- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷി ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും; ഡിഎഇഎയുടെ വെബ്സൈറ്റ് പുറത്തിറക്കി മന്ത്രി ഡോ. ആർ ബിന്ദു
തിരുവനന്തപുരം : സൂപ്പർ ന്യൂമററി തസ്തിക ഏകീകരണം, സ്ഥാനക്കയറ്റ സംവരണം, പെൻഷൻ പ്രായം വർധന തുടങ്ങി ഭിന്നശേഷി ജീവനക്കാർ ഉന്നയിച്ചിട്ടുള്ള വിവിധ വിഷയങ്ങൾക്ക് കാലതാമസം കൂടാതെ പരിഹാരം കാണുമെന്ന് സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡിഎഇഎ) സംസ്ഥാന കമ്മിറ്റിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഭിന്നശേഷി ജീവനക്കാരെ സംഘടനയുടെ സംസ്ഥാന രക്ഷാധികാരിയും മുൻ മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോബി. എ. എസ് അധ്യക്ഷതവഹിച്ചു. നഗരസഭ അംഗം പാളയം രാജൻ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിജു ടി കെ, ജനറൽ സെക്രട്ടറി ബെന്നി വർഗീസ്, ട്രഷറർ കെ ശശികുമാർ, ഐടി സെൽ കൺവീനർ പുഷ്പകുമാർ ആർ പൈ, വൈസ് പ്രസിഡന്റ് താജുദ്ദീൻ കെ എ, പെൻഷനഴ്സ് ഫോറം കൺവീനർ സാധുജൻ കെ ബി, സെക്രട്ടറിമാരായ സുനിൽകുമാർ എം, ജമാൽ എ എ, രാമചന്ദ്രൻ ടി ടി, സുരേഷ് ചാക്കോ, മോഹനൻ പി, ഭാരവാഹികളായ ബി ലതാകുമാരി, എ ബി ബിജുമോൻ തുടങ്ങിയവർ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