- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശോഭ കൊടുങ്കാറ്റിന്റെ സ്വാധിനം യുഎഇയിലും; കൽബയിലും ഫുജൈറയിലും വെള്ളംകയറി; കോർണിഷ് ഭാഗത്ത് താൽക്കാലിക ഗതാഗതനിരോധനം; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
ഫുജൈറ: അറബിക്കടലിൽ രൂപംകൊണ്ട അശോഭ ചുഴലിക്കാറ്റിന്റെ സ്വാധീനം ഒമാനിലെത്തുന്നതിന് മന്നേ യുഎഇയിൽ കണ്ട്തുടങ്ങി.ഒമാൻ ഗൾഫിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന കൽബയിൽ കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് സമീപപ്രദേശമാകെ വെള്ളത്തിനടിയിലായി. കോർണിഷ് ഭാഗത്ത് താത്കാലികമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. രാജ്യത്തെ ജനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം
ഫുജൈറ: അറബിക്കടലിൽ രൂപംകൊണ്ട അശോഭ ചുഴലിക്കാറ്റിന്റെ സ്വാധീനം ഒമാനിലെത്തുന്നതിന് മന്നേ യുഎഇയിൽ കണ്ട്തുടങ്ങി.ഒമാൻ ഗൾഫിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന കൽബയിൽ കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് സമീപപ്രദേശമാകെ വെള്ളത്തിനടിയിലായി. കോർണിഷ് ഭാഗത്ത് താത്കാലികമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
രാജ്യത്തെ ജനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫുജൈറ അടക്കമുള്ള കിഴക്കൻ തീരപ്രദേശങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് കടൽ പ്രക്ഷുബ്ധമായിത്തുടങ്ങിയത്. ശക്തമായ തിരകൾ ഉയരുകയും കോർണിഷ് റോഡുവരെ ആഞ്ഞടിക്കുകയുമായിരുന്നു. കോർണിഷ് പാർക്കും ഇരുവശങ്ങളിലേക്കുമുള്ള റോഡുകളും വെള്ളത്തിനടിയിലായി. നേരത്തെതന്നെ സ്ഥലത്ത് തമ്പടിച്ചിരുന്ന മുനിസിപ്പാലിറ്റിയുടെ ഇരുപതോളം ടാങ്കർ യൂണിറ്റുകൾ വെള്ളം പമ്പ് ചെയ്തുകളയാൻ ശ്രമിച്ചെങ്കിലും തിര ശക്തിപ്പെടുന്നതിനാൽ ശ്രമം വിഫലമായി. കോർണിഷ് റോഡ് പൂർണമായും അടച്ചതിനാൽ സമാന്തരമായുള്ള ഗല്ലിയിലെ ഇടുങ്ങിയ റോഡുവഴിയാണ് വാഹനങ്ങൾ നീങ്ങിയത്. ഒരൊറ്റ പാതമാത്രമുള്ള റോഡുവഴി ഫുജൈറ, കൽബ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഇരുവശത്തുനിന്നും നീങ്ങിയതിനാൽ വലിയ ഗതാഗത കുരുക്കിനും കാരണമായി.
കൽബയിൽ കടലിന് അഭിമുഖമായി താമസിച്ചിരുന്ന മലയാളികൾ അടക്കമുള്ള കുടുംബങ്ങളും കടയുടമകളും ആശങ്കയിലാണ്. വെള്ളം കയറി തങ്ങളുടെ വീടുകൾ നശിക്കുമോയെന്ന ഭീതിയിലാണ് ഇവർ. കോർണിഷ് ഭാഗത്ത് വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു.