സ്‌ട്രേലിയയിലെ ജനങ്ങൾക്ക് ദുരിതം വിതച്ച് എത്തിയ ഡെബ്ബി ചുഴലിക്കാറ്റിന്റെ ദുരിതങ്ങൾ തീരുന്നില്ല. ഹാമിൾട്ടൺ ദ്വീപിൽ മണിക്കൂറിൽ 263 കിലോമീറ്റർ വേഗത്തിലടിച്ച കൊടുങ്കാറ്റിലും പേമാരിയിലും 40,000 ത്തോളം പേർ ആണ് വീട് നഷ്ടമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.

ക്യൂൻസ്ലാന്റിലെയും സൗത്ത് വെയ്ൽസിലെയും സ്‌കൂളുകളും ചുഴലിക്കാറ്റിനെ തുടർന്ന് അടഞ്ഞ് കിടക്കുകയാണ്. മാത്രമല്ല പല വീടുകളും വൈദ്യുതി ബന്ധവും ജലവിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ക്വീൻസ്ലാൻഡിലുണ്ടായ കാറ്റിലും മഴയിലും നിരവധി വീടുകൾ തകർന്നിരുന്നു. മണിക്കൂറിൽ 260 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശി. മേഖലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും കടൽക്ഷോഭത്തിലും ജനജീവിതംദുസ്സഹമായി.ടൗൺസ്വില്ലെയ്ക്കും സമീപ പ്രദേശങ്ങളായ കോളിൻസ്വില്ലെ, ചാർട്ടേഴ്സ് ടവേഴ്സ്, മൗണ്ട് കൂളൻ എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് ആഞ്ഞു വീശി കനത്ത നാശനഷ്ടം വിതിച്ചിട്ടുണ്ട്

2011ൽ കനത്ത നാശം വിതച്ച കാസി കൊടുങ്കാറ്റിനേക്കാൾ ശക്തമാണ് ഡെബ്ബിയെന്നാണ് വിലയിരുത്തൽ. ഡെബ്ബി വരുന്നുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് നേരത്തെ 30,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.