യറാമിനെ നായകനാക്കി സലിം കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ദൈവമേ കൈ തൊഴാം കേൾക്കുമാറാകണം എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി. ചിത്രത്തിലെ താരങ്ങളെ ദൃശ്യങ്ങൾ കൊണ്ട് മാത്രം പരിചയപ്പെടുത്തുകയാണ് മോഷൻ പോസ്റ്ററിലൂടെ .

പോസ്റ്ററിന്റെ അവസാന ഭാഗത്ത് സലിം കുമാർ ഫുട്‌ബോൾ താരത്തിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കാണാൻ ലുക്കില്ലെന്നേയുള്ളു, ഭയങ്കര ബുദ്ധിയാഎന്ന വാചകം പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ എൻട്രി.അനുശ്രീയാണ് ജയറാമിന്റെ നായികയാവുന്നത്. ശ്രീനിവാസൻ, നെടുമുടി വേണു, സുരഭി,ഇന്ദ്രൻസ്, അഞ്ജലി ഉപാസന, ഹരീശ്രി അശോകൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

കുടുംബപശ്ചാത്തലത്തിൽ നർമ്മരസ പ്രധാനമായൊരു കഥ പറയുന്ന ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് കെ. കുമാർ. ഒക്ടോബർ ഈരാറ്റുപേട്ടയിൽ ചിത്രീകരണമാരംഭിച്ച ചിത്രം ജനുവരി 12ന് തീയേറ്ററുകളിൽ എത്തും.