- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാൻഡിനോംഗ് ആർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ചിത്രരചനാ മാജിക് ടിപ്സ് സംഘടിപ്പിച്ചു
മെൽബൺ: ഡാൻഡിനോംഗ് ആർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊച്ചു കുട്ടികൾക്കായി പെയിന്റിംഗിനും ഡ്രോയിംഗിനുമായി ക്ലാസ്സുകൾ നടത്തി. ചിത്രരചനയുടെ ബാലപാഠമായ എങ്ങനെ വരയ്ക്കാം എന്ന് കൊച്ചു കുട്ടികളെ വരച്ചു കാണിക്കുന്ന മാജിക് ടിപ്‌സാണ് സാൽവേഷൻ ആർമി ഹാളിൽ നടന്നത്. വര കൊണ്ട് ഓസ്‌ട്രേലിയായിൽ പ്രശസ്തനായ സേതുനാഥ് പ്രഭാകർ കുട്ടികൾക്കായി ചിത്രരചന വരച്ച് ക്ലാസ്സെടുത്തു. സദസ്സിൽ മാതാപിതാക്കളും കുട്ടികളും അടക്കം ധാരാളം പേർ പങ്കെടുത്തു. അഞ്ചു വയസ്സു മുതൽ 15 വയസ്സുവരെയുള്ളവരെയാണ് DAC സൗജന്യമായി ചിത്രരചന പഠിപ്പിക്കുവാൻ സജ്ജമായത്. ചടങ്ങിൽ സാംസ്‌കാരിക സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖരായ ഡോ.ഷാജി വർഗ്ഗീസ്, ജോസ് .M. ജോർജ്, തോമസ് വാതപ്പള്ളി, അജി പുനലൂർ, സേതുനാഥ് പ്രഭാകർ, എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് വരയുടെ അനുഭവങ്ങൾ ഭാവന പൂരിതമാക്കിയ സേതുനാഥിന് പ്രമുഖ മാദ്ധ്യമപ്രവർത്തകൻ CC ന്യൂസിന്റെ ചീഫ് എഡിറ്റർ ജോസ്.m, ജോർജ് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങുകൾക്ക് DAC - പെയിന്റിങ് കോ- ഓർഡിനേറ്റർമാരായ ശശി മങ്ങാട്ട്, ജോൺ ദേവസ്യാ എന്ന
മെൽബൺ: ഡാൻഡിനോംഗ് ആർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊച്ചു കുട്ടികൾക്കായി പെയിന്റിംഗിനും ഡ്രോയിംഗിനുമായി ക്ലാസ്സുകൾ നടത്തി. ചിത്രരചനയുടെ ബാലപാഠമായ എങ്ങനെ വരയ്ക്കാം എന്ന് കൊച്ചു കുട്ടികളെ വരച്ചു കാണിക്കുന്ന മാജിക് ടിപ്‌സാണ് സാൽവേഷൻ ആർമി ഹാളിൽ നടന്നത്. വര കൊണ്ട് ഓസ്‌ട്രേലിയായിൽ പ്രശസ്തനായ സേതുനാഥ് പ്രഭാകർ കുട്ടികൾക്കായി ചിത്രരചന വരച്ച് ക്ലാസ്സെടുത്തു. സദസ്സിൽ മാതാപിതാക്കളും കുട്ടികളും അടക്കം ധാരാളം പേർ പങ്കെടുത്തു. അഞ്ചു വയസ്സു മുതൽ 15 വയസ്സുവരെയുള്ളവരെയാണ് DAC സൗജന്യമായി ചിത്രരചന പഠിപ്പിക്കുവാൻ സജ്ജമായത്. ചടങ്ങിൽ സാംസ്‌കാരിക സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖരായ ഡോ.ഷാജി വർഗ്ഗീസ്, ജോസ് .M. ജോർജ്, തോമസ് വാതപ്പള്ളി, അജി പുനലൂർ, സേതുനാഥ് പ്രഭാകർ, എന്നിവർ സംസാരിച്ചു.
കുട്ടികൾക്ക് വരയുടെ അനുഭവങ്ങൾ ഭാവന പൂരിതമാക്കിയ സേതുനാഥിന് പ്രമുഖ മാദ്ധ്യമപ്രവർത്തകൻ CC ന്യൂസിന്റെ ചീഫ് എഡിറ്റർ ജോസ്.m, ജോർജ് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങുകൾക്ക് DAC - പെയിന്റിങ് കോ- ഓർഡിനേറ്റർമാരായ ശശി മങ്ങാട്ട്, ജോൺ ദേവസ്യാ എന്നിവർ നേതൃത്വം നൽകി.