ക്യൂൻസ് ലാന്റ് ജനതയെ ഭീതിയിലാഴ്‌ത്തി ഡെബ്ബി ചുഴലിക്കാറ്റ് ആഞ്ഞടിച്ചു.ക്വീൻസ്ലാൻഡിന്റെ പല ഭാഗങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ പരക്കേ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. കാറ്റ് ആഞ്ഞ് വീശിയതോടെ ഏതാണ്ട് 63,000 ത്തോളം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു.

ക്ലാർക്ക് റേഞ്ച്, മക്കായ് തുടങ്ങിയ സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 646മ മീറ്റർ മഴ കൂടി പെയ്തതോടെ പല റോഡുകളും അടഞ്ഞ് കിടക്കുകയാണ്. കാറ്റഗറി നാലിൽ ആഞ്ഞടിച്ച ഡെബ്ബി കരയിലേക്കടുത്തപ്പോൾ കാറ്റഗറി മൂന്ന് എന്ന നിലയിലേക്ക് ശക്തികുറഞ്ഞിരുന്നു. എങ്കിലും കനത്ത നാശ വിതച്ചു കൊണ്ടായിരുന്നു ഡെബ്ബി വീശിയടിച്ചത്.

ബ്രൂസ് ഹൈവേ അടച്ചിട്ടിരിക്കുകയാണ്. സുരക്ഷാ സൗകര്യങ്ങളൊരുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റി രംഗത്തുണ്ട്. ഇത് വരെ ആളപായമുണ്ടായതായി റിപ്പോർട്ടില്ല.