അബുദാബി : അബുദാബിയിലും വടക്കൻ എമിറേറ്റിലും പാചക വാതക നിരക്ക് കുറച്ചതായി അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ അറിയിച്ചു. 11 കിലോഗ്രാമിന് 45 ദിർഹമാണ് പുതിയ നിരക്ക്. നേരത്തെ ഇത് 52 ദിർഹമായിരുന്നു.

104 ദിർഹമുണ്ടായിരുന്ന 22 കിലോഗ്രാം സിലിണ്ടറിന് ഇനി 90 ദിർഹവും 208 ദിർഹമുണ്ടായിരുന്ന 45 കിലോഗ്രാം പാചകവാതകത്തിന് ഇനി 180 ദിർഹവും നൽകിയാൽ മതി.