- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈറസ് മിസ്ത്രി തെറിച്ചു; ടാറ്റ സൺസിന്റെ ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ നിയമിതനായി; നാലു മാസത്തിനകം പുതിയ ചെയർമാൻ
മുംബൈ: ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തു നിന്നു സൈറസ് മിസ്ത്രിയെ പുറത്താക്കി. രത്തൻ ടാറ്റ വീണ്ടും ചെയർമാൻ സ്ഥാനത്തേക്കു തിരിച്ചെത്തി. നാലു മാസത്തേക്ക് ഇടക്കാല ചെയർമാനായാണ് രത്തൻ ടാറ്റയുടെ തിരിച്ചുവരവ്. നാലു മാസത്തിനകം പുതിയ ചെയർമാനെ തെരഞ്ഞെടുക്കാനായി രത്തൻ ടാറ്റയെ ഉൾപ്പെടുത്തി സെലക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മിസ്ത്രിയെ പുറത്താക്കിയതിന്റെ കാരണം കമ്പനി വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല. മുംബൈയിൽ ചേർന്ന കമ്പനി ബോർഡ് യോഗത്തിനൊടുവിലാണ് 48കാരനായ മിസ്ത്രിയെ മാറ്റാൻ തീരുമാനിച്ചത്. 2011ലാണ് സൈറസ് മിസ്ത്രി രത്തൻ ടാറ്റയുടെ പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ടത്. 2012 ഡിസംബറിൽ രത്തൻ ടാറ്റ ഒഴിഞ്ഞതോടെ ഇദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 2006ലാണ് മിസ്ത്രി കമ്പനിയിലെത്തുന്നത്. ടാറ്റ സൺസിൽ ഏറ്റവും കൂടുതൽ വ്യക്തിഗത ഓഹരിയുള്ള ഷപൂർജി പല്ലോൺജി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എന്ന നിലയിലാണ് മിസ്ത്രി ചെയർമാൻ സ്ഥാനത്തെത്തിയത്. വ്യവസായി പല്ലോൺജി മിസ്ത്രിയുടെ മകനാണ് സൈറസ്. ലണ്ടനിലെ ഇംപീരിയൽ കോളജിൽനിന്നു സിവിൽ എൻജിനീയറിങ്
മുംബൈ: ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തു നിന്നു സൈറസ് മിസ്ത്രിയെ പുറത്താക്കി. രത്തൻ ടാറ്റ വീണ്ടും ചെയർമാൻ സ്ഥാനത്തേക്കു തിരിച്ചെത്തി.
നാലു മാസത്തേക്ക് ഇടക്കാല ചെയർമാനായാണ് രത്തൻ ടാറ്റയുടെ തിരിച്ചുവരവ്. നാലു മാസത്തിനകം പുതിയ ചെയർമാനെ തെരഞ്ഞെടുക്കാനായി രത്തൻ ടാറ്റയെ ഉൾപ്പെടുത്തി സെലക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
മിസ്ത്രിയെ പുറത്താക്കിയതിന്റെ കാരണം കമ്പനി വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല. മുംബൈയിൽ ചേർന്ന കമ്പനി ബോർഡ് യോഗത്തിനൊടുവിലാണ് 48കാരനായ മിസ്ത്രിയെ മാറ്റാൻ തീരുമാനിച്ചത്.
2011ലാണ് സൈറസ് മിസ്ത്രി രത്തൻ ടാറ്റയുടെ പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ടത്. 2012 ഡിസംബറിൽ രത്തൻ ടാറ്റ ഒഴിഞ്ഞതോടെ ഇദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 2006ലാണ് മിസ്ത്രി കമ്പനിയിലെത്തുന്നത്.
ടാറ്റ സൺസിൽ ഏറ്റവും കൂടുതൽ വ്യക്തിഗത ഓഹരിയുള്ള ഷപൂർജി പല്ലോൺജി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എന്ന നിലയിലാണ് മിസ്ത്രി ചെയർമാൻ സ്ഥാനത്തെത്തിയത്. വ്യവസായി പല്ലോൺജി മിസ്ത്രിയുടെ മകനാണ് സൈറസ്. ലണ്ടനിലെ ഇംപീരിയൽ കോളജിൽനിന്നു സിവിൽ എൻജിനീയറിങ് ബിരുദവും ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്നു മാനേജ്‌മെന്റ് ബിരുദവും നേടിയിട്ടുണ്ട്.