- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ട്രിക്ക് ഓർ ട്രീറ്റിൽ എട്ടുവയസുകാരിയുടെ കാൻഡി ബാഗിൽ ലഭിച്ചത് അപകടകാരിയായ മയക്കുമരുന്ന്; ഇങ്ങനേയും ചില ഹാലോവീൻ അബദ്ധങ്ങൾ
കാലിഫോർണിയ: ഹാലോവീൻ ആഘോഷത്തിനിടെ ട്രിക്ക് ഓർ ട്രീറ്റുമായി വീടുകളിൽ ചെന്ന എട്ടുവയസുകാരിക്ക് കാൻഡി ബാഗിൽ ആരോ എറിഞ്ഞുകൊടുത്തത് അപകടകാരിയായ ലഹരി വസ്തു. മെത്താംഫെറ്റമീൻ എന്ന ലഹരിവസ്തുവാണ് ഹെർക്കുലീസിലെ പ്രൊമനേഡ് മേഖലയിലെ എട്ടുവയസുകാരിക്ക് ഹാലോവീൻ സമ്മാനമായി ലഭിച്ചത്. അതേസമയം ഹാലോവീൻ ആഘോഷത്തിനിടെ ഇത്തരത്തിലൊരു സമ്മാനം കൊടുത്ത
കാലിഫോർണിയ: ഹാലോവീൻ ആഘോഷത്തിനിടെ ട്രിക്ക് ഓർ ട്രീറ്റുമായി വീടുകളിൽ ചെന്ന എട്ടുവയസുകാരിക്ക് കാൻഡി ബാഗിൽ ആരോ എറിഞ്ഞുകൊടുത്തത് അപകടകാരിയായ ലഹരി വസ്തു. മെത്താംഫെറ്റമീൻ എന്ന ലഹരിവസ്തുവാണ് ഹെർക്കുലീസിലെ പ്രൊമനേഡ് മേഖലയിലെ എട്ടുവയസുകാരിക്ക് ഹാലോവീൻ സമ്മാനമായി ലഭിച്ചത്. അതേസമയം ഹാലോവീൻ ആഘോഷത്തിനിടെ ഇത്തരത്തിലൊരു സമ്മാനം കൊടുത്തത് പെൺകുട്ടിയുടെ വീട്ടുകാരടക്കം അയൽവാസികളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്.
മിഠായിക്കു പകരം ആരെങ്കിലും തമാശയ്ക്കു വേണ്ടി മെത്ത് നൽകിയാവാം എന്നു തന്നെയാണ് കരുതുന്നതെങ്കിലും ഇതു ചെയ്തത് അല്പം കടന്ന കൈയായി പോയി എന്നു തന്നെയാണ് നിവാസികൾ പറയുന്നത്. കുട്ടിയുടെ പിതാവാണ് പിങ്ക് നിറത്തിനുള്ള കവർ ബാഗിൽ കണ്ടെത്തുന്നത്. മിഠായിക്കു വേണ്ടി കാൻഡി ബാഗ് പരിശോധിച്ച പിതാവിന് ചെറിയൊരു പ്ലാസ്റ്റിക് കവറാണ് ലഭിച്ചത്. ഇക്കാര്യം പൊലീസിൽ അറിയിക്കുകയും പൊലീസെത്തി വസ്തു മെത്താംഫെറ്റാമിൻ ആണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.
തീരെ കുറഞ്ഞ അളവിലാണ് മെത്ത് കവറിലുണ്ടായിരുന്നെങ്കിലും മയക്കുമരുന്ന് കൈവശം വച്ചതിന് കേസെടുക്കാവുന്ന തരത്തിലാണ് ഇതെന്ന് ഹെർക്കുലീസ് പൊലീസ് ഡിപ്പാർമെന്റ് സർജന്റ് ഇസ്ര ടെഫെസ്സെ വ്യക്തമാക്കി. കുട്ടിയുടെ ഹാലോവീൻ ബാഗിൽ അബദ്ധത്തിൽ വന്നുപെട്ടതാണോ അതോ ആരെങ്കിലും മനപ്പൂർവം ഇട്ടുകൊടുത്തതാണോ ഇതെന്ന് പൊലീസിന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഏറെപ്പേർ കൈകാര്യം ചെയ്തതിനാൽ ഫിംഗർപ്രിന്റ് പരിശോധന സാധ്യമല്ലെന്നും പൊലീസ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കുട്ടികളുടെ കാൻഡി ബാഗുകൾ മാതാപിതാക്കൾ ശ്രദ്ധയോടെ നോക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.