ന്ത്യാ ഗവർമ്മെന്റിന്റെ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ വെബ് സൈറ്റിൽ വളരെ വ്യക്തമായി ചുഴലിക്കാറ്റ് മുന്നറിയിപ്പ് എങ്ങനെ നൽകണം എന്ന് പറയുന്നുണ്ട് 

നാല് ഘട്ടമായാണു മുന്നറിയിപ്പ് നൽകേണ്ടത്
( ഇവിടെ വായിക്കാം  http://rsmcnewdelhi.imd.gov.in/index.php... )

ഫസ്റ്റ് സ്റ്റേജ് - PRE CYCLONE WATCH  
72 മണിക്കൂർ മുൻപ് ചുഴലിക്കാറ്റ് നിരീക്ഷിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡിറക്റ്റർ , കേന്ദ്ര കാബിനറ്റ് സെക്രട്ടറി , സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെയും ബുള്ളറ്റിൻ മുഖേനെ അറിയിക്കും

സെക്കൻഡ് സ്റ്റേജ് (CYCLONE ALERT )
48 മണിക്കൂർ മുൻപ് പുറപ്പെടുവിക്കുന്ന വാണിങ്. ഈമുന്നറിയിപ്പിൽ ചുഴലിക്കാറ്റിന്റെ ഗതി, വ്യാപ്തം എന്നിവയൊക്കെയാണു ഉണ്ടാവുക. ഈ വാണിങ് മൽസ്യത്തൊഴിലാളികൾക്കും, പൊതുജനങ്ങൾക്കും, മീഡിയകൾക്കും അറിയിപ്പായി നൽകും.
നിങ്ങൾ ഏതെങ്കിലും മീഡിയക്ക് ഇങ്ങനെ ഒരു വാണിങ് കിട്ടിയൊ?

സ്റ്റേജ് മൂന്ന് (  CYCLONE WARNING  )
24 മണിക്കൂർ മുൻപ് പുറപ്പെടുവിക്കുന്ന ഈ വാണിങ് ചുഴലിക്കാറ്റ് അടിക്കുന്ന പ്രദേശം, കാറ്റിന്റെ ശക്തി, മഴയുടെ ശക്തിയൊക്കെയാണു ഉണ്ടാവുക. സർക്കാർ സംവിധാനങ്ങൾക്ക് പുറമെ പൊതുജനങ്ങൾക്കും, മീഡിയകൾക്കും ഈ മുന്നറിയിപ്പ് എത്തിക്കും. മീഡിയകൾക്ക് കിട്ടിയിരുന്നൊ ഇങ്ങനെ ഒരു മുന്നറിയിപ്പ് ?

സ്റ്റേജ് നാല് ( POST LANDFALL OUTLOOK )
12 മണിക്കൂർ മുൻപ് പുറപ്പെടുവിക്കുന്ന ഈ മുന്നറിയിപ്പ് ചുഴലിക്കാറ്റ് കരയിൽ വീശുന്നതിന്റെ ( കരകാണുന്നതിന്റെ) കൃത്യമായ സ്ഥലവും, അവിടന്ന് എങ്ങോട് നീങ്ങുന്നു, ശക്തി എത്ര എന്നൊക്കെയാണ്. നാലാം സ്റ്റേജ് പിന്നിട്ടാൽ, അതായത് ചുഴലിക്കാറ്റിനു 12 മണിക്കൂർ മാത്രം ഉള്ളപ്പോൾ ഓരോ മൂന്ന് മണിക്കൂറിലും മൽസ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് നൽകും. കാലാവസ്ഥ സാധാരണ ആണെങ്കിൽ മൽസ്യത്തൊഴിലാളികൾക്ക് ദിവസത്തിൽ നാല് മുന്നറിയിപ്പും നൽകും. ഇന്ത്യൻ നേവിക്കും പ്രത്യേക അറിയിപ്പ് നൽകും.

മാധ്യമപ്രവർത്തകരോടും പൊതുജനങ്ങളോടും എന്റെ ചോദ്യം ഇതാണ്, ഇതിൽ ഏതെങ്കിലും ഒരു മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നൽകിയിരുന്നൊ? സ്വന്തമായി ഒരുപാട് ഉപഗ്രഹങ്ങൾ കാലാവസ്ഥ നിരീക്ഷണത്തിനായി മാത്രം ഉള്ള ഇന്ത്യ മഹാരാജ്യത്തെ കാലാവസ്ഥ കേന്ദ്രത്തിന് കേവലം 12 മണിക്കൂർ മുൻപ് പോലും ഒരു ചുഴലിക്കാറ്റ് തിരിച്ചറിയാൻ കഴിഞ്ഞില്ല? അതും രാജ്യത്തിന്റെ മൂക്കിനു താഴെ നടന്നിട്ടും...

