- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വെസ്‌റ്റേൺ ഓസ്‌ട്രേലിയയിൽ കനത്ത കാറ്റും പേമാരിയും; പെർത്തിലും സമീപപ്രദേശങ്ങളിലും നാശം വിതച്ചുകൊണ്ട് ഓൽവിൻ ചുഴലിക്കാറ്റ്
മെൽബൺ: ട്രോപ്പിക്കൽ ചുഴലിക്കാറ്റായ ഓൽവിൻ കനത്ത നാശനഷ്ടങ്ങൾ വിതച്ചുകൊണ്ട് വെസ്‌റ്റേൺ ഓസ്‌ട്രേലിയയിൽ വീശാൻ തുടങ്ങി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ വരെ വീശിയടിച്ച കാറ്റ് പെർത്തിലും സംസ്ഥാനത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലകളിലും പേമാരിക്ക് കാരണമായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. അഞ്ചു മുതൽ പത്ത് മില്ലിമീറ്റർ വരെയാണ് പെർത്ത് മേഖ
മെൽബൺ: ട്രോപ്പിക്കൽ ചുഴലിക്കാറ്റായ ഓൽവിൻ കനത്ത നാശനഷ്ടങ്ങൾ വിതച്ചുകൊണ്ട് വെസ്‌റ്റേൺ ഓസ്‌ട്രേലിയയിൽ വീശാൻ തുടങ്ങി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ വരെ വീശിയടിച്ച കാറ്റ് പെർത്തിലും സംസ്ഥാനത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലകളിലും പേമാരിക്ക് കാരണമായേക്കുമെന്ന് മുന്നറിയിപ്പുണ്ട്.
അഞ്ചു മുതൽ പത്ത് മില്ലിമീറ്റർ വരെയാണ് പെർത്ത് മേഖലയിൽ മഴയ്ക്കു സാധ്യതയുള്ളത്. അതേസമയം കുറച്ചുകൂടി ശക്തമായിട്ടായിരിക്കും കിഴക്കൻ മേഖലയായ വീറ്റ്‌ബെൽറ്റ് മേഖലയിൽ മഴ പെയ്യുക. കാറ്റഗറി മൂന്നിലേക്ക് മാറിയിട്ടുള്ള ഓൽവിൻ ചുഴലി വെസ്‌റ്റേൺ ഓസ്‌ട്രേലിയയിലെ പിൽബറ, ഗസ്സ്‌കോയിൻ തുടങ്ങിയ മേഖലകളിലും വെള്ളപ്പൊക്കത്തിന് കാരണമായേക്കാം.
തീരമേഖലകളായ കേപ് കുവിയർ മുതൽ ഡെൻഹാം വരെയുള്ള പ്രദേശങ്ങളിൽ എമർജൻസി സർവീസ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എക്‌സ്മൗതത്, കോറൽ ബേ, കാർനാർവൻ തുടങ്ങിയ പ്രദേശങ്ങളിലും ചുഴലി മൂലം കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാർനാർവനിൽ ഒട്ടേറെ വീടുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂരകളും പറന്നു പോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇവിടെ പെയ്ത പേമാരിയെ തുടർന്ന് റോഡുകൾ വെള്ളത്തിൽ മുങ്ങി. കാറ്റിൽ മരങ്ങൾ വീഴുകയും റോഡുകൾ ബ്ലോക്കാകുകയും ചെയ്തിരിക്കുകയാണ്. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനെത്തുടർന്ന് ശുദ്ധ ജല വിതരണവും തടസപ്പെട്ടിരിക്കുകയാണ്. ഈ മേഖലയിൽ അഞ്ഞൂറോളം വീടുകളിൽ വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. ചുഴലി കനത്ത നാശനഷ്ടം വിതച്ച എക്‌സ്മൗത്ത് മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലോക്കൽ എയർപോർട്ടായ ലീയർമന്തും താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.