- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരവാദത്തിനു ശിക്ഷിച്ച സഞ്ജയ് ദത്തിനെ പിന്തുണച്ച് പോസ്റ്റും ബ്ലോഗും പ്രസിദ്ധീകരിച്ചതു മറന്നോ ലാലേട്ടാ? നിരപരാധിയെ അപരാധിയാക്കും മുമ്പ് 'ഇന്ത്യ എപ്പോഴാ മരിക്കുന്നത്' എന്നു പഠിക്കാനും താരത്തോട് സൈബർ ലോകം
രാജ്യദ്രോഹത്തിനു ശിക്ഷിച്ച സഞ്ജയ് ദത്തിനെ അന്നു പിന്തുണച്ച മോഹൻലാലിന് പിന്നെപ്പോഴാണ് 'കടുത്ത രാജ്യസ്‌നേഹം' ബാധിച്ചത്? രാജ്യസ്‌നേഹം ഉയർത്തിപ്പിടിച്ചുള്ള നടൻ മോഹൻലാലിന്റെ ബ്ലോഗാണ് ഇപ്പോൾ സൈബർ ലോകത്തു ചർച്ചാവിഷയം. ജെഎൻയു വിഷയം മുൻ നിർത്തി രാജ്യദ്രോഹത്തെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുന്ന മോഹൻലാലിനെ ഒരു വിഭാഗം പിന്തുണയ്ക്കുന
രാജ്യദ്രോഹത്തിനു ശിക്ഷിച്ച സഞ്ജയ് ദത്തിനെ അന്നു പിന്തുണച്ച മോഹൻലാലിന് പിന്നെപ്പോഴാണ് 'കടുത്ത രാജ്യസ്‌നേഹം' ബാധിച്ചത്? രാജ്യസ്‌നേഹം ഉയർത്തിപ്പിടിച്ചുള്ള നടൻ മോഹൻലാലിന്റെ ബ്ലോഗാണ് ഇപ്പോൾ സൈബർ ലോകത്തു ചർച്ചാവിഷയം. ജെഎൻയു വിഷയം മുൻ നിർത്തി രാജ്യദ്രോഹത്തെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുന്ന മോഹൻലാലിനെ ഒരു വിഭാഗം പിന്തുണയ്ക്കുന്നുണ്ടെങ്കിലും കടുത്ത എതിർപ്പും താരത്തിനെതിരെ ഉയരുന്നുണ്ട്.
തീവ്രവാദ വിഘടന പ്രവർത്തന നിരോധന നിയമപ്രകാരം (ടാഡ) ടാഡ കോടതി മുതൽ സുപ്രീം കോടതി വരെ ശിക്ഷിച്ച സഞ്ജയ് ദത്തിനു മാപ്പു കൊടുക്കണം എന്ന് 2013ൽ ആവശ്യപ്പെട്ട മോഹൻലാലാണ് ഇപ്പോൾ രാജ്യസ്‌നേഹത്തെക്കുറിച്ചു പ്രസംഗിക്കുന്നതെന്നാണു സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.
അനിയന്ത്രിത അധികാരത്തിന്റെയും കരിനിയമങ്ങളുടെയും ബലത്തിൽ ആദിവാസികളെയും ദലിതരെയും മുസ്‌ലിംകളെയും പൗരാവകാശ പ്രവർത്തകരെയും സാധാരണക്കാരെയും നിയമവിരുദ്ധമായി കൊന്നൊടുക്കുന്നതിനെ രാജ്യസ്‌നേഹത്തിന്റെ മറയ്ക്കുള്ളിൽ ഒതുക്കുന്ന നടൻ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കുകയാണെന്നും സൈബർ ലോകത്ത് അഭിപ്രായമുയരുന്നു.
