സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനമായ ബേബി മറൈൻ ഓൺലൈൻ റീട്ടെയിൽ വിപണിയിലേയ്ക്ക്; വീട്ടുപടിക്കൽ മത്സ്യവിഭവങ്ങൾ എത്തിക്കാൻ 'ഡെയ്ലി ഫിഷ്' മൊബൈൽ ആപ്പും
കൊച്ചി: സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനമായ ബേബി മറൈൻ ഓൺലൈൻ റീട്ടെയിൽ വിപണിയിൽ ചുവടുറപ്പിക്കുന്നു. മുറിച്ച് വൃത്തിയാക്കിയ വിവിധയിനം റെഡി-ടു-കുക്ക് മത്സ്യങ്ങളും മറ്റ് സമുദ്രോൽപ്പന്നങ്ങളും വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയാണു ഡെയ്ലി ഫിഷ് എന്ന പുതിയ ബ്രാൻഡിൽ വിപണിയിലിറക്കുന്നത്. ആദ്യഘട്ടത്തിൽ കൊച്ചിയിൽ ലഭ്യമാകുന്ന ഡെയ്ല
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനമായ ബേബി മറൈൻ ഓൺലൈൻ റീട്ടെയിൽ വിപണിയിൽ ചുവടുറപ്പിക്കുന്നു. മുറിച്ച് വൃത്തിയാക്കിയ വിവിധയിനം റെഡി-ടു-കുക്ക് മത്സ്യങ്ങളും മറ്റ് സമുദ്രോൽപ്പന്നങ്ങളും വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയാണു ഡെയ്ലി ഫിഷ് എന്ന പുതിയ ബ്രാൻഡിൽ വിപണിയിലിറക്കുന്നത്. ആദ്യഘട്ടത്തിൽ കൊച്ചിയിൽ ലഭ്യമാകുന്ന ഡെയ്ലി ഫിഷ് സമുദ്രോൽപ്പന്നങ്ങൾ ക്രമേണ ഇന്ത്യയിലെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി അധികൃതർ അവകാശപ്പെടുന്നു.
രാജ്യത്തെ ആദ്യത്തെ കോൾഡ് ചെയിൻ സേവനം നിങ്ങളുടെ വാതിൽപ്പടിയിൽ എന്ന ആശയത്തിനാണ് ഊന്നൽനൽകുന്നതെന്ന് ബേബി മറൈൻ സീഫുഡ് റിട്ടെയിൽ എംഡി അലക്സ് കെ തോമസ് പറഞ്ഞു. ഡെയ്ലി ഫിഷ് സമുദ്രോൽപ്പന്നങ്ങൾ www.dailyfish.in എന്ന വെബ്സൈറ്റിലൂടെയും ആൻഡ്രോയിഡ് ഫോണുകളിൽ ഡെയ്ലി ഫിഷ് ഇന്ത്യ എന്ന ആപ് ഡൗൺലോഡ് ചെയ്തും വാങ്ങാം.
സുസജ്ജരായ ഡെലിവറി ജീവനക്കാർ അന്താരാഷ്ട്ര നിലവാരത്തിലുള്ള പായ്ക്കിങ്ങോടെ ദിവസവും മൂന്ന് നിശ്ചിത സമയ ഡെലിവറി ഷെഡ്യൂളുകളിൽ ഉന്നത ഗുണനിലവാരമുള്ള സമുദ്രോൽപ്പന്നങ്ങൾ വീട്ടുവാതിൽക്കൽ എത്തിച്ചു നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.
ആദ്യഘട്ടത്തിൽ ചെമ്മീൻ, നെയ്മീൻ, വെളുത്ത ആവോലി, ചെമ്പല്ലി, കരിമീൻ, അയല, മത്തി, സ്ക്വിഡ്, നത്തോലി തുടങ്ങിയവയും ഡിമാൻഡനുസരിച്ച് ഞണ്ട്, ലോബ്സ്റ്റർ തുടങ്ങിയവയും 250 ഗ്രാം, 500 ഗ്രാം, 1 കിലോ പായ്ക്കുകളിലായാണ് വീടുകളിലും ഹോട്ടലുകളിലും റസ്റ്റൊറന്റുകളിലും എത്തിച്ചു നൽകുക. ഉപഭോക്താക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഡെയ്ലി ഫിഷ് പോർട്ടലിൽ ലൈവ് കസ്റ്റമർ സപ്പോർട്ടും ലഭ്യമാക്കിയിട്ടുണ്ട്.