- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലം മാറി ..ന്യൂജൻ വന്നു...കഥ മാറി; അച്ഛനെ മകൻ തിരുത്തുന്നത് ഇത് രണ്ടാം വട്ടം; അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി സർക്കാർ പൗരാവകാശങ്ങൾക്ക് കൂച്ചുവിലങ്ങിട്ടതിനെ ശരിവച്ച വിധി ആദ്യം തിരുത്തി; സ്ത്രീ ഭർത്താവിന്റെ സ്വത്തല്ലെന്ന് വിധിച്ച് ഒന്നരനൂറ്റാണ്ട് പഴക്കമുള്ള 497 ാം വകുപ്പ് റദ്ദാക്കിയ ഭരണഘടനാബഞ്ചിലിരുന്നുകൊണ്ട് രണ്ടാം വട്ടവും; സുപ്രീം കോടതി ചരിത്രപ്രധാന വിധി പുറപ്പെടുവിച്ചപ്പോൾ ജൂനിയർ ജസ്റ്റിസ് ചന്ദ്രചൂഡ് സീനിയർ ജസ്റ്റിസ് ചന്ദ്രചൂഡിനെ തിരുത്തിയത് ഇങ്ങനെ
ന്യൂഡൽഹി: വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് വിലിയിരുത്തി 158 വർഷം പഴക്കമുള്ള ഐപിസി സെക്ഷൻ 497 ാണ് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഇന്ന് റദ്ദാക്കിയത്. സെക്ഷൻ 497 ന്റെ ചരിത്രം പരിശോധിക്കുമ്പോൾ കൗതുകകരമായ ഒരുവശം കൂടിയുണ്ട്. ഈ വകുപ്പ് ആദ്യം ശരി വച്ചത് അച്ഛനും തിരുത്തിയത് മകനും.വിവാഹേതര ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഐപിസി സെക്ഷൻ 497, സിആർപിസി 198(2) എന്നീ വകുപ്പുകളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഐകകണ്‌ഠ്യേന റദ്ദാക്കിയത്. 'സ്ത്രീയുടെ അഭിമാനത്തെയും വ്യക്തിത്വത്തെയും തകർക്കുകയും സ്ത്രീകളെ ഭർത്താവിന്റെ സ്വകാര്യസ്വത്തായി കണക്കാക്കുകയും ചെയ്യുന്നു. വിവാഹത്തിനുശേഷം തന്റെ ലൈംഗിക സ്വാതന്ത്ര്യം സ്ത്രീ ഭർത്താവിന് അടിയറവു വയ്‌ക്കേണ്ട കാര്യമില്ല. മറ്റാരെങ്കിലുമായുള്ള വിവാഹബന്ധത്തിന് സ്ത്രീകൾക്കു തടസ്സമില്ല', ഇങ്ങനെയാണ് അഞ്ചംഗ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചത്. വിവാഹേതര ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന 497ാ ംവകുപ്പ് ഭരണഘടനാപരമാ

ന്യൂഡൽഹി: വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് വിലിയിരുത്തി 158 വർഷം പഴക്കമുള്ള ഐപിസി സെക്ഷൻ 497 ാണ് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഇന്ന് റദ്ദാക്കിയത്. സെക്ഷൻ 497 ന്റെ ചരിത്രം പരിശോധിക്കുമ്പോൾ കൗതുകകരമായ ഒരുവശം കൂടിയുണ്ട്. ഈ വകുപ്പ് ആദ്യം ശരി വച്ചത് അച്ഛനും തിരുത്തിയത് മകനും.വിവാഹേതര ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഐപിസി സെക്ഷൻ 497, സിആർപിസി 198(2) എന്നീ വകുപ്പുകളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഐകകണ്‌ഠ്യേന റദ്ദാക്കിയത്. 'സ്ത്രീയുടെ അഭിമാനത്തെയും വ്യക്തിത്വത്തെയും തകർക്കുകയും സ്ത്രീകളെ ഭർത്താവിന്റെ സ്വകാര്യസ്വത്തായി കണക്കാക്കുകയും ചെയ്യുന്നു. വിവാഹത്തിനുശേഷം തന്റെ ലൈംഗിക സ്വാതന്ത്ര്യം സ്ത്രീ ഭർത്താവിന് അടിയറവു വയ്‌ക്കേണ്ട കാര്യമില്ല. മറ്റാരെങ്കിലുമായുള്ള വിവാഹബന്ധത്തിന് സ്ത്രീകൾക്കു തടസ്സമില്ല', ഇങ്ങനെയാണ് അഞ്ചംഗ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചത്.
