- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ ആഞ്ഞു വീശുന്നു; മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന കാറ്റിൽ ദ്വീപുകളിൽ വ്യാപക നാശനഷ്ടം; വെള്ളം കയറി കൽപ്പേനി ഹെലിപ്പാട് മുങ്ങിയതോടെ വ്യോമഗതാഗതം നിലച്ചു; കൊച്ചിയിൽ നിന്നും ബേപ്പൂരിൽ നിന്നും പുറപ്പെടേണ്ട കപ്പൽ സർവീസുകളും നിർത്തിവെച്ചു; വൈദ്യുതി ബന്ധവും വിച്ഛേദിച്ചു; വാർത്താ വിനിമയ ബന്ധങ്ങളും തകരാറിലായതോടെ ഒറ്റപ്പെട്ട് ദ്വീപുകൾ; നങ്കൂരമിട്ട ബോട്ടുകളും തകർന്നു; കനത്ത നാശനഷ്ടം മിനിക്കോയ്, കൽപേനി ദ്വീപുകളിൽ
കവരത്തി: കേരള തീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം ലക്ഷ്ദ്വീപിലും. ഓഖി ചുഴലിയിൽ ലക്ഷദ്വീപിലെ മിനിക്കോയ്, കൽപേനി ദ്വീപുകളിൽ വ്യാപകനാശ നഷ്ടം റിപ്പോർട്ട് ചെയ്തു. 135 കിലോമീറ്റർ വേഗതയിൽ ആഞ്ഞു വീശുന്ന ചുഴലിക്കാറ്റിൽ തീർത്തും ഒറ്റപ്പെട്ടിരിക്കയാണ് ലക്ഷദ്വീപ്. കനത്ത നാശനഷ്ടം ഇവിടെ റിപ്പോർട്ടു ചെയ്തു ദേശീയ ദുരന്ത നിവാരണ സേനയുടെ കപ്പൽ കവരത്തിയിൽ എത്തും. ദ്വീപുകളിലേക്കുള്ള വ്യോമ-കര ഗതാഗതങ്ങളും നിലച്ചിട്ടുണ്ട്. കവരത്തിയിലെ കൽപ്പേനി ഹെലിപ്പാടിൽ വെള്ളം കയറിയിട്ടുണ്ട്. ബേപ്പൂരിൽ നിന്നും കൊച്ചിയിൽ നിന്നും പുറപ്പെടേണ്ട കപ്പലുകളും നിർത്തിവെച്ചു. ഇതോടോ തീർത്തും ഒറ്റപ്പെട്ട നിലയിലാണ് ലക്ഷദ്വീപുകൾ. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. ശുദ്ധജലവിതരണം നിലച്ചു. വാർത്തവിനിമയ സംവിധാനങ്ങൾ തകർന്നു. ദ്വീപിന്റെ തീരങ്ങളിൽ നേങ്കൂരമിട്ട മത്സ്യബന്ധന ബോട്ടുകളിൽ ഏറെയും വെള്ളത്തിലായി. അഞ്ച് ബോട്ട് തകർന്നു. തെങ്ങുകൾ വീണ് പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കൽപേനിയിലെ ഹെലിപ്പാഡും വെള്ളത്തിലായി. വൈദ്യ
കവരത്തി: കേരള തീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം ലക്ഷ്ദ്വീപിലും. ഓഖി ചുഴലിയിൽ ലക്ഷദ്വീപിലെ മിനിക്കോയ്, കൽപേനി ദ്വീപുകളിൽ വ്യാപകനാശ നഷ്ടം റിപ്പോർട്ട് ചെയ്തു. 135 കിലോമീറ്റർ വേഗതയിൽ ആഞ്ഞു വീശുന്ന ചുഴലിക്കാറ്റിൽ തീർത്തും ഒറ്റപ്പെട്ടിരിക്കയാണ് ലക്ഷദ്വീപ്. കനത്ത നാശനഷ്ടം ഇവിടെ റിപ്പോർട്ടു ചെയ്തു ദേശീയ ദുരന്ത നിവാരണ സേനയുടെ കപ്പൽ കവരത്തിയിൽ എത്തും. ദ്വീപുകളിലേക്കുള്ള വ്യോമ-കര ഗതാഗതങ്ങളും നിലച്ചിട്ടുണ്ട്. കവരത്തിയിലെ കൽപ്പേനി ഹെലിപ്പാടിൽ വെള്ളം കയറിയിട്ടുണ്ട്. ബേപ്പൂരിൽ നിന്നും കൊച്ചിയിൽ നിന്നും പുറപ്പെടേണ്ട കപ്പലുകളും നിർത്തിവെച്ചു. ഇതോടോ തീർത്തും ഒറ്റപ്പെട്ട നിലയിലാണ് ലക്ഷദ്വീപുകൾ.
വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. ശുദ്ധജലവിതരണം നിലച്ചു. വാർത്തവിനിമയ സംവിധാനങ്ങൾ തകർന്നു. ദ്വീപിന്റെ തീരങ്ങളിൽ നേങ്കൂരമിട്ട മത്സ്യബന്ധന ബോട്ടുകളിൽ ഏറെയും വെള്ളത്തിലായി. അഞ്ച് ബോട്ട് തകർന്നു. തെങ്ങുകൾ വീണ് പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കൽപേനിയിലെ ഹെലിപ്പാഡും വെള്ളത്തിലായി. വൈദ്യുതിബന്ധവും തകർന്നു. അതേസമയം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ലക്ഷദ്വീപിലേക്ക് ചരക്കുകളുമായി വന്ന രണ്ട് ഉരുക്കളിൽ ഒരെണ്ണം തീരത്ത് അടുത്തിട്ടുണ്ട്. ഒരെണ്ണത്തിന് അടുക്കാനായിട്ടില്ല.
മിനിക്കോയ് ദ്വീപലേക്ക് കാറ്റ് ആഞ്ഞു വീശിയിട്ടുണ്ട്. മണിക്കൂറിൽ 115 കിലോ മീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞു വീശുന്നത്. കാറ്റിന്റെ വേഗം ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന വിവരം. ഒട്ടേറെ വീടുകൾ തകർന്നടിഞ്ഞെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അറിയിച്ചു. കേരള തീരത്തേക്കാൾ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിനു മുകളിലെത്തിയത്. ലക്ഷദ്വീപിൽ ശനിയാഴ്ച 145 കി.മീ. വേഗത്തിൽ വരെ കാറ്റിനു സാധ്യതയുണ്ട്.
കൽപേനിയിൽ തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാൻ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയിൽ തകർന്നു. ചുഴലിക്കാറ്റ് വരുന്നതായി മുന്നറിയിപ്പു നേരത്തേ ലഭിച്ചതിനു തുടർന്നു സ്വീകരിച്ച നടപടികൾ രക്ഷാദൗത്യം വേഗത്തിലാക്കാൻ സഹായിച്ചതായും എംപി പറഞ്ഞു. കവരത്തിയിൽ മുങ്ങിപ്പോയ ഉരുവിൽ നിന്ന് ഏഴു പേരെ രക്ഷപ്പെടുത്തി. മിനിക്കോയിയിലും കൽപേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകൾ മുങ്ങിപ്പോയി.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഫോണിൽ ചർച്ച നടത്തിയതായും എംപി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയത്തിൽ നിന്നു പ്രത്യേക സംഘത്തെ അയയ്ക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസുമായും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കേരളതീരത്തുനിന്നു മിനിക്കോയ് ദ്വീപ് വഴി തിരിഞ്ഞ ഓഖി ഞായറാഴ്ച ഗുജറാത്ത് തീരത്തേക്കു കടക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഗുജറാത്ത് തീരത്തടുക്കുമ്പോഴേക്കും ശക്തി കുറഞ്ഞു ന്യൂനമർദം മാത്രമായി മാറും.
വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ വീശിത്തുടങ്ങിയ ശക്തിയേറിയ കാറ്റിൽ മരങ്ങൾ കടപുഴകി. തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കാറ്റും മഴയും ലക്ഷദ്വീപിൽ നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റോഡ്, വീടുകൾ, വൈദ്യുതി ശൃംഖല, കൃഷി എന്നിക്ക് നാശനഷ്ടം ഉണ്ടാവും. മിനിക്കോയ്, കൽപേനി, കവരത്തി, ആൻഡ്രോത്ത്, അഗതി, അമിനി, കടമത്, കിൽട്ടൻ, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളിൽ കൂറ്റൻ തിരമാലയുണ്ടാവും. 7.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കുമെന്നാണ് അറിയിപ്പ്.
കവരത്തിയിൽ നാവികസേനയ്ക്കോ തീരസംരക്ഷണ സേനയ്ക്കോ ഇപ്പോൾ തിരച്ചിൽ ഹെലികോപ്റ്ററുകളില്ല. താൽക്കാലികമായി എത്തിച്ച ഹെലികോപ്റ്ററിന് ദീർഘനേരം തിരച്ചിൽ നടത്താനുള്ള ശേഷിയില്ല. കാറ്റ് ശക്തമായതോടെ ജനങ്ങൾ സർക്കാർ ഓഫിസുകളിലേക്ക് മാറുകയാണ്. കവരത്തിയിൽനിന്ന് കിലോമീറ്ററുകൾ അകലെ അഗത്തിയിലാണ് എയ്റോഡ്രോമുള്ളത്. ഇവിടേയ്ക്ക് 72 സീറ്റുള്ള വിമാനമാണ് പ്രതിദിന സർവീസ് നടത്തുന്നത്. ഈ സർവീസ് ഇന്നലയോടെ നിർത്തിവച്ചിരിക്കയാണ്.
