ലാഭവന്മണിക്ക് പകരം ടിനി ടോം നായകനാകുന്ന ദഫേദാറിന്റെ ട്രെയിലർ പുറത്തിറങ്ങി. ജോൺസൺ എസ്തപ്പാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമൽ ചിത്രമായ കറുത്ത പക്ഷികളിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച മാളവികയാണ് നായിക.ചിത്രത്തിൽ ടിനി ടോം അറുപത്തിയഞ്ചു തികഞ്ഞ അയ്യപ്പൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കലഭാവൻ മണിയെയും അനന്യയെയും കഥാപാത്രങ്ങളാക്കി ഒരുക്കാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ മണിയുടെ മരണത്തെ തുടർന്നാണ് ചിത്രത്തിലേക്ക് പുതിയ കഥാപാത്രങ്ങളെ സംവിധായകൻ കണ്ടത്തിയത്. ദേവൻ, ടിജി രവി, സന്തോഷ് കീഴാറ്റൂർ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. സിൽവർ സ്‌ക്രീൻ സിനിമയുടെ ബാനറിൽ ഷാജൻ കെ ഭരതാണ് ചിത്രം നിർമ്മിക്കുന്നത്

ചിത്രത്തിൽ ഒരു ഗാനരംഗത്ത് ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് പരിചിതനായ നീരവ് ബവ്ലേച അഭിനയിക്കുന്നുണ്ട്. ഇളയരാജയടെ ഈണത്തിൽ വിജയ് യേശുദാസ് ആലപിച്ച ഗാനരംഗത്താണ് നീരവ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ കാണാം.