- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ശരിക്കും ദുരന്തമായത് ദുരന്ത നിവാരണ അതോരിറ്റി! ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് കേന്ദ്രം നേരത്തെ നൽകിയെങ്കിലും സർക്കാർ മുൻകരുതൽ സ്വീകരിച്ചില്ല; റവന്യൂ മന്ത്രി പോലും ചുഴലിക്കാറ്റിനെ കുറിച്ച് അറിഞ്ഞത് ദേശീയ മാധ്യമങ്ങളിൽ വാർത്ത വന്ന ശേഷം; പിഴവു സമ്മതിക്കാതെ കേന്ദ്രത്തെ പഴിച്ച് പിണറായി സർക്കാറും: ഒരുമിച്ച് രക്ഷയൊരുക്കേണ്ട ഘട്ടത്തിലും സർക്കാറുകൾ തമ്മിൽ വിഴുപ്പലക്കൽ
തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കൊടുങ്കാറ്റുകൾ രൂപം കൊള്ളുന്നത് പതിവില്ലാത്ത കാര്യമാണ്. ഓഖി ചുഴലിക്കൊടുങ്കാറ്റ് കേരളത്തിൽ ആഞ്ഞടിത്തോടെ ശരിക്കും ദുരന്തമായത് സംസ്ഥാനത്തെ ദുരന്ത നിവാരണ അതോരിറ്റിയാണ്. ലോകത്തെ വിവിധ രാജ്യങ്ങളും ചുഴലിക്കാറ്റിനെ കുറിച്ച് അറിഞ്ഞിട്ടും കേരളം മാത്രം അറിഞ്ഞിരുന്നില്ലെന്നതാണ് വസ്തുത. അല്ലെങ്കിൽ അറിഞ്ഞിട്ടും വേണ്ട വിധത്തിൽ ഉണർന്നു പ്രവർത്തിച്ചില്ല. അതുകൊണ്ട് തന്നെയാണ് ഇപ്പോഴത്തെ ദുരന്തം ഉണ്ടായതും. ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തി പ്രാപിക്കുമെന്ന ഒരു മുന്നറിയിപ്പും തലസ്ഥാനത്തെ ഒരു സ്ഥലത്തും നൽകിയിരുന്നില്ല. ചുഴലിക്കാറ്റിനെക്കുറിച്ച് അറിയാതെ കടലിൽ പോയ മത്സ്യ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ദുരന്ത നിവാരണ അഥോറിറ്റി ഇതു സംബന്ധിച്ച ഒരു വിവരവും സർക്കാരിന് കൈമാറിയിരുന്നില്ല. ഇതു മുൻകരുതൽ എടുക്കുന്നതിൽ കടുത്ത വീഴ്ചയാണ് ഉണ്ടാക്കിയത്. ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന മുന്നറിപ്പ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖര
തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കൊടുങ്കാറ്റുകൾ രൂപം കൊള്ളുന്നത് പതിവില്ലാത്ത കാര്യമാണ്. ഓഖി ചുഴലിക്കൊടുങ്കാറ്റ് കേരളത്തിൽ ആഞ്ഞടിത്തോടെ ശരിക്കും ദുരന്തമായത് സംസ്ഥാനത്തെ ദുരന്ത നിവാരണ അതോരിറ്റിയാണ്. ലോകത്തെ വിവിധ രാജ്യങ്ങളും ചുഴലിക്കാറ്റിനെ കുറിച്ച് അറിഞ്ഞിട്ടും കേരളം മാത്രം അറിഞ്ഞിരുന്നില്ലെന്നതാണ് വസ്തുത. അല്ലെങ്കിൽ അറിഞ്ഞിട്ടും വേണ്ട വിധത്തിൽ ഉണർന്നു പ്രവർത്തിച്ചില്ല. അതുകൊണ്ട് തന്നെയാണ് ഇപ്പോഴത്തെ ദുരന്തം ഉണ്ടായതും.
ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തി പ്രാപിക്കുമെന്ന ഒരു മുന്നറിയിപ്പും തലസ്ഥാനത്തെ ഒരു സ്ഥലത്തും നൽകിയിരുന്നില്ല. ചുഴലിക്കാറ്റിനെക്കുറിച്ച് അറിയാതെ കടലിൽ പോയ മത്സ്യ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ദുരന്ത നിവാരണ അഥോറിറ്റി ഇതു സംബന്ധിച്ച ഒരു വിവരവും സർക്കാരിന് കൈമാറിയിരുന്നില്ല. ഇതു മുൻകരുതൽ എടുക്കുന്നതിൽ കടുത്ത വീഴ്ചയാണ് ഉണ്ടാക്കിയത്.
ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന മുന്നറിപ്പ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ അറിയിച്ചത് തന്നെ ഇന്നലെ പതിനൊന്നു മണിയോടെയാണ്. ഇതിനു ശേഷമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് രക്ഷാപ്രവർത്തനം സംബന്ധിച്ച എന്തെങ്കിലും നീക്കം ആരംഭിച്ചത്. എന്നാൽ അതിന് മുമ്പു തന്നെ ദേശീയ മാധ്യമങ്ങളിൽ ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ജാഗ്രതാ നിർദ്ദേശം നൽകിയ ശേഷമാണ് സർക്കാർ മുൻകരുതൽ നടപടികൾ ആരംഭിച്ചത്. കോസ്റ്റുഗാർഡിന്റേയും നേവിയുടേയും സഹായം മുഖ്യമന്ത്രി തേടുകയും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
എന്തായാലും സർക്കാറുകൾ തമ്മിൽ ദുരന്തത്തിന്റെ പേരിലും വിഴുപ്പലക്കൽ തുടരുകയാണ്. കാലവസ്ഥയെ കുറിച്ച് ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങൾ കൈമാറുന്ന വിവരങ്ങൾ വിശകലനം ചെയ്ത് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രാദേശിക കേന്ദ്രങ്ങൾക്ക് 48 മണിക്കൂർ മുൻപുതന്നെ വിവരങ്ങൾ കൈമാറുന്നുണ്ട്. ഇങ്ങനെ വിവരം ലഭിച്ചവരുടെ കൂട്ടത്തിൽ തിരുവനന്തപുരത്തെ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രവുമാണ് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്ക് കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നത്. അഥോറിറ്റിയാണ് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും കലക്ടർമാരുടെയും ഓഫിസുകൾക്ക് വിവരങ്ങൾ കൈമാറേണ്ടത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധൻ ഉച്ചയ്ക്കു തന്നെ ന്യൂനമർദത്തെക്കുറിച്ചും മഴയും കാറ്റും ശക്തമാകാനുള്ള സാധ്യതയെക്കുറിച്ചും ദുരന്തനിവാരണ അഥോറിറ്റിക്കു മുന്നറിയിപ്പു നൽകിയിരുന്നു. അധികൃതരും ഇതു സ്ഥിരീകരിക്കുന്നു. എന്നാൽ, സംസ്ഥാന സർക്കാർതലത്തിൽ ആർക്കും ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പു ലഭിച്ചില്ല. മത്സ്യത്തൊഴിലാളികൾക്കും അറിയിപ്പും നൽകിയതുമില്ല. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയതാണ് തിരിച്ചടിയായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്. അതുകൊണ്ട് തന്നെ റിപ്പോർട്ട് അവഗണിച്ചത് വീഴ്‌ച്ചയായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്.