ജവഹർലാൽ നെഹ്‌റു സർവകലാശാലയിലും പുറത്തും സംഘപരിവാരത്തിന്റെ ദേശവിരുദ്ധ കുപ്രചാരണത്തെയും ബിജെപി സർക്കാരിന്റെ കടന്നാക്രമണത്തെയും ചെറുക്കുന്നവരെയാണു മോഹൻലാൽ ബ്ലോഗിലൂടെ വിമർശിക്കുന്നതെന്നും വാദമുണ്ട്. താൻ അഭിനയിച്ച ചിത്രത്തിനെതിരേ തടസ്സം നേരിട്ടാൽ മോഹൻലാൽ ആദ്യം ഉപയോഗിക്കുന്ന വാക്ക് 'ആവിഷ്‌കാര സ്വതന്ത്ര്യം' ആയിരിക്കും. രോഹിത് വെമുലമാർ കൊല്ലപ്പെട്ടാലും ഗിലാനി, ഉമർ ഖാലിദ്, കന്നയ്യമാർ വേട്ടയാടപ്പെട്ടാലും നമുക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞുകൂടാ. സുരക്ഷാ സേനകളുടെ അതിക്രമങ്ങൾക്കെതിരേ പൊരുതുന്ന സോണി സോറിക്കെതിരേ ആസിഡ് ആക്രമണം നടന്നതിനെക്കുറിച്ച് കംപ്ലീറ്റ് ആക്റ്റർ ഒന്നും പറയുന്നില്ലല്ലോ. ജനങ്ങളെയൊക്കെ കൊന്നാൽ പിന്നെന്തിനാണ് രാജ്യം. സോറി മിസ്റ്റർ ലാൽ, തൽക്കാലം ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം ആവശ്യമില്ലെന്നും സൈബർ ലോകം പറയുന്നു.
''ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്?'' എന്ന മോഹൻലാലിന്റെ ചോദ്യത്തിന് ''സാറേ ഇന്ത്യ എപ്പോഴാ മരിക്കുന്നത്?'' എന്ന മറുചോദ്യമാണ് സൈബർ ലോകം ഉയർത്തുന്നത്. ഇന്ത്യയുടെ ഭരണഘടന മാറ്റണം എന്ന് പറയുമ്പോൾ, ഇന്ത്യയുടെ കൊടി മാറ്റണം എന്ന് പറയുമ്പോൾ, ഇന്ത്യയുടെ നിയമം മാറ്റണം എന്ന് പറയുമ്പോൾ, ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കണം എന്ന് പറയുമ്പോൾ, ഇന്ത്യയുടെ മക്കളെ ജാതിയുടെ പേരിൽ ജീവനോടെ ചുട്ടു കൊല്ലുമ്പോൾ, ഇന്ത്യയുടെ മക്കളുടെ മേൽ ജാതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഇന്ത്യയുടെ മക്കളുടെ അടുക്കളയിൽ കേറി പരിശേധന നടത്തി തല്ലിക്കൊല്ലുമ്പോൾ, ഇന്ത്യയുടെ മക്കൾ പട്ടിണി കിടന്നു മരിക്കുമ്പോൾ, ഇന്ത്യയുടെ മക്കളെ പൊലീസുകാർ ബാലാത്സംഗം ചെയ്തു കൊല്ലുമ്പോൾ, നിരപരാധിയെ തീവ്രവാദി എന്ന് മുദ്രകുത്തി റോഡിൽ വെടിവച്ച് കൊല്ലുമ്പോ, അതിർത്തി കാക്കുന്ന പട്ടാളക്കാരെ, അവരുടെ ത്യാഗങ്ങളെ മുന്നിൽ നിർത്തി ഇന്ത്യയെ അകത്തു നിന്നും ഫാസിസ്റ്റുകൾ കൊല്ലുമ്പോൾ കയ്യും കെട്ടി നോക്കി ഇരുന്നു ഇന്ത്യയുടെ മരണം കണ്ടു രസിക്കാൻ ഞങ്ങൾക്ക് മനസ്സില്ല. വയസ്സാകുമ്പോ എല്ലാത്തിനോടും ഒരു മടുപ്പ് തോന്നും പക്ഷെ അധികാരത്തോട് അത് തോന്നില്ല, ആഗ്രഹം കൂടിക്കൊണ്ടേ ഇരിക്കും. ഇതും അതാണ് എന്ന് മനസ്സിലായെന്നും സൈബർ ലോകത്ത് വാദമുഖങ്ങൾ ഉയരുന്നു.
മോഹൻ ലാലിന്റെ അഭിനയപാടവം മികച്ചതാണ്. ജെ എൻ യു വിഷയത്തിൽ സംഘപരിവാരം ഉയർത്തുന്ന അഭിപ്രായഗതികൾ പ്രചരിപ്പിക്കുന്നത്തിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതുമാണ്. എന്നാൽ, നിലപാടുകളുടെ പ്രഖ്യാപനങ്ങളിലൂടെ അഭിപ്രായ രൂപീകരണം സാധ്യമാക്കാനാകുന്നവർ സൂക്ഷ്മത പാലിക്കേണ്ടതുണ്ട് ; വിശേഷിച്ചും 'ശരിയുടെ പക്ഷം' ; ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്യപ്പെടുമ്പോഴെന്നും സൈബർ ലോകം ലാലിനെ ഓർമിപ്പിക്കുന്നു.
