അതിഞ്ഞാൽ : ചരിത്ര പ്രസിദ്ധമായ അതിഞ്ഞാൽ ദർഗാ ശരീഫ് ഉറൂസിനോടനുബന്ധിച്ച് യുഎഇഹദിയ അതിഞ്ഞാലിന്റെ സഹകരണത്തോടെ ഉത്തര മേഖലാ ദഫ് ടീമുകളെ അണിനിരത്തി കൊണ്ട്ദഫ്കളി മത്സരം അരങ്ങേറും. 2018 ജനുവരി 27 ശനിയാഴ്ച 4 മണിയോട് കൂടി അതിഞ്ഞാൽ ഉമർസമർഖന്ദ് നഗറിൽ മത്സരത്തിന് തുടക്കമാവും .

വിജയികൾക്ക് മർഹും പി.വി ബഷീർസ്മാരക ക്യാഷ് അവർഡും ട്രോഫിയും നൽകും. ജില്ലയിൽ തന്നെ വേറിട്ടൊരു അനുഭവമായിതീരാൻ പോകുന്ന ദഫ്കളി മത്സരത്തിന് വൻ ജനബാഹുല്യം ഉൾക്കൊള്ളത്തക്ക രീതിയിൽവിപുലമായ ഒരുക്കങ്ങൾ തന്നെയാണ് സംഘാടകർ നടത്തി വരുന്നത്.