- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൺലൈൻ പഠനത്തിന് ലഭിച്ചത് അച്ഛന്റെ ഫോൺ; പ്ലസ്ടു വിദ്യാർത്ഥിനി കണ്ടത് അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള അശ്ലീല വീഡിയോയും
മാണ്ഡ്യ: ഓൺലൈൻ പഠനത്തിനായി മകൾക്ക് ഫോൺ നൽകിയ പിതാവിന് കിട്ടിയത് മുട്ടൻ പണി. മകൾ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള ലൈംഗിക വേഴ്ച്ചയുടെ വീഡിയകൾ. പെൺകുട്ടി ഇത് അമ്മയെ കാണിച്ചതോടെ വിവാഹ മോചനം തേടി പൊലീസിനെ സമീപിച്ചിരിക്കുകയാണ് യുവതി. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. പതിനെട്ടുവർഷം മുൻപാണ് ഇരുവരും വിവാഹതിരായത്. ഇവർക്ക് പതിനഞ്ചും പതിനേഴും വയസായ രണ്ട് പെൺകുട്ടികളും ഉണ്ട്.
പ്ലസ് ടു വിദ്യാർത്ഥിനിയായ മകളാണ് അച്ഛന്റെ അവിഹിത ബന്ധം കണ്ടുപിടിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾക്ക് ഓൺലൈൻ ക്ലാസിനായി ഒക്ടോബർ മാസത്തിൽ മൊബൈൽ ഫോൺ നൽകിയപ്പോൾ അച്ഛനും മറ്റൊരു സ്ത്രീയും തമ്മിലുള്ള സ്വകാര്യനിമിഷങ്ങൾ കാണാനിടയായി. തുടർന്ന് പെൺകുട്ടി ഫോൺ പരിശോധിച്ചപ്പോഴാണ് കൂടുതൽ ദൃശ്യങ്ങൾ കാണാനിടയായത്. ഇക്കാര്യം പെൺകുട്ടി അമ്മയോട് പറഞ്ഞതോടെ ഭർത്താവിനെതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
അച്ഛനും മറ്റൊരു സ്ത്രീയും തമ്മിൽ അടുത്തിടപഴകുന്ന വീഡിയോയാണ് പെൺകുട്ടി കാണാനിടയായത്. ഇക്കാര്യം പെൺകുട്ടി അമ്മയോട് തുറന്നുപറയുകയായിരുന്നു. വീഡിയോ കണ്ടതിന് പിന്നാലെ വിവാഹബന്ധം ഒഴിയണമെന്നാണ് ഭാര്യയുടെ ആവശ്യം. എന്നാൽ ഒന്നിച്ചുമുന്നോട്ടുപോകണമെന്ന നിലപാടിലാണ് ഭർത്താവ്.
എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യ ആവശ്യപ്പെടുന്ന നടപടികൾ സ്വീകരിക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ഐടി ആക്ട് 2000ത്തിലെ നിയമങ്ങൾ പ്രകാരം മുന്നോട്ടുപോകുമെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ സമ്മതമില്ലാതെയാണോ വീഡിയോ ചിത്രീകരിച്ചതെന്നും ഈ വീഡിയോ മറ്റാർക്കെങ്കിലും കൈമാറിയോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
മറുനാടന് ഡെസ്ക്