ദോഹ: നിങ്ങൾ സൈക്കിളുമായി സവാരിക്കിറങ്ങാറുണ്ടോ? എങ്കിൽ അല്പം ഒന്ന് കരുതിയിരുന്നോളൂ. ഗഗതാഗത നിയമങ്ങൾ ലംഘിക്കുന്ന സൈക്കിൾ യാത്രക്കാർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് അധികൃതർ വ്യക്തമാക്കി.നടപ്പാതകളിലൂടെ സൈക്കിളോടിക്കുക, ഹെൽമറ്റ് ധരിക്കാതിരിക്കുക, റോഡിന്റെ വലതുവശം ചേരാതിരിക്കുക, ആവശ്യത്തിന് വെളിച്ചമില്ലാതെ സൈക്കിളോടിക്കുക തുടങ്ങിയവ പാലിക്കാത്ത സൈക്കിൾ യാത്രക്കാർക്കെതിരെയാണ് നടപടിയെടുക്കുന്നത്.

ഗതാഗതനിയമങ്ങൾ പാലിച്ചു സൈക്കിളുകൾ ഓടിക്കുന്നതിനു ബോധവൽക്കരണം ഉൾപ്പടെയുള്ളവ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈക്കിൾ യാത്രയുമായി ബന്ധപ്പെട്ട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ നടക്കുന്നതെന്നും ഹജിരി ചൂണ്ടിക്കാട്ടി.

2013ൽ സൈക്കിൾ യാത്രികർ ഹെൽമറ്റും പ്രകാശം പ്രതിഫലിപ്പിക്കുന്ന ജാക്കറ്റും ധരിക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.സൈക്കിളുകളിൽ പുറകുവശം കാണാനുള്ള കണ്ണാടികളും, റിഫഌറുകളും ഹോണുകളും ഘടിപ്പിക്കണമെന്നതും നിർബന്ധമാക്കിയിരുന്നു. ഗിയറില്ലാത്ത സൈക്കിളുകൾ പിടിച്ചെടുക്കുമെന്നും അധികാരികൾ വ്യക്തമാക്കിയിരുന്നു. വാഹനങ്ങൾക്കുള്ള അതേ ഗതാഗത നിയമങ്ങൾ സൈക്കിൾ യാത്രക്കാർക്കും ബാധകമാണ്.