- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊഞ്ചിക്കുഴഞ്ഞും ശൃംഗരിച്ചും ലുങ്കിഡാൻസ് ചെയ്തും പേളിമാണിയും ഗോവിന്ദ് പത്മസൂര്യയും; സന്തോഷ് പണ്ഡിറ്റിനെയും സിൽസിലയെയും മറികടക്കുന്ന ദി മോസ്റ്റ് വെറുപ്പിക്കൽ പ്രകടനം; ഡി ഫോർ ഡാൻസിലെ അബദ്ധം മഴവില്ലിന് ദുഷ്പേരാകുമോ?
യൂട്യൂബിൽ വെറുപ്പിച്ച് റെക്കോർഡ് നേടി ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വച്ച് പ്രശസ്തിയിലേക്കുയർന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്. അതിനും മുമ്പ് സിൽസില എന്ന ഗാനം. ഒരുഘട്ടത്തിൽ പ്രേക്ഷകർ അത്തരം കലാസൃഷ്ടികളൊക്കെ കണ്ട് തെറിവിളിച്ച് സമനില തെറ്റിപ്പോകുന്ന അവസ്ഥയിലെത്തിയിരുന്നു. സിൽസില ഉണ്ടാക്കിയ വെറുപ്പിക്കൽ തരംഗം ഒന്ന് വേറെ തന്നെയായിരുന
യൂട്യൂബിൽ വെറുപ്പിച്ച് റെക്കോർഡ് നേടി ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വച്ച് പ്രശസ്തിയിലേക്കുയർന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്. അതിനും മുമ്പ് സിൽസില എന്ന ഗാനം. ഒരുഘട്ടത്തിൽ പ്രേക്ഷകർ അത്തരം കലാസൃഷ്ടികളൊക്കെ കണ്ട് തെറിവിളിച്ച് സമനില തെറ്റിപ്പോകുന്ന അവസ്ഥയിലെത്തിയിരുന്നു. സിൽസില ഉണ്ടാക്കിയ വെറുപ്പിക്കൽ തരംഗം ഒന്ന് വേറെ തന്നെയായിരുന്നു. മലയാളികൾക്ക് അപരിചിതമായ ഡിസ് ലൈക്ക് ബട്ടൺ ഏറ്റവും കൂടുതൽ ആഗ്രഹിച്ചുപോയ നിമിഷങ്ങൾ. സന്തോഷ് പണ്ഡിറ്റാണെങ്കിൽ ചില പ്രേക്ഷകരുടെ തല്ല് പോലും വാങ്ങിക്കൂട്ടി. എന്നാൽ അവരവരുടെ വേദിയിൽ പ്രസിദ്ധി ഏറെ നേടിയെന്നത് വേറെ കാര്യം. പ്രേക്ഷകർ അതിനെ കുപ്രസിദ്ധിയെന്ന് തിരുത്തുമെങ്കിലും. എന്തായാലും ഇവരെയെല്ലാം തോൽപ്പിക്കുന്ന പ്രകടനവുമായി ഇതാ രണ്ടുപേർ നമുക്ക് മുന്നിലെത്തിയിരിക്കുന്നു. അതും മഴവിൽ മനോരമയിലൂടെ.
മഴവിൽ മനോരമയിലെ ജനപ്രിയപരിപാടിയായിരുന്ന ഡിഫോർ ഡാൻസിന്റെ ഫൈനലിനോടനുബന്ധിച്ച് ഒരുക്കിയ പാട്ടാണ് യു ട്യൂബിൽ കയറി മണിക്കൂറുകൾക്കകം തന്നെ മോസ്റ്റ് വെറുപ്പിക്കൽ സോംഗായി മാറിയത്. ഡി ഫോർ ഡാൻസിന്റെ അവതാരകരായ ഗോവിന്ദ് പത്മസൂര്യയും പേളിമാണിയും തമ്മിലുള്ള പ്രകടനങ്ങളാണ് പാട്ടിന്റെ അകമ്പടിയോടെ ചിത്രീകരിച്ചിരിക്കുന്നത്. തേങ്ങാക്കൊല മാങ്ങാക്കൊലയെന്ന പേരിട്ടിരിക്കുന്ന ഈ വീഡിയോ കണ്ടവർ കണ്ടവർ തെറിവിളിക്കുകയാണ്. 24 മണിക്കൂറായപ്പോഴേക്കും ഒന്നേമുക്കാൽ ലക്ഷത്തോളം പേർ വീഡിയോ കണ്ട് തെറിവിളിച്ചുകഴഞ്ഞു.