''ഇങ്ങള് വല്ല്യേ അഭിനേതാവൊക്കെ തന്ന്യാ... കാര്യം ശെരി... അത് ഞമ്മള് അംഗീകരിക്യേം ചെയ്യണ്.... രാഷ്ട്രീയ കാര്യങ്ങളിൽ വല്ല്യേ പുടിപാട് ഇല്ലാ ന്ന് ഇങ്ങള് ഒന്നല്ല ഒരുപാട് അഭിമുഖങ്ങളില് പറഞ്ഞിട്ടുണ്ട്... പുടിപാട് ഇല്ലാത്ത കാര്യങ്ങള് പിന്നെ പുടിപാട് ഉള്ളൊരു ചെയ്യണതല്ലെ കോയാ നല്ലത്??? അത് അവര് വെടിപ്പായിട്ട് ചെയ്യുണൂം ണ്ട്..... അപ്പൊ പറഞ് വന്നത് 'വൈകീട്ടെന്താ പരുപാടി'???'' എന്നും സോഷ്യൽ മീഡിയ താരത്തോടു ചോദിക്കുന്നു.
നോം ചോംസ്‌കിയുടേത് പോലുള്ള ഒരു response ലാലേട്ടനിൽ നിന്ന് ഉണ്ടാവുമെന്ന് കരുതിയ നമ്മെളെ വേണ്ടേ തല്ലാനെന്നും അഭിപ്രായമുയരുന്നുണ്ട്. ഇപ്പ പറഞ്ഞതിന്റെ ബാക്കി നല്ല പൊളപ്പൻ ഡയലോഗ് ഛുപ് രഹോ സാരേ ദേശ് വിരോധിയോം എന്ന തരത്തിൽ മേജർ രവി സാറിന്റെ അടുത്ത പടത്തിൽ കേൾക്കാമെന്നും സൈബർ ലോകം പരിഹസിക്കുന്നുണ്ട്.
പട്ടാളഭരണം വന്നാല് ലെഫ്റ്റ്‌നന്റ് കേണലിനൊക്കെ മിനിമം ഒരു മുഖ്യമന്ത്രീടെ പവറ് കാണുമെന്നും പരിഹാസം ഉയരുന്നുണ്ട്.
''ആദിവാസി സ്ത്രീകളുടെ യോനിയിൽ കല്ല് കേറ്റി കളിക്കുന്ന , നഗ്‌നയാക്കി ജയിൽ മുറികളിൽ ഇരുത്തുന്ന , മുഖത്ത് ആസിഡ് ഒഴിച്ച് 'നീതിപാലകർ' നീതി നിർവഹിക്കുന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? പട്ടാളത്തിന്റെ പീഡനങ്ങളിൽ നിന്നും രക്ഷപെടാൻ നഗ്‌നരായി പ്രതിഷേധിക്കേണ്ടി വന്ന മണിപ്പ്പൂരി അമ്മമാരേ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? വടക്ക് കിഴക്ക് നിന്നുള്ള പൗരന്മാര്ക്ക് ഇന്നും ബന്‌ല്ഗൂരും ഡൽഹിയിലും ഒരുപോലെ പൗരത്വം കാണിക്കുന്ന തെളിവുകൾ ഹാജരാക്കി 'ദേശസ്‌നേഹത്തിന്റെ ' തെളിവുകൾ ഹാജരാക്കേണ്ടി വരുന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? ജീവിക്കാൻ നിവര്തിയില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ അതിനെ ഫാഷൻ എന്ന് വിളിക്കുന്ന 'അധികാര വർഗമുള്ള' ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? മുസ്ലിം നാമധാരിയെ 'ദേശദ്രോഹി ' യാക്കാൻ അഹോരാത്രം പാടുപെടുന്ന മാദ്ധ്യമ :സിംഹങ്ങളുടെ ' ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? അമ്പലത്തിൽ കയറിയത്തിന്റെ പേരിൽ ദളിതനെ തല്ലികൊന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? സ്വന്തം വീട്ടിലെ ഫ്രിഡ്ജിൽ മാംസം സൂക്ഷിച്ചതിന്റെ ഗ്യഹനാഥനെ തല്ലികൊന്ന
ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? സർവകലാശാലകളിൽ പോലും നീതി നിഷേധിക്കപെട്ട രോഹിത് വെമുലമാരുടെ ശവ ശരീരങ്ങൾ തൂങ്ങിയാടുന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ? വ്യത്യസ്ത സ്വരങ്ങളെ നിശബ്ദമാക്കാൻ , പ്രതികരണങ്ങളെ , പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ വിദ്യാർത്ഥി യുണിയൻ നേതാവിനെ പോലും വ്യാജതെളിവുണ്ടാക്കി കുടുക്കി , നിയമ സംവിധാനത്തിന്റെ മുൻപിൽ , നിയമപാലകർ തല്ലിചതച്ചു , ജയിലിൽ അടയ്കുന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ?'' സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ ഇങ്ങനെ.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അടുത്ത സുഹൃത്തുക്കൾ മത്സരിക്കാനുണ്ടാകുമല്ലേ എന്നാണ് ലാലേട്ടനോട് കടുത്ത ആരാധകരും ചോദിക്കുന്നത്. ലാലിന്റെ അഭിനയപാടവത്തെ മാനിക്കുന്നെങ്കിലും രാഷ്ട്രീയത്തോടു യോജിക്കുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതിനിടെ സംവിധായകൻ വിനയനും മോഹൻലാലിന്റെ അഭിപ്രായത്തോടു വിയോജിച്ചു രംഗത്തെത്തി.
