- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മക്കളുടെ ടോയ്‌ലറ്റ് ട്രെയിനിങ് ശരിയായില്ല; കലിമൂത്ത പിതാവിന്റെ മർദനത്താൽ മൂന്നു വയസുകാരൻ മരിച്ചു; രണ്ടു വയസുകാരന് പൊള്ളലേറ്റു; കൊലപാതക കുറ്റത്തിന് ഹൂസ്റ്റൺ നിവാസി ജയിലിൽ
ഹൂസ്റ്റൺ: മക്കൾ ടോയ്‌ലറ്റ് ട്രെയിനിങ് നേടാത്തതിൽ കലിമൂത്ത പിതാവിന്റെ മർദനത്താൽ മൂന്നു വയസുകാരൻ മരിക്കുകയും രണ്ടുവയസുകാരന് പൊള്ളലേൽക്കുകയും ചെയ്തു. സൗത്ത് ഈസ്റ്റ് ഹൂസ്റ്റണിലെ അന്തോണി ട്രേക്ക്മൻ പവലിനെതിരേ കൊലപാതക്കുറ്റത്തിന് പൊലീസ് കേസ് ചാർജ് ചെയ്തു. പവലിന്റെ മക്കളായ മൂന്നു വയസുകാരൻ ട്രിസ്റ്റാൻ പവലാണ് പിതാവിന്റെ ക്രൂരമർദനം
ഹൂസ്റ്റൺ: മക്കൾ ടോയ്‌ലറ്റ് ട്രെയിനിങ് നേടാത്തതിൽ കലിമൂത്ത പിതാവിന്റെ മർദനത്താൽ മൂന്നു വയസുകാരൻ മരിക്കുകയും രണ്ടുവയസുകാരന് പൊള്ളലേൽക്കുകയും ചെയ്തു. സൗത്ത് ഈസ്റ്റ് ഹൂസ്റ്റണിലെ അന്തോണി ട്രേക്ക്മൻ പവലിനെതിരേ കൊലപാതക്കുറ്റത്തിന് പൊലീസ് കേസ് ചാർജ് ചെയ്തു.
പവലിന്റെ മക്കളായ മൂന്നു വയസുകാരൻ ട്രിസ്റ്റാൻ പവലാണ് പിതാവിന്റെ ക്രൂരമർദനം മൂലം മരിച്ചത്. കഴിഞ്ഞ മദേഴ്‌സ് ഡേയിൽ പവൽ കുട്ടികളുടെ അമ്മ ജേഡ് ട്യൂക്ക്‌സിന്റെ പക്കൽ നിന്ന് ഇരുവരേയും ഹൂസ്റ്റണിലുള്ള സഹോദരിയുടെ അപ്പാർട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കുട്ടികൾ കൂടെ താമസിച്ച സമയം അവർ ശരിയായ രീതിയിൽ ടോയ്‌ലറ്റ് പരിശീലനം നേടിയിട്ടില്ലാത്തതിൽ കുപിതനായ പവൽ ഇരുവരേയും ബെൽറ്റു കൊണ്ടും മറ്റും മർദിച്ചതായി സഹോദരിയോട് പറഞ്ഞതായി വ്യക്തമായിട്ടുണ്ട്.
തുടർന്ന കഴിഞ്ഞാഴ്ച ഒരു ദിവസം ബാത്ത്‌റൂമിൽ വച്ച് ട്രിസ്റ്റാനെ പവൽ ശക്തിയായി അടിച്ചതിനെ തുടർന്ന് കുട്ടി തറയിൽ തലയിടിച്ച് വീഴുകയായിരുന്നു. പിറ്റേന്ന് രാവിലെ ഉണർന്ന കുട്ടിക്ക് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആംബുലൻസിൽ ടെക്‌സാസ് ചിൽഡ്രൻസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തലയ്‌ക്കേറ്റ മാരകമായ ക്ഷതം മൂലം മരിക്കുകയായിരുന്നു. അതേസമയം ആശുപത്രിയിൽ എത്തിയ സമയത്ത് കൂടെയുണ്ടായിരുന്ന രണ്ടു വയസുകാരന് ശരീരമാകെ പൊള്ളലേറ്റ പാടുകൾ ഉള്ളതായി ഒരു ഓഫീസർ കണ്ടെത്തി. ട്രിസ്റ്റാനെ മർദിക്കുക മാത്രമല്ല, രണ്ടുവയസുകാരനെ ചൂടുവെള്ളം ഒഴിച്ച് പവൽ പൊള്ളലേല്പിച്ചതായും പ്രോസിക്യൂട്ടർ കോടതിയിൽ വെളിപ്പെടുത്തി.
ട്രിസ്റ്റാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നു പറഞ്ഞാൽ പവൽ ജേഡ് ട്യൂക്ക്‌സിനെ വിളിച്ചുവരുത്തിയത്. പൊള്ളലേറ്റ രണ്ടുവയസുകാരൻ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.
പിതാവിന്റെ മർദനം മൂലം കുട്ടി മരിച്ചതിനാൽ പവലിനെതിരേ കൊലപാതകത്തിനാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ വധശിക്ഷ വരെ ഇയാൾക്ക് ലഭിച്ചേക്കാം.