന്മാർ പരിഹാസത്തിന് ആയുധമാക്കിയത്.

കർക്കിടകത്തിൽ വായിക്കുന്നത് ബൈബിളിലെ തിരഞ്ഞെടുത്ത ഭാഗങ്ങളാണ്. ശയനപ്രദക്ഷിണം, യോഗ, തുലാഭാരം, കൊടിമരം, കുടമാറ്റം തുടങ്ങിയവയ്ക്ക് പിന്നാലെ ബൈബിൾ പാരായണം കൂടിയായതോടെ ബൈബിൾ മാസാശംസകൾ പറയുന്നതാണ് ട്രോളുകൾ. 'ബൈബിൾ പാരായണം തുടങ്ങുന്നത് രാമനും സീതയും വനവാസത്തിന് പോകുന്നിടത്ത് വച്ചായാലോ...'എന്ന ചോദ്യത്തിന് 'ബൈബിളിൽ എവിടാ രാമനും സീതയും എന്നാണ് ട്രോളന്മാരുടെ പരിഹാസം.

രാമായണം, ബൈബിൾ എന്നിവയ്ക്ക് പുറമേ ഇനി സമ്പൂർണ ഖുറാൻ പാരായണവും ഉണ്ടാകുമോ എന്നാണ് ട്രോളന്മാരുടെ മറ്റൊരു സംശയം. രസകരമായ ട്രോളുകൾ ഇതാ..