മോഹൻലാലിന്റെ ഈ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ ഉതകുകയുള്ളൂ എന്ന് വിനയൻ പറഞ്ഞു. മരിക്കാത്ത ഇന്ത്യയിൽ നമ്മൾ ജീവിക്കണമെങ്കിൽ ധീരജവാന്മാരുടെ മനക്കരുത്തു മാത്രം പോരാ ജാതിമതഭേദമന്യേ ഭാരതീയരെ ഒരുമിച്ചു നിർത്താനുള്ള പക്വതയും നമ്മുടെ ഭരണാധികാരികൾക്കു വേണം. ജനങ്ങൾ അതുൾക്കൊള്ളണമെന്നും വിനയൻ ഫേസ്‌ബുക്കിൽ കുറിച്ചു. ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. ഇവിടെ ജീവിക്കുന്ന ഹിന്ദുവിനും, മുസൽമാനും, ക്രിസ്ത്യാനിക്കും, മറ്റേതു മതവിഭാഗത്തിൽ പെട്ടയാൾക്കും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാൻ അവകാശമുണ്ട്. അതു തന്നെയാണു നമ്മുടെ ഭാരതത്തിന്റെ പ്രത്യേകത. അതാണ് നമ്മുടെ ശക്തി.
നമ്മൾ ഓരോരുത്തരുടെയും ദേശാഭിമാനത്തെ പറ്റിയും രാജ്യസ്‌നേഹത്തെ പറ്റിയും നമ്മൾ സ്വയം അഭിമാനം കൊള്ളുന്നവരാണ്. രാജ്യസ്‌നേഹിയല്ലാത്ത ഒരു വ്യക്തിയേയും നമ്മൾ സംരക്ഷിക്കേണ്ട കാര്യമില്ല. രാജ്യദ്രോഹികൾക്ക് പരമാവധി ശിക്ഷ കൊടുക്കുകയും വേണം. പക്ഷേ രാജ്യസ്‌നേഹവും അഭിപ്രായസ്വാതന്ത്ര്യവും തമ്മിൽ കൂട്ടിക്കുഴക്കുമ്പോഴാണ് ചില സംശയങ്ങൾ ഉടലെടുക്കുന്നതെന്നും വിനയൻ പറഞ്ഞു.
പ്രിയപ്പെട്ട മോഹൻലാൽ ......താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. എന്നാൽ പല കാര്യങ്ങളിലും ഭിന്നാഭിപ്രായങ്ങളുമുണ്ട് .1.ലാ...
Posted by Alice Cheevel on Sunday, February 21, 2016
പ്രിയപ്പെട്ട നടനവിസ്മയമേ,നിങ്ങൾ ഒരു ബസ് സ്റ്റാൻറിൽ രാത്രിബസ് കാത്തുനിന്നിട്ട് ഒരു മുപ്പതു കൊല്ലമായിട്ടുണ്ടാവില്ലേ? ദാഹ...
Posted by Sujith Chandran on Sunday, February 21, 2016
അതി 'ലോല' ലാലന്മാരാണു മിക്ക സിനിമാതാരങ്ങളുംമോഹൻലാൽ ന്റെ സ്വയമെഴുത്ത് അഥവാ സ്വയബ്ലോഗം ആണല്ലോ ഇപ്പോ ചൂടൻ വിഷയം. സിനിമാക്...
Posted by VK Adarsh on Sunday, February 21, 2016
പ്രിയ ലാലേട്ടാ, കംപ്ലീറ്റ് ആക്റ്റിങ്ങാണെന്ന് സ്വയം സമ്മതിക്കുന്ന ആളാണ് താങ്കൾ. താങ്കളുടെ ലേറ്റസ്റ്റ് ബ്ലോഗ് പോസ്റ്റ് വായ...
Posted by Vaisakhan Thampi on Monday, February 22, 2016