- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിയിൽ ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചു; ജീവനക്കാർക്ക് ലഭിക്കുക മൂന്ന് ഗഡുക്കളായി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചു. 2016 മുതലുള്ള ഡിഎ കുടിശ്ശികയാണ് സർക്കാർ അനുവദിച്ചത്. ജീവനക്കാർക്ക് മൂന്നും പെൻഷൻകാർക്ക് രണ്ടും ഗഡുക്കളായാണ് കുടിശ്ശിക ലഭിക്കുക. ശബളപരിഷ്കരണം നടപ്പാക്കണം എന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം ഒരു വിഭാഗം ജീവനക്കാർ 24 മണിക്കൂർ പണിമുടക്ക് നടത്തിയിരുന്നു. ഏപ്രിൽ ഒന്നുമുതൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കുന്ന വിധത്തിൽ ഉത്തരവിറക്കണമെന്നതായിരുന്നു നേതാക്കളുടെ മുഖ്യ ആവശ്യം.
Next Story