- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷുകാർ സൈക്ലിങ്ങിൽ മെഡൽ വാരിക്കൂട്ടിയത് ചതിയിലൂടെയോ? കടുത്ത ആരോപണങ്ങളുമായി ഫ്രാൻസും ജർമനിയും ഓസ്‌ട്രേലിയയും രംഗത്ത്
ഒളിമ്പിക് വെലോഡ്രോമുകളിൽ സ്വർണം വാരിക്കൂട്ടുന്ന ബ്രിട്ടീഷ് സൈക്ലിങ് ടീം എതിരാളികളെ ചതിയിലൂടെയാണ് കീഴ്‌പ്പെടുത്തുന്നത്? ബ്രിട്ടീഷ് ടീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫ്രാൻസും ജർമനിയും ഓസ്‌ട്രേലിയയും രംഗത്തുവന്നിരിക്കുകയാണ്. ബ്രിട്ടന്റെ വിജയം നേരായ മാർഗത്തിലൂടെയുള്ളതല്ലെന്ന് എതിരാളികൾ ആരോപിക്കുന്നു. ബ്രാഡ്‌ലി വിഗ്ഗിൻസ് നയിക്കുന്ന ബ്രിട്ടീഷ് സൈക്ലിങ് ടീം ഇതുവരെ അഞ്ച് സ്വർണവും മൂന്ന് വെള്ളിയും നേടിയിട്ടുണ്ട്. എന്നാൽ ഈ നേട്ടം ചതിയിലൂടെ സ്വന്തമാക്കിയതാണെന്നാണ് എതിരാളികളുടെ ആരോപണം. സൈക്ലിങ്ങിൽ ബ്രിട്ടന്റെ കുതിച്ചുചാട്ടത്തെ സംശയത്തോടെയല്ലാതെ കാണാനാവില്ലെന്ന് ജർമനിയുടെ ലോകചാമ്പ്യൻ ക്രിസ്റ്റിന വോഗൽ പറയുന്നു. മറ്റു രാജ്യങ്ങളിലെ സൈക്ലിങ് താരങ്ങളെക്കാൾ ഒരു പടി മുന്നിലാണ് ബ്രിട്ടീഷുകാർ. ഈ നേട്ടത്തിന് പിന്നിൽ എന്താണെന്ന് കണ്ടെത്തിയേ തീരൂ. ആരെയും കുറ്റപ്പെടുത്തുന്നില്ലെങ്കിലും സംശയത്തോടെ മാത്രമേ ഈ നേട്ടങ്ങളെ കാണാനാവൂ എന്ന് വോഗൽ പറയുന്നു. ഓസ്‌ട്രേലിയയുടെ അന്ന മിയേഴ്‌സിനും ബ്രിട്ടീഷ് സൈക്ലിങ് ടീമിന്റെ വിജയ
ഒളിമ്പിക് വെലോഡ്രോമുകളിൽ സ്വർണം വാരിക്കൂട്ടുന്ന ബ്രിട്ടീഷ് സൈക്ലിങ് ടീം എതിരാളികളെ ചതിയിലൂടെയാണ് കീഴ്‌പ്പെടുത്തുന്നത്? ബ്രിട്ടീഷ് ടീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫ്രാൻസും ജർമനിയും ഓസ്‌ട്രേലിയയും രംഗത്തുവന്നിരിക്കുകയാണ്. ബ്രിട്ടന്റെ വിജയം നേരായ മാർഗത്തിലൂടെയുള്ളതല്ലെന്ന് എതിരാളികൾ ആരോപിക്കുന്നു.
ബ്രാഡ്‌ലി വിഗ്ഗിൻസ് നയിക്കുന്ന ബ്രിട്ടീഷ് സൈക്ലിങ് ടീം ഇതുവരെ അഞ്ച് സ്വർണവും മൂന്ന് വെള്ളിയും നേടിയിട്ടുണ്ട്. എന്നാൽ ഈ നേട്ടം ചതിയിലൂടെ സ്വന്തമാക്കിയതാണെന്നാണ് എതിരാളികളുടെ ആരോപണം. സൈക്ലിങ്ങിൽ ബ്രിട്ടന്റെ കുതിച്ചുചാട്ടത്തെ സംശയത്തോടെയല്ലാതെ കാണാനാവില്ലെന്ന് ജർമനിയുടെ ലോകചാമ്പ്യൻ ക്രിസ്റ്റിന വോഗൽ പറയുന്നു.
മറ്റു രാജ്യങ്ങളിലെ സൈക്ലിങ് താരങ്ങളെക്കാൾ ഒരു പടി മുന്നിലാണ് ബ്രിട്ടീഷുകാർ. ഈ നേട്ടത്തിന് പിന്നിൽ എന്താണെന്ന് കണ്ടെത്തിയേ തീരൂ. ആരെയും കുറ്റപ്പെടുത്തുന്നില്ലെങ്കിലും സംശയത്തോടെ മാത്രമേ ഈ നേട്ടങ്ങളെ കാണാനാവൂ എന്ന് വോഗൽ പറയുന്നു. ഓസ്‌ട്രേലിയയുടെ അന്ന മിയേഴ്‌സിനും ബ്രിട്ടീഷ് സൈക്ലിങ് ടീമിന്റെ വിജയങ്ങൾ നേരായ വഴിയിലൂടെയുള്ളതാണെന്ന് വിശ്വസിക്കാനാവുന്നില്ല.
ബ്രിട്ടീഷ് വിജയരഹസ്യമെന്താണെന്ന് പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ഫ്രഞ്ച് പരിശീലകൻ ലോറന്റ് ഗേൻ പറഞ്ഞു. കുറെക്കാലമായി വലിയ നേട്ടമൊന്നുമില്ലാതിരുന്ന ടീം ഒളിമ്പിക്‌സിനെത്തി സർവവും വാരിക്കൂട്ടുമ്പോൾ സംശയിക്കാതിരിക്കാനുമാകില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഫ്രാൻസിനുവേണ്ടി വെങ്കലമെഡൽ നേടിയ മൈക്കൽ ഡി അൽമെയ്ഡയും ബ്രിട്ടീഷ് നേട്ടങ്ങളെ വിശ്വസിക്കാൻ തയ്യാറല്ല. അവരെപ്പോലെ മനുഷ്യരാണ് ഞങ്ങളും. അവർ ഉപയോഗിക്കുന്ന തരം സൈക്കിളുകളാണ് ഞങ്ങളുടെ കൈയിലുമുള്ളത്. എന്നാൽ, വിജയമെന്തുകൊണ്ട് അവർ മാത്രം നേടുന്നുവെന്നാണ് അൽമെയ്ഡയുടെ ചോദ്യം?
എന്നാൽ, ആരോപണങ്ങളിൽ കാര്യമില്ലെന്ന് ബ്രിട്ടീഷ് സൈക്ലിങ് ഹെഡ് കോച്ച് ഇയാൻ ഡയർ പറയുന്നു. ലണ്ടൻ ഒളിമ്പിക്‌സിനുശേഷം ബ്രിട്ടീഷ് സൈക്ലിങ് താരങ്ങളിൽ 12 ലോകകിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതുതന്നെയാണ് ഈ ഒളിമ്പിക്‌സിൽ ബ്രിട്ടീഷ് ടീമിനെ ശക്തികേന്ദ്രമാക്കുന്നത്. വിജയിക്കാനാവാത്തതിലുള്ള അസൂയയാണ് എതിരാളികൾക്കെന്നും അദ്ദേഹം പറയുന്നു.