ഗോവിന്ദ് പത്മസൂര്യയും പേളിമാണിയും ചലച്ചിത്ര അഭിനേതാക്കളാണ് എന്ന പരിഗണന പോലും കൊടുക്കാതുള്ള പ്രതികരണങ്ങളാണ് വീഡിയോയുടെ കീഴെ നോക്കിയാൽ കാണുക. സന്തോഷ് പണ്ഡിറ്റിന് കിട്ടിയതിനേക്കാൾ കടുത്ത തെറികൾ. ഡി ഫോർ ഡാൻസിന്റെ ഫൈനൽ കണ്ട് ആഹ്ലാദിച്ചിരിക്കുന്നവർക്ക് മുന്നിലേക്ക് വെറുപ്പിക്കൽ വിൽപ്പന തന്ത്രവുമായി മഴലിൽ മനോരമ ഈ വീഡിയോ ഇട്ടുകൊടുക്കുമ്പോൾ റിയാലിറ്റിഷോയുടെ അടുത്ത ഘട്ടം ആരംഭിക്കുന്നില്ലേ എന്നാണ് തോന്നിപ്പോവുക. കാരണം പ്രക്ഷകരുടെ വെറുപ്പിന്റെ പ്രകടനം കണ്ടാൽ ഇനി ഈ അവതാരകരുമായി എത്തുന്ന പരിപാടികൾ കണ്ടാൽ തെറിവിളിക്കും എന്ന തോന്നലാണുണ്ടാകുക. എന്തായാലും ഗോവിന്ദ് പത്മസൂര്യയ്ക്കും പേളിമാണിക്കും ആവോളം കിട്ടിക്കഴിഞ്ഞു. റിയാലിറ്റി ഷോയ്ക്കും നൃത്ത നൃത്യങ്ങൾക്കും മനോരമ കൊടുക്കാത്തത്രയും പ്രതിഫലം.
വെറുപ്പിക്കൽസ് ആരംഭം
രണ്ടുപേരുടെയും സ്ഥിരം രീതിയിലുള്ള പ്രകടനവുമായാണ് പാട്ട് ആരംഭിക്കുന്നത്. പേളിമാണിയുടെ വരവ് കണ്ട് വെറുപ്പിക്കൽ പ്രകടിപ്പിച്ച് നിൽക്കുന്ന ഗോവിന്ദ് പത്മസൂര്യ. തുടർന്ന് എന്നാൽ പിന്നെ വെറുപ്പിക്കിൽ തുടങ്ങിക്കോ എന്ന് ആഹ്വാനം ചെയ്യുന്നതോടെ പേളി മാണി തന്റെ പ്രകടനം ആരംഭിക്കുന്നു. പ്രസന്ന മാസ്റ്റർ എന്ന് പേര് വിളിച്ചുകൊണ്ടാണ് പാടിതുടങ്ങുന്നത്. ഡി ഫോർ ഡാൻസിന്റെ തുടക്കം കോമഡിയായി അനുകരിച്ചുകൊണ്ട് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. വെൽക്കം ടുദിസ് ഷോ എന്ന് പറഞ്ഞ് സ്വാഗതം ചെയ്തതിന് ശേഷം എങ്ങനെ വരണമെന്ന് കൂടി വിശദീകരിക്കുന്നു. ചാടിയാടി വാ, വേഷം കെട്ടി വാ, വയറുചാടി വാ തുടങ്ങി പാടിപ്പാടി വെറുപ്പിക്കൽ അപ്പോൾ തന്നെ ആരംഭിക്കുന്നു.
പിന്നെ രണ്ടുപേരും ശൃംഗരിച്ചുകൊണ്ട് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. തേങ്ങാക്കൊല, മാങ്ങാത്തൊലിയെന്ന് പരസ്പര ബന്ധമില്ലാത്തതൊക്കെ വിളിച്ചുപറയുന്നു.തുത്തുരു തുത്തുരു തു, കച്ചറകച്ചറ ക, കലങ്ങിയില്ല എന്നിങ്ങനെയെല്ലാം വിളിച്ചുപറയുന്ന പേളിമാണിയോട് എന്തോന്നെയേട് ഇത് എന്ന് ഗോവിന്ദ് പത്മസൂര്യ ചോദിക്കുന്നു.
