- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി സൈക്കിൾ യാത്രയും നിയമത്തിന്റെ വഴിയേ; 60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള റോഡുകളിൽ സൈക്കിൾ യാത്ര പാടില്ല; നടപ്പാതകൾ വഴിയുള്ള സവാരിക്കും നിയന്ത്രണം; നിയമലംഘകർക്ക് കനത്ത പിഴയും ഉറപ്പ്
ദുബായ്: ദുബായിലെ സൈക്കിൾ സവാരിക്കാരും ഇനി അല്പം കരുതലോടെ വേണം സൈക്കിളുമായി നിരത്തിലേക്കിറങ്ങാൻ. കാരണം സൈക്കിൾ സവാരിയും നിയമവിധേയമാക്കുകയാണ്. സുരക്ഷിതമായ സൈക്കിൾ സവാരിക്ക് പ്രോത്സാഹനം നൽകാനായി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആണ് പുതിയ നിർദ്ദേശം നല്കിയിരിക്കുന്നത്. ഇതിനു മേൽനോട്ടംവ
ദുബായ്: ദുബായിലെ സൈക്കിൾ സവാരിക്കാരും ഇനി അല്പം കരുതലോടെ വേണം സൈക്കിളുമായി നിരത്തിലേക്കിറങ്ങാൻ. കാരണം സൈക്കിൾ സവാരിയും നിയമവിധേയമാക്കുകയാണ്. സുരക്ഷിതമായ സൈക്കിൾ സവാരിക്ക് പ്രോത്സാഹനം നൽകാനായി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആണ് പുതിയ നിർദ്ദേശം നല്കിയിരിക്കുന്നത്.
ഇതിനു മേൽനോട്ടംവഹിക്കാൻ ആർടിഎയെ ചുമതലപ്പെടുത്തി. രാജ്യാന്തര നിലവാരമുള്ള സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുക, സുരക്ഷാനടപടികൾ സ്വീകരിക്കുക, സിഗ്നലിങ് സംവിധാനങ്ങൾ സ്ഥാപിക്കുക, സൈക്കിളുകളുടെ സാങ്കേതികമികവ് ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഉത്തരവിലുള്ളത്.പുതിയ നിർദേശ പ്രകാരം 60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള റോഡുകളിൽ സൈക്കിൾയാത്ര അനുവദിക്കില്ല. മാത്രമല്ല നടപ്പാതകൾ വഴിയുള്ള സൈക്കിൾ സവാരിക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സൈക്കിളുകൾക്കായി പ്രത്യേകപാതകൾ ഉള്ളയിടങ്ങളിൽ മാത്രം അവ ഓടിക്കുക, സെക്കിളിൽ രണ്ടാമതൊരാളെ കയറ്റുന്നതിനും നിയന്ത്രണം, മറ്റൊരാൾക്ക് ഇരിക്കാനുള്ള സൗകര്യവും മതിയായ സുരക്ഷാസംവിധാനങ്ങളും ഉണ്ടാകണം തുടങ്ങിയവയൊക്കെ നിർദേശങ്ങളാണ്. നിയമലംഘരെയും കുടുക്കാനാണ് തീരുമാനം. നിയമംലംഘിക്കുന്ന വാഹനങ്ങൾ ഒരു മാസത്തേക്ക് പിടിച്ചുവെക്കുകയും നിശ്ചിതതുക പിഴ ഈടാക്കുകയും ചെയ്യും. ഒരു വർഷത്തിനകം നിയമലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാകും.
എമിറേറ്റിൽ സൈക്കിൾ പാതകൾ സ്ഥാപിക്കാനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും സുരക്ഷാസംവിധാനങ്ങൾ, ദിശാസൂചികകൾ തുടങ്ങിയവ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരവും ആർ.ടി.എ.യ്ക്കായിരിക്കും. മാളുകൾ, ക്ലബ്ബുകൾ, സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ തുടങ്ങി കൂടുതൽ പേർ വന്നുപോകുന്ന സ്ഥാപനങ്ങളോടനുബന്ധിച്ച് ട്രാക്കുകൾ സജ്ജമാക്കും. ഒന്നര മുതൽ നാലു മീറ്റർ വരെയായിരിക്കും ട്രാക്കുകളുടെ വീതി. സൈക്കിളിന്റെ ചിത്രം പാതകളിൽ രേഖപ്പെടുത്തുന്നത് പോലെയുള്ള പ്രത്യേക അടയാളങ്ങളും പാതകളിലുണ്ടാകും. പ്രത്യേക നിറത്തിൽ വരയ്ക്കുന്ന ചിത്രം വെളിച്ചമടിക്കുമ്പോൾ തിളങ്ങുന്നതിനാൽ മറ്റു വാഹനങ്ങൾക്കു സൈക്കിൾ ട്രാക്ക് മനസ്സിലാക്കാൻ കഴിയും.