- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശത്തിരമാല തീർത്ത ഡി 4 ഡാൻസ് നാലാം സീസൺ അവസാനിച്ചു; ഇത്തവണ ജേതാവായത് ഏഴാം ക്ലാസുകാരൻ സൂര്യ ശ്രീജിത്; താരപ്പകിട്ടാൽ സമ്പന്നമായ ഗ്രാൻഡ് ഫിനാലെയിൽ വൈഗ സിനോവും സജിൻ ബാബുവും രണ്ടും മൂന്നും സ്ഥാനങ്ങളിൽ
കൊച്ചി: മഴവിൽ മനോരമ ടിവി ചാനലിലെ ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോയായ ഡി 4 ഡാൻസ് നാലാം സീസണിൽ തിരുവനന്തപുരം സ്വദേശി സൂര്യ ശ്രീജിത് ജേതാവ്. ചോറ്റാനിക്കര സ്വദേശി വൈഗ സിനോവ് രണ്ടാം സ്ഥാനവും അരുവിക്കര സ്വദേശി സജിൻ ബാബു മൂന്നാം സ്ഥാനവും തിരുവില്വാമല സ്വദേശി സാനിയ ഷക്കീർ നാലാം സ്ഥാനവും നേടി. ഡി 4 ഡാൻസ് നൃത്തവേദിയുടെ ആദ്യ മൂന്നു സീസണുകളിൽ ഉദിച്ചുയർന്ന നർത്തകരുടെ പ്രകടനങ്ങളും താരപ്പകിട്ടും സമ്പന്നമാക്കിയ ഗ്രാൻഡ് ഫിനാലെക്കൊടുവിൽ തെന്നിന്ത്യൻ താരം മധുബാലയാണ് വിജയികളെ പ്രഖ്യാപിച്ചത്. ജേതാവിന് 25 ലക്ഷവും രണ്ടാം സ്ഥാനത്തിനു 10 ലക്ഷം രൂപയുമാണു സമ്മാനം. മൂന്നും നാലും സ്ഥാനക്കാർക്ക് അഞ്ച്, ഒരു ലക്ഷം വീതം സമ്മാനമായി ലഭിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണു സീസണിലെ വിജയിയായ സൂര്യ. പൗഡിക്കോണം മിഥിലയിൽ നൃത്ത സംവിധായകനായ ശ്രീജിത് ശിവാനന്ദന്റെയും ലിതിയുടെയും മകനാണ്. ചോറ്റാനിക്കര തുണ്ടംപറമ്പിൽ പി.ആർ. സിനോവിന്റെയും വിജയലക്ഷ്മിയുടെയും മകളാണു വൈഗ. തൃപ്പൂണിത്തുറ സെന്റ് ജോസഫ്‌സ് സിജ
കൊച്ചി: മഴവിൽ മനോരമ ടിവി ചാനലിലെ ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോയായ ഡി 4 ഡാൻസ് നാലാം സീസണിൽ തിരുവനന്തപുരം സ്വദേശി സൂര്യ ശ്രീജിത് ജേതാവ്. ചോറ്റാനിക്കര സ്വദേശി വൈഗ സിനോവ് രണ്ടാം സ്ഥാനവും അരുവിക്കര സ്വദേശി സജിൻ ബാബു മൂന്നാം സ്ഥാനവും തിരുവില്വാമല സ്വദേശി സാനിയ ഷക്കീർ നാലാം സ്ഥാനവും നേടി. ഡി 4 ഡാൻസ് നൃത്തവേദിയുടെ ആദ്യ മൂന്നു സീസണുകളിൽ ഉദിച്ചുയർന്ന നർത്തകരുടെ പ്രകടനങ്ങളും താരപ്പകിട്ടും സമ്പന്നമാക്കിയ ഗ്രാൻഡ് ഫിനാലെക്കൊടുവിൽ തെന്നിന്ത്യൻ താരം മധുബാലയാണ് വിജയികളെ പ്രഖ്യാപിച്ചത്. ജേതാവിന് 25 ലക്ഷവും രണ്ടാം സ്ഥാനത്തിനു 10 ലക്ഷം രൂപയുമാണു സമ്മാനം. മൂന്നും നാലും സ്ഥാനക്കാർക്ക് അഞ്ച്, ഒരു ലക്ഷം വീതം സമ്മാനമായി ലഭിച്ചു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണു സീസണിലെ വിജയിയായ സൂര്യ. പൗഡിക്കോണം മിഥിലയിൽ നൃത്ത സംവിധായകനായ ശ്രീജിത് ശിവാനന്ദന്റെയും ലിതിയുടെയും മകനാണ്. ചോറ്റാനിക്കര തുണ്ടംപറമ്പിൽ പി.ആർ. സിനോവിന്റെയും വിജയലക്ഷ്മിയുടെയും മകളാണു വൈഗ. തൃപ്പൂണിത്തുറ സെന്റ് ജോസഫ്‌സ് സിജി യുപിഎസ് നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
സിനിമാ താരങ്ങളായ പ്രിയാമണി, മംമ്ത മോഹൻദാസ്, നൃത്തസംവിധായകരായ പ്രസന്ന, നീരവ് ബവ്ലെച എന്നിവരായിരുന്നു വിധികർത്താക്കൾ. ബിസ്മി ഗ്രൂപ് മാനേജിങ് ഡയറക്ടർ വി. അജ്മൽ, ക്യൂ സെവൻ തിന്നർ മാനേജിങ് ഡയറക്ടർ പോൾ ഏബ്രഹാം, ഈസ്റ്റേൺ ഗ്രൂപ് ജനറൽ മാനേജർ (സെയിൽസ്) ലൗലി ബേബി, സീനിയർ മാനേജർ (സെയിൽസ്) സജി വർഗീസ്, ഓപ്പോ കേരള സിഇഒ സൈമൺ ലിയാങ്, ഐ ആൻഡ് യു ഐസ്‌ക്രീംസ് സീനിയർ സെയിൽസ് മാനേജർ ബിജു കുര്യാക്കോസ്, കജാരിയ ടൈൽസ് ഡിജിഎം (മാർക്കറ്റിങ്) ബാബു മേനോൻ, വീഡ മാർക്കറ്റിങ് മാനേജർ നിതിൻ രാജഗോപാൽ എന്നിവർ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.