പ്രിയാമണിയുടെ നെഞ്ചുക്കുള്ളെ ആണി
പിന്നീട് ഷോയിൽ മാർക്കിടുന്നതിനെ കളിയാക്കലാണ്. പത്തിൽ എത്ര മാർക്കാണ് ഇടുന്നത് എന്ന് ചോദിച്ച് പ്രതീക്ഷയോടെ നിൽക്കുമ്പോൾ ഒമ്പതും എട്ടുമെല്ലാം വെറുതെയങ്ങ് വിളിച്ചുപറയുന്ന ജഡ്ജസിനെ കളിയാക്കൽ. മാർക്കിട്ടവരോട് അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ താനാരുവാ എന്ന് പേളിമാണി തിരിച്ചുചോദിക്കുന്നു. ഇതെല്ലാം അനുഭവിച്ച് കിളിപോയ ഗോവിന്ദ് പത്മസൂര്യയുടെ പ്രകനം കണ്ട് ഇമോഷണൽ ആക്കല്ലേടാ എന്നായി പേളിമാണി.
പിന്നാലെ പ്രശസ്തമായ ചില സിനിമാ ഡയലോഗുകൾ കൂടി തോന്നിയപോലെ വിളിച്ചുപറഞ്ഞ് പലതും കളിച്ചുനടക്കുകയാണ്. പടച്ചോനെ കാത്തോളണേ എന്നും അവർ യാഥാർഥ്യബോധത്തോടെ വിളിച്ചുപറയുന്നു. പ്രിയാമണിക്കിട്ട് അവസാനത്തെ ആണി കൂടി രണ്ടുപേരും പിന്നീട് അടിക്കുന്നു. കഴുത്തുക്കുള്ളേ ആണി, നെഞ്ചിക്കുള്ളെ ആണി, പ്രിയാമണി പ്രിയാമണി എന്ന് പാടിപ്പാടി പ്രിയാമണിയെ മാത്രമല്ല, നാട്ടുകാരെയും വെറുപ്പിക്കുന്നു. വീഡിയോയുടെ അവസാനം പേളി മാണി ലുങ്കിയുടുത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. ലുങ്കിഡാൻസ് മോഡലിലുള്ള ചുവടുകളാണെങ്കിലും പാട്ട് ഈ വെറുപ്പിക്കിൽ പാട്ട് തന്നെ. അവസാനം എല്ലാം ഒരു തേങ്ങാക്കൊലയാണെന്ന് പേളിമാണി ലുങ്കിഡാൻസിലൂടെ വ്യക്തമാക്കുന്നതോടെ പ്രേക്ഷകരുടെ സകല പിടിയും വിട്ടുപോകും.
യു ട്യൂബ് തെറികൾ
വീഡിയോ കണ്ട് തെറിവിളിച്ചവരെ കണ്ട് സഹതപിക്കാനേ ഓരോരുത്തർക്കും കഴിയൂ. ഈ വീഡിയോ മുഴുവൻ കാണമെങ്കിൽ അത്രയ്ക്ക് ക്ഷമ വേണമെന്ന മട്ടിലാണ് കമന്റുകളിൽ ഉള്ള പ്രതികരണം. പറയാൻ കൊള്ളാത്ത കമന്റുകളിലൂടെ ചിലരൊക്കെ ഇരുവരെയും വരവേറ്റപ്പോൾ മാന്യമായി തെറിവിളിച്ചവരും ഉണ്ട്. തൊലിച്ച വീഡിയോ അയച്ചുകൊടുത്ത കൂട്ടുകാരെ തെറിവിളിച്ചരും നാട്ടിൽ പണിക്ക് വരുന്ന ബംഗാളികളുടെ മുഖത്ത് ഇനിയെങ്ങനെ നോക്കും എന്ന് ആകുലപ്പെട്ടവരും രണ്ടുപേരെയും തല്ലിക്കൊന്ന് ജയിലിൽ പോകാൻ ആലോചിച്ചവരും യു ട്യൂബിന് റിപ്പോർട്ട് ചെയ്ത് വീഡിയോ ഡിലീറ്റ് ചെയ്യിക്കാൻ ആലോചിച്ചവരും നേരത്തെ തെറിവിളിച്ച സന്തോഷ് പണ്ഡിറ്റിനോട് മാപ്പ് ചോദിക്കുന്നവരും തുടങ്ങി രോഷപ്രകടനക്കാരുടെ നിര അവസാനിക്കുന്നില്ല. ഒരു പക്ഷേ സമീപകാലത്തൊന്നും മലയാളം വീഡിയോകൾക്ക് കിട്ടാത്ത ഡിസ് ലൈക്കുകളുമായി ഗോവിന്ദ് പത്മസൂര്യയും പേളിമാണിയും മുന്നേറുകയാണ് എന്ന് ഉറപ്പിച്ചുപറയാം.