വിവാഹേതര ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന 497ാ ംവകുപ്പ് ഭരണഘടനാപരമായി സാധുവാണെന്ന് വിധിച്ച ബഞ്ചിൽ ഡി.വൈ.ചന്ദ്രചൂഡിന്റെ പിതാവ് വൈ.വി.ചന്ദ്രചൂഡുമുണ്ടായിരുന്നു. 1985ൽ ഡി.വൈ.ചന്ദ്രചൂഡിന്റെ പിതാവിന്റെ നിരീക്ഷണങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. മറ്റൊരു പുരുഷനുമായി തന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് നൽകിയ ഹർജിയിലായിരുന്നു വാദമുഖങ്ങൾ ഉയർന്നത്. ലിംഗവിവേചനത്തിന്റെ ഉത്തമഉദാഹരണമാണ് ഈ വകുപ്പെന്നായിരുന്നു അന്ന് കോടതിയിൽ സ്ത്രീ വാദിച്ചത്. എന്നാൽ, ജസ്റ്റിസ് ചന്ദ്രചൂഡ് സീനിയറിന്റെ നിരീക്ഷണം ഇങ്ങനെയായിരുന്നു: ' പൊതുവെ അംഗീകരിച്ചിരിക്കുന്ന കാര്യം, വിവാഹേതര ബന്ധങ്ങളിൽ സ്ത്രീയല്ല പുരുഷനാണ് പ്രലോഭിപ്പിക്കുന്നതെന്നാണ്. വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമാക്കുന്നതിലൂടെ വിവാഹങ്ങളുടെ സ്ഥിരത ഉറപ്പാക്കാൻ കഴിയും'
എന്നാൽ, സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന വിധിയാണ് ചന്ദ്രചൂഡ് ജൂനിയർ അംഗമായ ബഞ്ച് വ്യാഴാഴ്ച പുറപ്പെടുവിച്ചത്. ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉറപ്പു നൽകുന്നു. ലൈംഗികബന്ധത്തിന് സ്ത്രീയ്ക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തിന് അർഹമായ ബഹുമാനം ഉറപ്പു വരുത്തണം. അതിനെ വിവാഹത്തിലൂടെ ഹനിക്കാനാവില്ല. സമൂഹത്തിന്റെ താൽപര്യത്തിനനുസരിച്ച് ചിന്തിക്കാനും ജീവിക്കാനും സ്ത്രീയോട് ആവശ്യപ്പെടാനാവില്ലെന്നും സ്ത്രീ ഭർത്താവിന്റെ സ്വത്തല്ലെന്നും കോടതി പറഞ്ഞു.വിവാഹത്തിന് ശേഷം തന്റെ ലൈംഗിക സ്വാതന്ത്ര്യം സ്ത്രീ ഭർത്താവിന് അടിയറവ് വയ്‌ക്കേണ്ടതില്ലെന്നാണ് ചന്ദ്രചൂഡ് ജൂനിയറിന്റെ നിരീക്ഷണം.
ഇതുരണ്ടാം വട്ടാമാണ് അച്ഛന്റെ വിധിന്യായം മകൻ തിരുത്തുന്നത്. സ്വകാര്യതയുമായി ബന്ധപ്പെട്ട് ചന്ദ്രചൂഡ് സീനിയർ പുറപ്പെടുവിച്ച വിധിയാണ് കഴിഞ്ഞ വർഷം ചന്ദ്രചൂഡ് ജൂനിയർ തിരുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സർക്കാർ പൗരന്മാരുടെ മൗലികാവകാശങ്ങൾ റദ്ദാക്കിയപ്പോൾ, ചന്ദ്രചൂഡ് സീനിയർ അടങ്ങിയ അഞ്ചംഗ ഭരണഘടനാ ബഞ്ച് അത് ശരി വച്ചിരുന്നു. സ്വകാര്യത പൗരന്മാരുടെ മൗലികാവകാശതത്തിൽ പെടുന്നതല്ലെന്നായിരുന്നു വിധിന്യായം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചന്ദ്രചൂഡ് ജൂനിയർ ഇങ്ങനെ കുറിച്ചു; ' ജബൽപൂർ കേസിൽ നാലു ജഡ്ജിമാരുടെ വിധിന്യായങ്ങൾ അപാകത നിറഞ്ഞതാണ്. ജീവിതവും വ്യക്തി സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളിൽ നിന്ന് മാറ്റി നിർത്താവുന്നവയല്ല. ഒരു പരിഷ്‌കൃത സമൂഹത്തിനും ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും നേരേയുള്ള കടന്നുകയറ്റം വച്ചുപൊറുപ്പിക്കാനാവില്ല'.
ഏറ്റവുമൊടുവിൽ സെക്ഷൻ 497 റദ്ദാക്കിയ ബഞ്ചിൽ പ്രത്യേക അഭിപ്രായം രേഖപ്പെടുത്തിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദ്യം ചെയ്യുന്നത് പിതൃദായക്രമത്തെ തന്നെയാണ്. വിവാഹശേഷം സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യം ഭർത്താവിന് പണയപ്പെടുത്തണമെന്ന വാദമാണ് അദ്ദേഹം പൂർണമായി തള്ളിയത്. സൗമിത്രി വിഷ്ണു vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, ചന്ദ്രചൂഡ് സീനിയർ ഭയപ്പെട്ടതാകട്ടെ വകുപ്പ് റദ്ദാക്കിയാൽ സമൂഹത്തിൽ അവിഹിതബന്ധങ്ങൾ ഏറുമെന്നും. കാലം മാറി, പുതിയ തലമുറ വന്നു. നിരീക്ഷണങ്ങളും. ഒപ്പം യാഥാസ്ഥിതിക നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന പഴയവിധിന്യായങ്ങളും തിരുത്തപ്പെടുന്നു.

