- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഡെർബിക്ക് ശേഷം മറ്റൊരു കൊടുങ്കാറ്റ് ഭീതിയിൽ നോർത്തേൺ ടെറിട്ടറി; ഏത് സമയവും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
രാജ്യത്ത് കനത്ത നാശം വിതച്ചെത്തിയ ഡെർബി കൊടുങ്കാറ്റിന് ശേഷം വീണ്ടുമൊരു പേമാരിക്ക് വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം. നോർത്തേൺ ടെറിട്ടറിയിലാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. വിക്ടോറിയയിലും പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ദി ബ്യൂറോ ഓഫ് മെറ്റീരിയോളജി (ബിഒഎം) രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ കനത്ത കാറ്റ് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ വസ്തുവകകൾക്ക് നാശവും വൈദ്യുതി തടസവും ഉണ്ടാകുമെന്നും സൂചനയുണ്ട്. കടുത്ത കാറ്റ്, ശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയുണ്ടാകുമെന്നാണീ മുന്നറിയിപ്പ്. ഗീലോംഗ് മുതൽ ബല്ലാറാറ്റ് വരെയുള്ള ഭാഗങ്ങളിൽ കടുത്ത മഴയും കാറ്റുമുണ്ടാകുമെന്നാണ് ബിഒഎം മുന്നറിയിപ്പേകുന്നത്.. മണിക്കൂറിൽ 115കിലോമീറ്റർ വേഗതയിലുള്ള കാറ്റും വീശിയടിക്കും. ലോണെയ്ക്ക് സമീപമുള്ള എയ്റേസ് ഇൻലെറ്റിലായിരിക്കും ഈ കാറ്റ്.
രാജ്യത്ത് കനത്ത നാശം വിതച്ചെത്തിയ ഡെർബി കൊടുങ്കാറ്റിന് ശേഷം വീണ്ടുമൊരു പേമാരിക്ക് വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം. നോർത്തേൺ ടെറിട്ടറിയിലാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
വിക്ടോറിയയിലും പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ദി ബ്യൂറോ ഓഫ് മെറ്റീരിയോളജി (ബിഒഎം) രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ കനത്ത കാറ്റ് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ വസ്തുവകകൾക്ക് നാശവും വൈദ്യുതി തടസവും ഉണ്ടാകുമെന്നും സൂചനയുണ്ട്. കടുത്ത കാറ്റ്, ശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയുണ്ടാകുമെന്നാണീ മുന്നറിയിപ്പ്.
ഗീലോംഗ് മുതൽ ബല്ലാറാറ്റ് വരെയുള്ള ഭാഗങ്ങളിൽ കടുത്ത മഴയും കാറ്റുമുണ്ടാകുമെന്നാണ് ബിഒഎം മുന്നറിയിപ്പേകുന്നത്.. മണിക്കൂറിൽ 115കിലോമീറ്റർ വേഗതയിലുള്ള കാറ്റും വീശിയടിക്കും. ലോണെയ്ക്ക് സമീപമുള്ള എയ്റേസ് ഇൻലെറ്റിലായിരിക്കും ഈ കാറ്റ്.