നിങ്ങൾ ഏതെങ്കിലും മാധ്യമങ്ങൾ ഇത് ചോദ്യം ചെയ്തിരുന്നൊ ? നിങ്ങൾ ആരെങ്കിലും ഈ അനാസ്ഥ ചോദ്യം ചെയ്തിരുന്നൊ ?
ഇല്ല. ദാരുണമായ ഒരു പ്രകൃതിക്ഷോഭം എങ്ങനെ കേരള സർക്കാരിനെതിരെ തിരിച്ചുവിടാം എന്ന ഗവേഷണത്തിലാണു നിങ്ങൾ
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കേരളത്തിന് അയച്ച മുന്നറിയിപ്പുകൾ പോസ്റ്റിൽ കൊടുക്കുന്നു.

1, ഇരുപത്തി ഒമ്പതാം തീയതി ഉച്ചക്ക് 12ന് ബംഗാൾ ഉൾക്കടലിലും, ശ്രീലങ്കൻ തീരത്തും ന്യൂനമർദ്ദം രൂപപ്പെടും. അത് കാരണം കേരള തമിഴ്‌നാട് തീരപ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടാവും. മീൻ പിടുത്തക്കാർ കടലിൽ പോകരുത്. കേരള സർക്കാർ ഈ മുന്നറിയിപ്പ് മാധ്യമങ്ങൾക്ക് നൽകുകയും മനോരമ ഉൾപ്പെടെ അപ്രധാന വാർത്തയായി ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

അപ്രധാന വാർത്ത ആകാൻ കാരണം വിശാലമായ ഇന്ത്യൻ തീരത്ത് ന്യൂനമർദ്ദം രൂപപ്പെടുന്നത് അത്ര അസാധാരണ സംഭവം അല്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒരു വഴിപാട് പോലെ ന്യൂനമർദ്ദ മുന്നറിയിപ്പ് അയക്കുകയും, സർക്കാർ അവ മാധ്യമങ്ങൾക്ക് നൽകുകയും ചെയും. അതുകൊണ്ട് തന്നെയാണു ഈ വാർത്ത മാധ്യമങ്ങൾ അപ്രധാന വാർത്തയായി പ്രസിദ്ധീകരിച്ചത്.

2, മുപ്പതാം തീയതി രാവിലെ 8.30 നു കേരള സർക്കാരിന് അയച്ച മുന്നറിയിപ്പിൽ ലക്ഷദ്വീപ് തീരത്ത് ചുഴലിക്കാറ്റ് ഉണ്ടാകും എന്ന് മാത്രമാണ്.

3, അന്നേ ദിവസം, അതായത് മുപ്പതാംതീയതി ഉച്ചക്ക് 12 മണിക്ക്, കേരള തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കിട്ടിയ ഉടൻ ഉണർന്ന് പ്രവർത്തിച്ച കേരള സർക്കാർ നേവിയുമായി ഉടൻ ബന്ധപ്പെടുകയും, മന്ത്രി കടകമ്പള്ളി സുരേന്ദ്രനെ നേരിട്ട് പൂന്തുറ, വലിയതുറ, വിഴിഞ്ഞം തീരത്തേക്ക് അയക്കുകയും കണ്ട്രോൾ റൂം തുറക്കുകയും ചെയ്തു.

പ്രിയ മാധ്യമങ്ങളെ , കേരള സർക്കാർ അറിഞ്ഞതൊക്കെ നിങ്ങളെയും അറിയിച്ചു. എന്നാൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് നിങ്ങൾക്ക് വല്ല അറിയിപ്പും വന്നിരുന്നൊ? ഞങ്ങളുടെ അറിവിൽ ഇല്ല, ഉണ്ടെങ്കിൽ നിങ്ങൾ ഇനിയെങ്കിലും പ്രസിദ്ധീകരിക്കണം.

മാധ്യമ തൊഴിലാളികൾ തന്നെ പറയു, ഇവിടെ ആർക്കാണു വീഴ്ച പറ്റിയത്? ഇത്ര വിപുലമായ സംവിധാനം ഉണ്ടായിട്ടും ഇന്ത്യയുടെ മൂക്കിന്റെ താഴെ ഒരു ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടിട്ടും തിരിച്ചറിയാൻ കഴിയാത്ത കേന്ദ ഏജൻസിയെ കുറിച്ച് നിങ്ങൾ ചർച്ച ചെയ്‌തൊ ?
72 മണിക്കൂർ വേണ്ട 12 മണിക്കൂർ മുൻപെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ എത്രയോ ജീവൻ രക്ഷിക്കാമായിരുന്നു?

കേന്ദ്ര സർക്കാരിന്റെ വീഴ്ച മറച്ച് വെക്കാൻ മാത്രമല്ലെ നിങ്ങൾ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ജനരോഷം സർക്കാരിനെതിരാക്കുന്നത്? ക്ഷമിക്കണം സുഹൃത്തുക്കളെ, പറയാതിരിക്കാൻ നിർവ്വാഹമില്ല. നിങ്ങൾ ചെയുന്നത് മാധ്യമ പ്രവർത്തനമല്ല, കൂട്ടിക്കൊടുപ്പാണ്.