സ്‌ട്രേലിയയിൽ വീശിയടിച്ച് ദുരിതം വിതച്ച ഡെബ്ലി ചുഴലിക്കാറ്റ് ന്യൂസിലന്റിലും ആഞ്ഞുവീശ. ശക്തമായ ഡെബ്ബിചുഴലിക്കാറ്റിനൊപ്പം വെള്ളപ്പൊക്ക ഭീഷണിയും രാജ്യം നേരിടുന്നുണ്ട്.വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ സ്വയമേ ഒഴിഞ്ഞു പോകണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ന്യൂസിലൻഡിൽ ഡെബ്ബി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞു വീശാനുള്ള സാഹചര്യം മുന്നിൽ്ക്കണ്ട് നോർത്ത് ഐലൻഡിലെ രണ്ടു കൗൺസിലുകൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 2015ൽ ഉണ്ടായ പോലെ തന്നെ ഈ പ്രദേശങ്ങളിൽ ശക്തമായ വെള്ളപ്പൊക്കം ഉണ്ടാകുമെന്നാണ് സൂചന. 10 മില്യൺ ഡോളറിന്റെ നാശനഷ്ടമാണ് അന്ന് വെള്ളപ്പൊക്കം മൂലം ഉണ്ടായത്. വെള്ളപ്പൊക്ക ഭീഷണി മുൻനിർത്തി ഈ പ്രദേശങ്ങളിലെ എല്ലാ സ്‌കൂളുകളും ചൈൽഡ്ഹുഡ് സെന്ററുകളും അടച്ചു പൂട്ടിയിട്ടുണ്ട്.

ഗിസ്ബോൺ, കോറോമാൻഡേൽ,. ഓക് ലൻഡ്, വാൻഗന്യൂ, റാംഗിടികേയ് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്ക ഭീഷണി മുന്നിൽക്കണ്ട് റാംഗിടിക്കേയിൽ നിന്നും 50ഓളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.