കവരത്തി, അഗത്തി, അമിനി ദ്വീപുകളിൽ അപായ മുന്നറിയിപ്പു പ്രഖ്യാപിച്ച ഭരണകൂടം ദുരിതാശ്വാസ ക്യാംപുകളും തുറന്നു. അഗത്തിയിലെ ബോട്ടുകൾ എല്ലാം തന്നെ നാട്ടുകാർ കരയിൽ കയറ്റി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ അഗത്തി ഡെപ്യൂട്ടി കലക്ടർ ഓഫിസ് കൺട്രോൾ റൂം തുറന്നു. 04894242263 എന്ന നമ്പറിലേക്കോ പൊലീസ് സ്റ്റേഷനിലേക്കോ സഹായത്തിനു വിളിക്കാം. ദുരിതാശ്വാസ ക്യാംപായി പ്രഖ്യാപിച്ച സ്‌കൂളുകളിലേക്ക് പ്രിൻസിപ്പാൾ പ്രത്യേകം ഡ്യൂട്ടിക്കായി ജീവനക്കാരെ ഏർപ്പാടാക്കി. തീരപ്രദേശങ്ങളിലുള്ളവരെ ക്യാംപിലേക്ക് മാറാൻ ഭരണ കൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ ഇന്ന് എത്തുമെന്ന് അറിയിച്ച ദുരന്തനിവാരണ സേനയ്ക്ക് അഗത്തിയിലേക്ക് പുറപ്പെടാൻ അനുവാദം ലഭിച്ചിട്ടില്ല. കവരത്തിയിൽ പുറങ്കടലിലുണ്ടായിരുന്ന എംഎസ്വി അൽ-നൂർ എന്ന മഞ്ച് മുങ്ങി. ഏഴു ജീവനക്കാരെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ചരക്ക് കപ്പൽ എംവി കോടിത്തല രക്ഷപ്പെടുത്തി. കൽപേനി ദ്വീപിൽ ആശയവിനിമയ സംവിധാനങ്ങളെല്ലാം നഷ്ടപ്പെട്ടു. വൈദ്യുതിയും ഭക്ഷണ സാമഗ്രികളുമില്ലെന്നും റിപ്പോർട്ടുണ്ട്.
വലിയ നാശനഷ്ടത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് കേരളത്തിൽ നിന്നുള്ള കപ്പൽ സർവീസുകൾ റദ്ദാക്കി.ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ ദ്വീപിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസ് സർവീസായ ഹെലികോപ്റ്ററുകളും റദ്ദാക്കി.
കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായി വിതരണം ചെയ്യുന്ന എൻഐഒടി പ്‌ളാന്റ് കടൽക്ഷോഭത്തെ തുടർന്ന് തകരാറിലായതോടെ പൈപ്പ് ജലത്തെ ആശ്രയിക്കുന്നവരുടെ കുടിവെള്ളം മുട്ടും. ജലവിതരണ സംവിധാനം ശരിയാക്കാൻ ഏകദേശം ഒരു മാസമെങ്കിലും വേണമെന്നാണ് വിശദീകരണം.
മിനിക്കോയ്, കൽപ്പേനി ദ്വീപുകളിലാണ് കാറ്റും മഴയും ശക്തമായിട്ടുള്ളത്. കൽപ്പേനിയിൽ അഞ്ച് ബോട്ടുകൾ തകർന്നിട്ടുണ്ട്. എല്ലാ ദ്വീപുകളിൽ നിന്നും മലയാളികൾ ഉൾപ്പെടെയുള്ളവരെ സുരക്ഷിതമായ സ്ഥാനത്തേയ്ക്കു മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കവരത്തി, അഗത്തി, മിനിക്കോയ്, അമേനി, കദ്മത്ത്, ചെത്തിലാത്ത്, ബിത്ര, ആന്ത്രോത്ത്, കൽപ്പേനി, കിൽത്താൻ എന്നിങ്ങനെ പത്ത് ദ്വീപുകളിലും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവിടെയെല്ലാം മലയാളി സാന്നിധ്യമുണ്ട്.
നാവികസേന ലക്ഷദ്വീപിലേക്ക് രണ്ടു കപ്പൽ അയച്ചതായി ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്‌മിറൽ എ ആർ കാർവെ പറഞ്ഞു. കുടിവെള്ളം, വെള്ളം ശുദ്ധീകരിക്കാനുള്ള കിറ്റുകൾ, പുതപ്പുകൾ, മരുന്ന്, ഭക്ഷണസാധനങ്ങൾ എന്നിവയുമായി ഐഎൻഎസ് സുജാത, ഐഎൻഎസ് ശാരദ എന്നീ കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് തിരിച്ചത്.